ആര്‍.എസ്സ്.എസ്സ്, മതേതരത്വം: നെഹ്‌റുവിനും പട്ടേലിനും ഒരേ നിലപാട്

April 17, 2012 Leave a comment

ആര്‍.എസ്സ്.എസ്സ്, മതേതരത്വം: നെഹ്‌റുവിനും പട്ടേലിനും ഒരേ നിലപാട്

സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ നമ്മുടെ ദേശീയ നേതാക്കളുടെ കാഴ്ചപ്പാടുകള്‍ വിശകലനം ചെയ്യാന്‍ അവര്‍ പരസ്പരം കൈമാറിയ കത്തുകള്‍ പരിശോധിക്കുന്നതിലേക്കാള്‍ നല്ല മാര്‍ഗങ്ങളൊന്നുമില്ല. ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി പ്രഫസറായ നീരജ സിംഗ് ഇതുപോലൊരു ഗവേഷണം നടത്തി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവും ഉപപ്രധാനമന്ത്രിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലും പരസ്പരം കൈമാറി കുറേ കത്തുകള്‍ നീരജ സിംഗ് പരിശോധിച്ചു.

1933- 1950നും ഇടയില്‍ നെഹ്‌റുവും പട്ടേലും കൈമാറി കത്തുകളെക്കുറിച്ചുള്ള വിശകലനമാണ് നെഹ്‌റു പടേല്‍: എഗ്രിമെന്റ് വിത്തിന്‍ ഡിഫറന്‍സസ്’ എന്ന പുസ്‌കത്തില്‍ സിംഗ് പ്രതിപാദിക്കുന്നത്.

ഇരുവരും മതേതരമായ കാഴ്ചപ്പാടകള്‍ വച്ചുപുലര്‍ത്തിയിരുന്നെങ്കിലും വ്യക്തിത്വത്തിലും, സ്വഭാവത്തിലും ഏറെ വ്യത്യസ്തരാണെന്ന് നീരജ് സമര്‍ത്ഥിക്കുന്നു. കത്തുകളിലൂടെ നെഹ്‌റുവിനെയും പട്ടേലിനെയും കുറിച്ച് താന്‍ മനസിലാക്കിയ കാര്യങ്ങള്‍ നീരജ് സിംഗ് വിശദീകരിക്കുന്നു.

മഹാത്മാഗാന്ധി കൊല്ലപ്പെട്ടശേഷം ആര്‍.എസ്.എസിനെയും ഹിന്ദുമഹാസഭയെയും നെഹ്‌റുവും പട്ടേലും എങ്ങനെയാണ് നോക്കികണ്ടത്? എന്ത് നടപടികള്‍ സ്വീകരിക്കാനാണ് ഇരുവരും താല്‍പര്യപ്പെട്ടത്?

പൗരത്വത്തിനെയാണ് പണ്ഡിറ്റ് നെഹ്‌റുവും സര്‍ദാര്‍ പട്ടേലും ഒരു വ്യക്തിയുടെ ഏറ്റവും വലിയ ഐഡന്റിറ്റിയായി കണ്ടത്. അവരെ സംബന്ധിച്ച് ഒരു വ്യക്തിയുടെ പ്രധാന ഐഡന്റിറ്റി, അതേത് ന്യൂനപക്ഷവിഭാഗക്കാരുടേതായാലും ശരി, പൗരത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്.

നെഹ്‌റു മന്ത്രിസഭയിലെ വ്യവസായ മന്ത്രിയും, ജന സംഗ് സ്ഥാപകനുായ ശ്യാമ പ്രസാദ് മുഖര്‍ജിക്കയച്ച കത്തില്‍ സര്‍ദാര്‍ പട്ടേല്‍ പറയുന്നുണ്ട് ‘ ആര്‍.എസ്.എസ് എന്നത് ഒരു ഭീകരവാദികളുടെ സംഘമാണ്. ഹിന്ദുമഹാസഭയും ആര്‍.എസ്.എസും തമ്മില്‍ ഒരു വ്യത്യാസവുമില്ല. രണ്ടും ദേശീയ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ്. തെളിവുകള്‍ നിരത്താന്‍ കഴിയില്ലെങ്കിലും ഒരു കാര്യം കേട്ടിട്ടുണ്ട് ഗാന്ധിജി കൊല്ലപ്പെട്ട സമയത്ത് മഹാസഭയുടെ നേതാക്കള്‍ മധുരം വിതരണം ചെയ്ത് ആഘോഷിക്കുകയായിരുന്നെന്ന്’

ഇരുവര്‍ക്കുമിടയില്‍ വളരെ വ്യക്തമായൊരു ധാരണയുണ്ടായിരുന്നു. രണ്ടുപേരും ആര്‍.എസ്.എസിനെ ഹിന്ദു ഭീകരവാദ സംഘടനയായാണ് കണ്ടത്.

വ്യത്യാസം എന്താണെന്നുവച്ചാല്‍ നെഹ്‌റു ആര്‍.എസ്.എസിനെ പൂര്‍ണമായും നിരോധിക്കാന്‍ ആഗ്രഹിച്ചു, അവരുടെ പ്രചരണ തന്ത്രങ്ങള്‍ തകര്‍ക്കാനും അവരെ അറസ്റ്റുചെയ്യാനും ആഗ്രഹിച്ചു. എന്നാല്‍ ആര്‍.എസ്.എസിനെതിരെ വ്യക്തവും ശക്തവുമായ തെളിവുകള്‍ ഇല്ലാത്തെടുത്തോളം കാലം നിയമപ്രകാരമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കാനാവില്ലെന്ന നിലപാടായിരുന്നു പട്ടേലിന്റേത്.

 

 

 

 

 

 

 

 

 

മുസ് ലീം ലീഗിന്റെ സ്ഥാനം സംബന്ധിച്ച് ഇരുവരുടേയും അഭിപ്രായമെന്തായിരുന്നു?

ഇന്ത്യയൊരു മതേതര രാഷ്ട്രമാണെന്ന് അംഗീകരിക്കുന്ന ഇരുവരും ഇന്ത്യയില്‍ തങ്ങുന്ന മുസ് ലീംകളെല്ലാം പൂര്‍ണമായും രാജ്യത്തിനോട് അനുഭാവമുള്ളവരായിരിക്കണമെന്ന വാദിക്കുന്നവരാണ്. രാജ്യത്ത് ജീവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ രണ്ടുതോണിയില്‍ കാലിടേണ്ടതില്ലെന്നായിരുന്നു പട്ടേലിന്റെ നിലപാട്.

1940കളില്‍ നെഹ്‌റുവിനയച്ച കത്തില്‍ പട്ടേല്‍ അഭിപ്രായപ്പെടുന്നതിങ്ങനെയാണ് ‘ നമ്മുടെ രാജ്യം മതേതരമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ചിന്തകളും നയങ്ങളും സ്വഭാവവും പാക്കിസ്ഥാനികളുടേത് പോലെയാവരുത്. നമ്മുടെ മതേതര ആശയങ്ങള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്നുണ്ടോയെന്ന് നമ്മള്‍ നോക്കേണ്ടതുണ്ട്. ഇവിടെ എല്ലാ മുസ് ലീംകള്‍ക്കും തങ്ങളൊരു ഇന്ത്യക്കാരനാണെന്ന് തോന്നണം.’

മതേതരത്വത്തെക്കുറിച്ചുള്ള അവരുടെ ആശയങ്ങളെ എങ്ങനെ വിശദീകരിക്കുന്നു? മതേതര ആശയത്തിന്റെ കാര്യത്തില്‍ ഇവര്‍ക്കിടയില്‍ എന്തെങ്കിലും വ്യത്യാസമുണ്ടായിരുന്നോ?

നെഹ്‌റു എത്രത്തോളം മതേതരവാദിയായിരുന്നോ അത്രതന്നെ മതേതരവാദിയായിരുന്നു പട്ടേലും. നെഹ്‌റു ശാസ്ത്രീയ മതേതരത്വത്തില്‍ വിശ്വസിച്ചു എന്നതിലാണ് വ്യത്യാസം. അതായത്, മതേതരത്തില്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടയാള്‍ക്ക് പ്രാധാന്യം നല്‍കിയില്ല.

എന്നാല്‍ പട്ടേലിന്റെ മതേതരത്വത്തിന്റെ വേരുകള്‍ ഇന്ത്യന്‍ പാരമ്പര്യത്തിലും ഭക്തി പാരമ്പര്യത്തിലുമൂന്നിയുള്ളതായിരുന്നു. മതേതരവാദിയായിരുന്ന കബീറിനെപ്പോലെ. മതേതരത്വത്തില്‍ നിന്ന് പട്ടേല്‍ ഒരിക്കലും മതത്തെ വേര്‍തിരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ആശയങ്ങളും ഭാഷയും, അലങ്കാരങ്ങളുമെല്ലാം ഇന്ത്യന്‍ പാരമ്പര്യത്തില്‍ ആഴത്തില്‍ ഊന്നിയുള്ളതായിരുന്നു. പക്ഷെ രണ്ടുപേരും ഒരുപോലെ മതേതരവാദികളായിരുന്നു.

ലോകപരിചയമുള്ളതിനാല്‍ നെഹ്‌റുവിന് തന്റെ കാഴ്ചപ്പാടുകളെ കുറേക്കൂടി വ്യാപിപ്പിക്കാന്‍ കഴിഞ്ഞു. ലോകചരിത്രത്തിന്റെ കാഴ്ചപ്പാടില്‍ കാര്യങ്ങളെ മാറ്റാന്‍ കഴിഞ്ഞുവെന്നത് നെഹ്‌റുവിന്റ ഗുണമാണ്. നെഹ്‌റുവിനു ചുറ്റും മേധാശക്തിയുടെ ഒരു തേജോവലയം ഉണ്ടായിരുന്നു. എല്ലാ ദിശകളിലും ചിന്തിക്കുന്നയാളായിരുന്നു അദ്ദേഹം. എന്നാല്‍ നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിലായിരുന്നു പട്ടേലിന്റെ മനസ് മുഴുവനും.

ഒരു കാര്യത്തില്‍ കേന്ദ്രീകരിക്കുന്ന ശൈലിയായിരുന്നു പട്ടേലിന്റെ ഗുണം. അദ്ദേഹമൊരു റിയലിസ്റ്റായിരുന്നു. ഏതെങ്കിലുമൊരു മത, സാമുദായിക ഗ്രൂപ്പിന്റെ ഭാഗമായി അറിയപ്പെടാന്‍ നെഹ്‌റു ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എല്ലാ സാമൂഹ്യ, മത, ജാതി, രാഷ്ട്രീയ വിഭാഗങ്ങളുമായും അടുപ്പമുള്ളയായാണ് അദ്ദേഹത്തെ പരിഗണിക്കാന്‍ കഴിയുക. പട്ടേല്‍ ഗുജറാത്തുമായി ഏറെ അടുപ്പമുള്ളയാളായാണ് അറിയപ്പെടുക.

ഉയര്‍ന്നുവരുന്ന സോഷ്യലിസത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് എന്തായിരുന്നു?

പുതിയ സോഷ്യലിസത്തിന്റെ അലകളില്‍ നെഹ്റു ആകര്‍ഷിതനായിരുന്നു. സര്‍ദാറിനെക്കാള്‍ പ്രായം കുറവായിരുന്നു അദ്ദേഹത്തിനെന്നതാണ് ഇതിന് പ്രധാന കാരണം.

സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് വര്‍ഗസമരത്തിനും മാറിമറിയുന്ന ആശയങ്ങള്‍ക്കും ഒരു സ്ഥാനവുമില്ലെന്ന കാര്യത്തിലാണ് പട്ടേല്‍ ഊന്നല്‍ നല്‍കിയത്.

1930കളിലെഴുതിയ കത്തില്‍ പട്ടേല്‍ പറയുന്നുണ്ട്, ‘ഞാന്‍ ഒരു ഇസങ്ങളിലും വിശ്വസിക്കുന്നില്ല, എന്നാല്‍ എല്ലാ ഇസങ്ങള്‍ക്കൊപ്പവും ഞാനുണ്ട്, അത് മുതലാളിത്തമായാലും, സോഷ്യലിസമായാലും. പക്ഷെ ഇപ്പോള്‍ നമ്മള്‍ ആദ്യം ഊന്നല്‍ നല്‍കേണ്ടത് സ്വാതന്ത്ര്യം നേടുന്നതിനാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ എനിക്ക് ഒരു തരത്തിലുള്ള വര്‍ഗസമരത്തെയും അംഗീകരിക്കാനില്ല.’

നെഹ്‌റുവും പട്ടേലും സഹജീവിപരമായ ഒരു ബന്ധമാണ് സൂക്ഷിച്ചിരുന്നത്. രണ്ടുപേരും പരസ്പരം നന്നായി അഭിനന്ദിക്കുമായിരുന്നു.

വിഭജനത്തിനുശേഷം ഈ വലിയൊരു വിഭാഗം അഭയാര്‍ത്ഥികളെ എങ്ങനെ കൈകാര്യം ചെയ്യാനാണ് ഇരുവരും ആഗ്രഹിച്ചത്?

ഏകദേശം 12,000 അഭയാര്‍ത്ഥികളാണ് ദല്‍ഹിക്കടുത്തായി കഴിഞ്ഞിരുന്നത്. ഇതില്‍ ഭൂരിഭാഗവും കൈത്തൊഴിലുകാരായിരുന്നു. നെഹ്‌റുവിന് അവര്‍ ഇന്ത്യയില്‍ കഴിയണമെന്നായിരുന്നു ആഗ്രഹം. പട്ടേലും അത് പൂര്‍ണമായി അംഗീകരിച്ചു. അദ്ദേഹം പറഞ്ഞു’ എന്തിനാണ് നമ്മള്‍ അവരെ പറഞ്ഞയക്കുന്നത്? അവര്‍ നമ്മുടെ ആളുകളാണ്. അവരുടെ പൂര്‍വികന്‍മാര്‍ നമുക്കൊപ്പമാണ് ജീവിച്ചത്.’

അവര്‍ക്ക് എങ്ങനെ താമസസൗകര്യമൊരുക്കും എന്ന കാര്യത്തിലാണ് വ്യത്യാസമുണ്ടായിരുന്നത്.

ദല്‍ഹി നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഒരു കോളനി നിര്‍മ്മിച്ച് അവിടെ ഇവരെ താമസിപ്പിക്കാനാണ് നെഹ്‌റു ആഗ്രഹിച്ചത്. അവര്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടുകയും ചെയ്യും. ഇത് ഒരുതരം ഒറ്റപ്പെടുത്തലാണെന്ന് അവര്‍ക്ക് തോന്നുമെന്ന് പറഞ്ഞ് പട്ടേല്‍ ഇതിനെ എതിര്‍ത്തു. മറ്റുള്ളവരുടെ കൂടെതന്നെ ഇവരെയും അധിവസിപ്പിക്കണമെന്നാണ് പട്ടേല്‍ ആവശ്യപ്പെട്ടത്. അത് മതവിഭാഗങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയും സ്‌നേഹവും വളര്‍ത്താന്‍ സഹായിക്കും. അവര്‍ക്ക് സുരക്ഷ നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും നെഹ്‌റു പറഞ്ഞു.

കുറേക്കാലം ഈ എഴുത്തുകള്‍ വായിച്ചശേഷം എന്താണ് നിങ്ങള്‍ക്ക് തോന്നിയത്?

ഇന്നത്തെ രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി തങ്ങളുടെ ആശങ്കകളും ദു:ഖങ്ങളും പരസ്പരം തുറന്നുപറയുന്ന കാര്യത്തില്‍ രണ്ടുപേരും വളരെ തുറന്നമനോഭാവമുള്ളവരായിരുന്നു.

പടിഞ്ഞാറന്‍ സ്വകാര്യ സങ്കല്പനങ്ങള്‍ ചിലപ്പോഴൊക്കെ ഇവരുടെ രാഷ്ട്രീയ ജീവിതത്തില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. പക്ഷെ അത് അധികം നേരത്തെയല്ല. അവര്‍ എല്ലായ്‌പ്പോഴും മൂന്നും നാലും പേജില്‍ എഴുതുമായിരുന്നു എല്ലാ കാര്യങ്ങളും തുറന്നുപറയുമായിരുന്നു. പരസ്പരം സംവദിക്കാനുള്ള ഒരേയൊരു മാര്‍ഗം കത്തെഴുതുക എന്നതായിരുന്നു.

രാഷ്ട്രീയ മൂല്യങ്ങളില്‍ ഈ നേതാക്കള്‍ വിശ്വസിച്ചിരുന്നു. അധികാരം, സ്ഥാനം, അനുഭവം, സിദ്ധാന്തം എന്നിവയൊന്നും അവരെ സ്വാധീവിച്ചില്ല. ശക്തമായ ഒരു സ്വഭാവം അവര്‍ക്കുണ്ടായിരുന്നു. അത് വളരെ വ്യക്തമാണ്.

കടപ്പാട്: റെഡിഫ്.കോം

മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍

doolnews

Advertisements
Categories: Against RSS Tags:

കാക്കി ഭീകരതയാണ് !

Image

കാക്കി ഭീകരതയാണ് !

വീരപ്പന്‍ 31 പോലീസുകാരെയടക്കം  124 പേരെ കൊന്നു കൊലവിളിച്ചു എന്നാണു  ഭരണകൂടം പ്രചരിപ്പിച്ചത്.
എന്നാല്‍,
വീരപ്പന്‍ വേട്ടയുടെ പേരില്‍  2000-ത്തോളം നിരപരാധികളാണ് പ്രത്യേക ദൌത്യസേനയുടെ ക്രൂരമായ പീഡനങ്ങള്‍ക്കിരയായത്,അവരില്‍ എത്ര പേരെ ദൌത്യസേന കൊന്നു കുഴിച്ചു മൂടി ? എത്രപേരെ പച്ചക്ക് കത്തിച്ചു ചാമ്പലാക്കി ? എത്രപേര്‍ മൃതപ്രായരായി ?എത്രപേരെ കാണാതായി ?

കോടതിയോ ഭരണകൂടമോ  അതിന്‍റെ കേട്ടെഴുത്തുകാരായ മാദ്ധ്യമങ്ങളോ ഇതുവരെ കാര്യമായ ഒരന്വേഷണവും നടത്തിയട്ടില്ല…

Image

നരവേട്ടക്കാര്‍ : വീരപ്പനെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആണ് വീരപ്പന്‍ കൊല്ലപ്പെട്ടതെന്ന് കള്ളം പറയുന്നു.

സദാശിവന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് 192 പേരില്‍ നിന്നും മൊഴിയെടുത്തത് പ്രകാരം,

*വീരപ്പന്‍ വേട്ടക്കിടെ കൊല്ലപ്പെട്ട 60 പേരില്‍ 36 പേര്‍ വ്യാജ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.
*ദൗത്യ സേന കസ്റ്റഡിയിലെടുത്ത ആരും തിരിച്ചു വന്നിട്ടില്ല.
*മുന്ന് സ്ത്രീകളെയും പതിനൊന്ന് പുരുഷന്മാരെയും വൈദ്യുതാഘാതമേല്‍പ്പിച്ചു.
*ഒരു സ്ത്രീ നിരവധി തവണ പീഡനത്തിനരയായി.
ഇതെല്ലാം  നടന്നത് കര്‍ണാട ഡി.ജി.പിയും ഐ.ജിയുമായ  ശങ്കര്‍ ബിദാരിയുടെ സാന്നിധ്യത്തില്‍ ആയിരുന്നു !
പ്രത്യേക ദൌത്യസേനാ തലവനായ  വാള്‍ട്ടര്‍ ദേവാരമടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥരടക്കം  പട്ടാളവും  പോലീസും വീരപ്പന്‍ വേട്ടയുടെ മറവില്‍  അനേകം സ്ത്രീകളെ നിരന്തരം ബലാത്സംഗം ചെയ്തു…
*2005-ല്‍ വീരപ്പന്‍  വേട്ട നടത്തിയ പ്രത്യേക ദൌത്യസേനാ അംഗമായ വാള്‍ട്ടര്‍ ദേവാരം കസ്റ്റഡിയില്‍വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിചെന്നു  നാല്പ്പതുകാരിയായ തങ്കമ്മാള്‍ അടക്കം നിരവധി സ്ത്രീകള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയായ ശിവരാജ്‌ പാട്ടീലിനും പരാതി നല്‍കിയിരുന്നു.കമ്മീഷന് മൊഴി നല്‍കിയ അവര്‍ ദേശീയ മഹിള ഫെഡറേഷന്‍ സംഘടിപിച്ച ജനകീയവേദിയിലും പീഡനകഥകള്‍ വിവരിച്ചു.
 
വീരപ്പന്‍ വേട്ടക്കിടെ ജനങ്ങള്‍ക്കുനേരെ ക്രൂര പീഡനങ്ങള്‍  നടത്തിയ
കര്‍ണാട ഡി.ജി.പിയും ഐ.ജിയുമായ  ശങ്കര്‍ ബിദാരി,
സദ്ദാമിനെയോ ഗദ്ദാഫിയെക്കാളോ അധമനാണ് എന്ന് ഹൈകോടതി നിരീക്ഷിച്ചു.
“കോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന്
ബിദാരിയെ തല്‍സ്ഥാനത്തു നിന്നും സര്‍ക്കാര്‍ നീക്കം ചെയ്തു, എങ്കിലും
നരവേട്ടക്ക് നേതൃത്വം കൊടുത്തവരില്‍ ഒരാളായ ശങ്കര്‍ ബിദാരിയെ നീക്കം ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി നല്‍കാനും
  “ജനകീയ ബി.ജെ.പി.സര്‍ക്കാര്‍” തീരുമാനിച്ചിട്ടുണ്ട്.
വീരപ്പന്‍ വേട്ടക്കുള്ള തമിഴ്‌നാട്-കര്‍ണാടക സംയുക്ത സംഘത്തിന്‍റെ
ഡെപ്യൂട്ടി കമാന്‍ഡറായിരുന്നു ശങ്കര്‍ ബിദാരിയുടെ നേതൃത്വത്തില്‍
സ്ത്രീകള്‍ക്കെതിരെ വ്യാപകമായി പീഡനങ്ങള്‍ അരങ്ങേറിയിരുന്നു.
ആദിവാസി സ്ത്രീകളെയും മറ്റും പീഡനങ്ങളില്‍ നിന്നും രക്ഷിക്കാന്‍
സദ്ദാമിനെയോ ഗദ്ദാഫിയെയോ പോലെ
താന്‍ സര്‍വ്വ വ്യാപിയോ സര്‍വ്വ ശക്തനോ അല്ലെന്നാണ് ബിദാരി പറഞ്ഞത്.
സദ്ദാമിനെയോ ഗദ്ദാഫിയെ പോലെയല്ലെങ്കിലും
 അവരെക്കാള്‍ അധമനാണ് താങ്കള്‍
എന്ന് ഇതിനു മറുപടിയായി കോടതി പറഞ്ഞു.
ബിദാരിക്കെതിരെ ആദിവാസി സ്ത്രീകള്‍ സമര്‍പ്പിച്ച
സത്യവാങ്മൂലം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും കോടതി പറഞ്ഞു.
ഗൗരവതരമായ കണ്ടെത്തലുള്ള സദാശിവന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കോടതിയില്‍ വായിച്ചപ്പോള്‍, പതിനഞ്ച് വര്‍ഷം പഴക്കമുള്ള റിപ്പോര്‍ട്ട് കണക്കിലെടുക്കരുതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്.
“ജനകീയ ബി.ജെ.പി.സര്‍ക്കാറി”ന്‍റെ വാദം,
 സദാശിവന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ വിലയിടിച്ചു കാണിക്കലാണെന്ന് കോടതി കുറ്റപ്പെടുത്തി.”
Image
 വീരപ്പന്‍ വേട്ടയുടെ മറവില്‍  കൂട്ടകൊലക്കും കൂട്ടബലാത്സംഗത്തിനും നേതൃത്വം നല്‍കിയവര്‍

വീരപ്പന്‍  വേട്ടയുടെ പേരില്‍ നിരപരാധികളെ തട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയും ബലാല്‍സംഗം ചെയ്യുകയും  കൊലപ്പെടുത്തുകയും ചെയ്ത  കേരളം, തമിഴ്നാട്(Tamil Nadu State Special Task Force headed by K.Vijay Kumar), കർണ്ണാടകം (Karnataka Special Task Force )എന്നീ മൂന്നു സംസ്ഥാനങ്ങളിലെ പോലീസ് സേനയും  ഇന്ത്യൻ അർദ്ധസൈനിക വിഭാഗവും അവരെ സഹായിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരും കുറ്റവാളികളാണ്,അവര്‍ക്കെതിരെ അന്വേഷണം നടത്തി ശിക്ഷിക്കേണ്ടതിനു പകരം, 
ജനങ്ങളെ കൊന്നും ബലാല്‍സംഗം ചെയ്തും ഫീല്‍ഡില്‍ പയറ്റി തെളിഞ്ഞവരെ
CRPF പോലുള്ള കൊലയാളി സംഘത്തിന്‍റെ തലവന്മാരാക്കി പ്രതിഷ്ഠിക്കുകയായിരുന്നു  ഭരണകൂടം…
വീരപ്പനെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ അന്നത്തെ തമിഴ്‌നാട്‌ STF തലവനും വ്യാജ ഏറ്റുമുട്ടല്‍ കൊലയാളിയുമായ  കെ.വിജയകുമാർ ഇന്ന്  കേന്ദ്ര  റിസര്‍വ്‌ പോലീസിന്‍റെ(CRPF)  ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തിരുന്നു ഇന്ത്യയിലെ പട്ടിണി പാവങ്ങളോട് യുദ്ധം ചെയ്യാന്‍ നേതൃത്വം നല്‍കുന്നു…
Image
വീരപ്പന്‍  വേട്ടയുടെ പേരില്‍ ജനങ്ങളെ കൂട്ടകൊല ചെയ്തതിനും സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തതിനും ഭരണകൂടത്തിന്‍റെ ആദരം…
പോലീസും  പട്ടാളവും ജനങ്ങളുടെ ചിലവില്‍
കുടിച്ചു കൂത്താടി ജനങ്ങളെതന്നെ  കൊന്നും ബലാല്‍സംഗം ചെയ്തും ഭരണകൂടത്തിനു വേണ്ടി എന്നും കൂലി പണി തുടരുന്നു…,
എന്നാല്‍ അവര്‍ രക്തദാഹിയെന്നു വിളിച്ചു കൊലപ്പെടുത്തിയ  ആ കാട്ടുകള്ളന്‍
പുകവലിയും മദ്യപാനവും കാമാസക്തിയും തൊട്ടുതീണ്ടിയിട്ടില്ലാത്തയാളായിരുന്നു…
സ്ത്രീകളെ വളരെ ബഹുമാനിക്കുന്ന വീരപ്പന്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളൊന്നും സഹിക്കുമായിരുന്നില്ല…

Veerappan encounter was fake: Rights activists

Rediff.com January 20, 2005 22:19 IST
ImageHuman rights activists have claimed that the Special Task Force had staged-managed the encounter in which forest brigand Veerappan and his three associates were killed in October last year.

According to a report in The Asian Age, activists of 10 human rights organisations have claimed that a lady known to Veerappan had drugged the four. The STF took them in its custody after they fell unconscious and took them to a camp near the river Cauvery.
There, the four were tortured and killed, the activists told a press conference in Chennai on Wednesday, the paper reported.
The activists also released a report of a fact-finding team, comprising representatives of eight human rights groups from Tamil Nadu, Karnataka, Andhra Pradesh and Pondicherry, which claimed that the brigand was in STF custody for two days before he was killed.
The fact-finding team interviewed many locals of the region where Veerappan was active and also his relatives.
The locals told the team they found many police vehicles in the area on the evening of October 16, the day Veerappan was caught by the STF, the spokesman of the activists, Ramaswamy, who represented the People’s Democratic Forum of Karnataka, said.
He said Veerappan’s photographs showed wound marks on his body and indicated he was tortured.
Ramaswamy said the report would be submitted to the Tamil Nadu and Andhra Pradesh governments. The activists would also file a public interest litigation in court to ascertain the truth about Veerappan’s killing, he added.
 
Veerappan killed in fake encounter: activists
http://www.hindu.com

By Our Special Correspondent
CHENNAI, JAN. 18. Several human rights outfits, which rallied under the banner of the Centre for Protection of Civil Liberties (CPCL), today claimed that circumstantial evidence indicated that the forest brigand Veerappan was killed in a “fake encounter”, even as his widow, Muthulakshmi, alleged that she was being harassed by Special Task Force (STF) personnel.
Addressing a press conference here, Ramasamy, secretary, People’s Democratic Front-Karnataka, said a fact-finding team comprising eight human rights organisations from Tamil Nadu, Andhra Pradesh, Karnataka and Pondicherry visited various places, including the areas where Veerappan and his associates often visited, and gathered information from the locals.
Feedback from villagers
Releasing the report, he said the feedback indicated that Veerappan and his associates, including Sethukkuli Govindan, were tortured to death. Photographs showing wound marks on their bodies also indicated that the “encounter was a stage-managed one”, he claimed.
Mr. Ramasamy said the CPCL would submit its report to the Karnataka and Tamil Nadu Governments, besides moving a public interest litigation petition to bring the facts behind Veerappan’s death to light.
He also demanded a probe by a judge of the High Court. The outfits demanded that the STF personnel who were charged by the affected people before the Sadasivam Commission must be subjected to legal proceedings.
`Police surveillance’
Meanwhile, Ms. Muthulakshmi alleged that she and her daughters were harassed by the STF personnel, as she had been demanding that a re-postmortem be done on Veerappan’s body. She had been isolated from her relatives, because of “police surveillance”. Some of the confiscated property was not returned to her, she claimed. Raising apprehensions about the genuineness of the encounter, she alleged that her husband was killed in view of his “growing popularity.”

COURTESY:
www.hindu.com,
www.rediff.com,
www.doolnews.com,
http://malayalam.oneindia.in,
www.frontlineonnet.com

RSS STOP FAKE COW LOVE !

February 15, 2012 Leave a comment

ഗോഹത്യ ഇന്ത്യയില്‍ വൈദികകാലത്ത്‌ സര്‍വ്വസാധാരണമായിരുന്നു,പശുക്കളെ മൃഗബലിക്കും അശ്വമേധം പോലുള്ള യാഗങ്ങള്‍ക്കു കുരുതി കൊടുക്കാനും നിരന്തരം ഉപയോഗിച്ചിരുന്നു.പുരാണത്തിലെ രാമനും യാജ്ഞവല്‍ക്യനും കവി കാളിദാസനും വിവേകാനന്ദനും ഗോമാംസം രുചിച്ചവരായിരുന്നു.ബ്രാഹ്മണര്‍ വിശപ്പ്‌ സഹിക്കാന്‍ പറ്റാതെ പശുവിനെ മാത്രമല്ല നായയെയും കാളയെയും വരെ  കശാപ്പ് ചെയ്തു തിന്നിരുന്നു. ഗോമാംസം ഭക്ഷിക്കുന്നത്തിലും  അതിഥിക്ക് വിളമ്പുന്നതിലും അഭിമാനംകൊണ്ടവരായിരുന്നു അന്നത്തെ ഭാരതീയര്‍.പശു ഒരു ഭക്ഷണമായിരുന്നു എന്ന് വേദഗ്രന്ഥങ്ങള്‍ പറയുന്നു.അതുകൊണ്ട് തന്നെ പശുവിനെ കൊന്നു തിന്നുന്ന സമ്പ്രദായം ഇന്ത്യയിലേക്ക് കൊണ്ടുവന്നത് മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ ആണെന്ന ആര്‍.എസ്.എസ്-ന്‍റെ  കുപ്രചരണം, വര്‍ഗ്ഗീയത നിലനിര്‍ത്താനുള്ള തന്ത്രമാണ്. ‘ഗോമാതാ’വിനെ ഹിന്ദുക്കള്‍ (അവരുടെ പൂര്‍വ്വികരും) നിര്‍ദ്ദയം കൊന്നു തിന്നുമ്പോഴും,രാജ്യത്തെ ജനങ്ങളെ തമ്മില്‍ തല്ലിച്ചു രക്തചൊരിച്ചില്‍ സൃഷ്ടിക്കാന്‍, മിണ്ടാപ്രാണിയെപ്പോലും ഹിന്ദുവാക്കിയും വിശുദ്ധ മൃഗമാക്കിയും കാലക്രമേണ കാവിയുടുപ്പിച്ചു സംഘപരിവാര്‍…

1. http://www.doolnews.com/interview-d-n-jha-on-the-myth-of-holy-cow-and-brahminical-thought-and-communalism-malayalam-article123.html/2
2. http://www.frontlineonnet.com/stories/20120224290301900.htm

പുതിയ കാലത്തെ നക്സലൈറ്റുകള്‍

February 12, 2012 Leave a comment
നമ്മളെല്ലാം വൈകാതെ നക്സലൈറ്റുകള്‍ (മാവോയിസ്റ്റുകള്‍) ആകുമെന്ന് അരുന്ധതി റോയ് പറഞ്ഞത് ശരിയാകുന്നു.

ജീവിക്കാനും മാന്യമായി തൊഴിലെടുക്കാനും സമരം ചെയ്ത നഴ്സുമാര്‍ നക്സലൈറ്റുകള്‍ തന്നെ !

പുതിയ കാലത്തെ നക്സലൈറ്റുകള്‍

ആര്‍.കെ.ബിജുരാജ്‌

പച്ചക്കുതിര മാസിക
ഫെബ്രുവരി 2012
പൊതു സമൂഹം നഴ്സുമാരുടെ സമരത്തെ കേവലം ഒരു ആശുപത്രി മാനേജ്മെന്റും അവിടത്തെ ജീവനക്കാരും തമ്മിലുള്ള വിഷയമായി ചുരുക്കി കണ്ടുകൂടാ.നിരവധി മാനങ്ങളും തലങ്ങളും ഉള്ളതാണ് ആ തൊഴില്‍ സമരം.ലോകമെങ്ങും മലയാളി നഴ്സുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.മലയാളി നാഴ്സുമാരോടുള്ള ഈ ലോകപ്രിയത വെറുതെ ഉണ്ടായതല്ല.പ്രൊഫെഷണല്‍ മികവാണ് അതിനു പ്രധാന കാരണം.അതിനു അവര്‍ മാന്യമായ പ്രതിഫലം അര്‍ഹിക്കുന്നുണ്ട്.നഴ്സുമാരുടെ സമര മുഖത്തിലൂടെ ഒരന്വേഷണം.

” ആശുപത്രിയെ നക്സലൈറ്റുകളില്‍ നിന്ന് രക്ഷപ്പെടുത്തുക… ”
തീര്‍ച്ചയായും ഇത്തരം ഒരു വാക്യം ചില സൂചനകള്‍ നല്‍കുന്നുണ്ട്.ശരി/തെറ്റുകളുടെ ഭയപ്പെടുത്തുന്ന ഒരു മുന്നറിയിപ്പ്.അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിക്ക് മിന്‍പില്‍ കണ്ട ഫ്ലെക്സ് ബാനറാണ് ഇത്.ആശുപത്രി സംരക്ഷണ സമിതിയും വിശ്വാസികളുമാണ് ബാനര്‍ തൂക്കിയത്‌.നഴ്സുമാരുടെ പണിമുടക്കാണ് പശ്ചാത്തലം.

നമ്മളെല്ലാം വൈകാതെ നക്സലൈറ്റുകള്‍ (മാവോയിസ്റ്റുകള്‍) ആകുമെന്ന് അരുന്ധതി റോയ് പറഞ്ഞത് ശരിയാകുന്നു.

ജീവിക്കാനും മാന്യമായി തൊഴിലെടുക്കാനും സമരം ചെയ്ത നഴ്സുമാര്‍ നക്സലൈറ്റുകള്‍ തന്നെ !
അങ്കമാലിയിലെ “വിശുദ്ധ ചെറുപുഷ്പ”ത്തില്‍ നിന്ന് കാരുണ്യത്തിന്‍റെ സുവിശേഷം ആദ്യം ഇടപ്പള്ളിയിലെ അമൃതയിലെത്തിയപ്പോഴും ഒഎര്‍ ഭാവം.”അവിശ്വാസികള്‍ ആശുപത്രി തകര്‍ക്കാന്‍ ശ്രമിക്കുന്നു”.സമരത്തിന്‍റെ കാല്‍ തല്ലിയൊടിക്കാന്‍ മടത്തിലെ സ്വാമിമാര്‍ തന്നെ രംഗത്ത്‌.കൂട്ടിനു അതിഹിന്ദുത്വവും.സമരം ചെയ്യുന്ന നഴ്സുമാരെ തല്ലിയൊതുക്കുമ്പോഴും കാരുണ്യമൂര്‍ത്തികള്‍ മൌനവ്രതത്തിലാഴും.അര്‍ത്ഥ ഗര്‍ഭമായ മൌനത്തിലൂടെ ബിസിനസ് എന്നാ വലിയ താല്‍പ്പര്യത്തെ അപ്പോഴുമവര്‍ പൂജിക്കും.ഒരു മാതൃ സ്നേഹവും കാരുണ്യവും അനുകമ്പയും ജോലിക്കാരായ നാഴ്സുമാര്‍ക്കുമേല്‍ ചൊരിയപ്പെട്ടില്ല.അങ്ങനെ, നമ്മുടെ “സേവനങ്ങള്‍”എല്ലാം ശുദ്ധ ബിസിനസാണെന്നും അത്ര സേവനത്തിന്‍റെ മുഖംമൂടി തട്ടിപ്പാണെന്നും തുറന്നുകാട്ടാന്‍ നഴ്സുമാരുടെ അതിജീവനസമരത്തിനായി.

ഒരു (മലയാളി)നഴ്സിന്‍റെ ആത്മഹത്യയാണ് ഇന്ത്യയിലെമ്പാടും നഴ്സുമാരുടെ സമരത്തിനു തീപിടിപ്പിച്ചത്.2011 ഒക്ടോബര്‍ 18 ന് മൂംബൈ ബാന്ദ്ര കുര്‍ല കോംപ്ലെക്സിലെ ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റലിലെ നഴ്സ് ബീന ആത്മഹത്യ ചെയ്തു.  ആശുപത്രിയില്‍ തുച്ഛവേതനത്തിന് പണിയെടുക്കുന്ന നൂറുകണക്കിന് നഴ്സുമാരില്‍ ഒരാളായിരുന്നു തൊടുപുഴ സ്വദേശി ബീന.അടിമവേല ചെയ്യിക്കുന്നതിനും മറ്റൊരു ജോലി തേടാതിരിക്കാനും ആശുപത്രി അധികൃതര്‍ ബീനയുടെ യഥാര്‍ത്ഥ വിദ്യാഭ്യാസ രേഖകള്‍ പിടിച്ചുവച്ചിരുന്നു.ബോണ്ട് കാലാവധി കഴിഞ്ഞാലേ അവ തിരിച്ചു നല്‍കൂ.അല്ലെങ്കില്‍ 50,000  രൂപ ആശുപത്രിക്ക് നല്‍കണം.തുക അടച്ചാലും രേഖകള്‍ തിരിച്ചു നല്‍കണമെന്നുമില്ല.ആത്മഹത്യയുടെ തലേദിവസം അള്‍ട്രാസൗണ്ട് റിപ്പോര്‍ട്ട് കാണാതായി എന്ന് പറഞ്ഞു അനാവശ്യമായി അധികൃതര്‍ ബീനയെ ചീത്ത വിളിച്ചിരുന്നു.ഇത്തരം പീഡനങ്ങളും അവിടെ നിന്ന് വിട്ടുപോകാന്‍ കഴിയാത്ത അവസ്ഥയും മൂലമാണ് ബീന ആത്മഹത്യ ചെയ്തത്.ആശുപത്രിയിലെ 80 ശതമാനം നഴ്സുമാരുടെയും അവസ്ഥ ബീനയുടേതുപോലെ  തന്നെയായിരുന്നു.
സഹപ്രവര്‍ത്തകയുടെ ആത്മഹത്യ പെട്ടെന്ന് തന്നെ രോക്ഷത്തിന്‍റെ കെട്ടുപൊട്ടിച്ചു.നഴ്സുമാര്‍ സമരരംഗത്തിറങ്ങി.220 മെഡിക്കല്‍ നഴ്സുമാര്‍ നിരാഹാരം തുടങ്ങി.സമരം ചെയ്തവരെ പോലീസ്‌ ലാത്തിച്ചാര്‍ജ്‌ ചെയ്തതും 20 നഴ്സുമാരെ അവര്‍ താമസിക്കുന്നിടത്ത് നിന്ന് രാത്രിയില്‍ ആശുപത്രി അധികൃതര്‍ ഇറക്കിവിടാന്‍ ശ്രമിച്ചതും സമരവീര്യത്തെ കൂട്ടി.കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നു കണ്ടതോടെ രാഷ്ട്രീയക്കാര്‍ ഇടനിലക്കാരായി രംഗത്തിറങ്ങി.ഇന്ത്യയിലെ ഒന്നാം കിട കോര്‍പറേറ്റ് ആശുപത്രികളിലൊന്നാണ് ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്.പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ മുട്ടുകാല്‍ ശസ്ത്രക്രിയ നടത്തിയ ഡോ.രമാകാന്ത്‌ പാണ്ടെയാണ് ഉടമ.പ്രധാന മന്ത്രിയുടെ ആളുടെ സ്ഥാപനം എന്ന നിലക്കാണ് രാഷ്ട്രീയക്കാര്‍ എത്തി സമരത്തെ വഞ്ചിച്ചു ഒത്തുതീര്‍പ്പുണ്ടാക്കിയത്.മൂംബൈയില്‍ നിന്ന് സമരം ഡല്‍ഹിയിലേക്കും കൊല്‍ക്കത്തയിലേക്കും ഇങ്ങു കേരളത്തിലേക്കും പടര്‍ന്നു….

തുടര്‍ന്ന്  വായിക്കുക…
OR
Categories: NURSE STRIKE

Headley Saga: Mumbai attack was a joint IB-CIA-Mossad-RSS project

December 28, 2011 Leave a comment

Posted Online on Sunday, 28 March 2010 11:43 IST

Subscribe to the PRINT edition NOW: Get the COMPLETE picture


By Amaresh Misra

The Milli Gazette

28 March 2010

With the row over India getting access to David Headley growing acrimonious each day, the CIA’s double agent saga seems all set to open up a can of incredible worms.

First, the case unmasks the pro-US face of the Indian English media. When the Headley saga first came to light, Vir Sanghavi of the Hindustan Times carried an editorial piece claiming that if ‘Headley is CIA, and knew about 26/11, the CIA knew about the attack.’ In other words, Sanghavi accepted the ‘conspiracy theory’–which in the eyes of the English media was ‘peddled’ by Aziz Burney and this author during the terrible aftermath of 26/11–that the event was a CIA/Mossad/RSS/ISI plot.

In November-December 2008, Vir Sanghavi and his cohorts in the English media attacked both Aziz Burney and this author for spelling forth the ‘conspiracy theory’. Then after Headley’s name surfaced, they changed tune, without of course admitting their debt to Mr. Burney or this author.

Mumbai Attack, 26/11, Terrorism, Politics, Communalism, Minorities, Human Rights, Minority Rights, Hemant Karkare, Vijay Salaskar, Ashok Kamte, Batala House encounter, fakeThe fact of the matter is that in the 2009 Parliamentary elections, the English media was all set to project Lal Krishna Advani as India’s next Prime Minister. It was the feverish anti-RSS, anti-Mossad work done by Aziz Burney and this author that went a long way in ensuring the victory of Congress and secular forces.

Now when the CIA hand behind 26/11 is slowly being unraveled, the English media is seeing red. It is again trying to portray Headley merely as a Lashkar operative, severing thus his links with the CIA.

This highlights the second point, that basically Headley and the CIA cannot be de-linked. Thank God the government of India put into place the NIA, a new National Investigative Agency. The NIA was set up, as the IB and other Indian agencies, especially the IB, had not only gone anti-Muslim-they had gone anti-India. This was proved in the case of Azamgarh boys picked up in and around the Batla House encounter on various bomb blasts charges. Most of the boys were products not of madarsas, but modern schools. They were youngsters in their teens; they had made a mark for themselves in professional courses and were holding jobs in the new, professional sector of the economy.

When Shri Digvijay Singh, the General Secretary AICC and the most secular leader of the India, went to Sanjarpur (under the banner of Anti-Communal Front) in Azamgarh to find out the facts for himself, he was shocked to find that Zeeshan, a boy from Azamgarh who on the fateful day of the Batala House encounter was giving his exams, had more than 50 cases slapped over him in more than three states–which meant that his parents could go on fighting cases for more than 100 years and yet Zeeshan would be in jail.

There are dozens and hundreds of Zeeshans from Azamgarh and other districts of UP, Gujarat and Maharashtra languishing in various Indian jails on unsubstantiated charges. This in fact is India’s Guantanamo Bay story–that right here in the world’s largest democracy the Indian security services like the IB have secret detention and torture centres where innocent Muslim youths are tortured and put to death. The IB today has been infiltrated heavily by RSS, Mossad and CIA. In fact, this one agency is an anti-national agency—it is obstructing the work of NIA and secular Indians like Shri Digvijay Singh. Soon, in India’s interest, the IB will have to be closed down. All its communal officers will be hunted down and tried in a court of just law.

The IB knew about Headley—this is proved by the fact that the SIM cards used by the ten 26/11 terrorists were purchased by an Intelligence Bureau (India) (IB) informer. Till date, the investigations into the 26/11 case, which the IB is handling, have been unable to state as to how the ten terrorists got hold of the SIM cards.

The State IB chief of Maharashtra told a very senior Mumbai Police Officer just after 26/11 that he was ‘entirely in the dark about 26/11 investigations as Delhi (meaning the chief IB office) was handling it’. Basic information about 26/11 was not shared with secular Indian officers. The Headley lead would never have come to the fore had the NIA not stepped in.

IB training criminals [read here Charge-sheet against IB]
Now comes the news that the IB has set-up training camps in Gorakhpur, where it trains criminals–and then uses them to kill Muslim under-trials. The name of Chota Rajan is used as a convenient scapegoat. It is in this manner that dozens of accused in the 1993 Mumbai bomb blasts, several other such accused in other cases, Muslim businessmen and men of influence have been eliminated on a systematic basis in Maharashtra. The latest in the long list of victims killed allegedly by IB is Shahid Azmi, the lawyer defending the accused of the 2006 Mumbai train blasts. Shahid had hit upon evidence which proved the innocence of the accused-and that is why he was bumped off, again by criminals with Nepal–Gorakhpur links!

In fact, the state of Maharashtra holds the dubious distinction of almost institutionalizing the extra-judicial killing of Muslim youth and personalities. Headley was in India months and years before the 26/11 attack; he even surveyed Pune where a blast took place as late as February 2010. It beats one’s imagination as to how the IB did not know about Headley and his movements. There can only be two scenarios: that the IB is totally incompetent–or that the IB is heavily infiltrated by CIA and Mossad: the agency knew about 26/11 and did nothing to stop it.

This places the IB at par with Headley, as executioners of 26/11 and mass murderers. There can be no other honest conclusion.

Headley holds the key to the fact that 26/11 was not just a mere Lashkar operation–that it was a joint Mossad-CIA operation, conducted with possible ISI and RSS help.

If the charge-sheet against Raj Kumar Purohit and Sadhvi Pragya, accused in the Malegaon and other blasts, is read, it is clear that there was always some sort of collusion between the RSS and the ISI. The so-called nationalists, the Hindutva forces, took money to the tune of crores of rupees from the ISI! The IB knows about this transaction but is keeping quiet!

The Headley saga has links to Abhinav Bharat and pro-Hindutva terror groups. The pro-Hindutva terror groups are widely believed to be behind the Pune blasts where a combination of RDX and Ammonium Nitrate was used. Right after the visit of Shri Digvijay Singh to Maharashtra in February 2010, the state home secretary spoke of the possibility of the involvement of Hindutva groups in the Pune blasts. Other officers, including the ATS chief Raghuvanshi, purported to be an RSS/opportunist also spoke of this possibility. But then RR Patil, the Maharashtra Home Minister whose role during 26/11 was disastrous and who was removed from his post in the wake of the attack on Mumbai (but who was restored after the 2009 assembly elections), made amazing statements ‘that those who take the name of Hindu organizations in the Pune blasts will be punished’!

How can a Home Minister make such a statement? Now we hear that Rakesh Maria, a notorious anti-Muslim officer, with pro-Israeli links, a man who has killed and tortured innocents, has been made the new ATS chief and Raguvanshi has been promoted! Secular organizations in Maharashtra were demanding that Raghuvanshi be removed and that an honest, secular officer be made the ATS chief so that Hemant Karkare’s seminal work in cracking the shell of Hindutva communalism could be promoted!.

But Rakesh Maria is even worse than Raghuvanshi. It seems that the NCP in Maharashtra has taken a clear anti-Congress, anti-national line. RR Patil, who is a third grade, uncouth, thoroughly communal, NCP leader should be removed from his post. The Maharashtra chief minister should act, because if the NIA gets access to Headley, the latter’s links with Hindutva organizations–and the whole RSS-Mossad-CIA-ISI-IB nexus–will be exposed. This nexus is working overtime to destabilize the Congress government and undo the commendable work done by the party under the secular leadership of Sonia Gandhi.

Amaresh Misra is a famed historian and chief of the Anti-Communal Front of the All India Congress Committee (AICC)

[end]

http://www.milligazette.com

Indian writer Amaresh Misra has written a powerful exposée entitled “Headley saga: Mumbai attack was a joint IB-CIA-Mossad-RSS project”, The Milligazette: http://www.milligazette.com/dailyupdate/2010/20100328_003_Headley-Saga-Mumbai-attack-was-joint-IB-CIA-Mossad-RSS-project.htm , ”

Amaresh Misra is an outstanding Indian historian and writer and the author of the important  books “War of Civilizations: India AD 1857” –Volume I -The Road to Delhi & Volume II- The Long Revolution (see: http://warofcivilisations.blogspot.com/ ) .

In these books (launched by the Indian Vice President on March 2008 )  Amaresh Misra  describes how the British state terrorist deliberately murdered 10 million Indians as reprisals for 2,000 British dead in the 1857 Rebellion (see War of Civilizations: India AD 1857″ –Volume I -The Road to Delhi & Volume II- The Long Revolution: http://warofcivilisations.blogspot.com/ ).

Analysis of Motive, Opportunity and Means (MOM) had already shown the US CIA, Israeli Mossad and indigenous Indian terrorists as the likely culprits of the 26/11 and 11/7 (7/11) Mumbai atrocities (see “2008 Mumbai Atrocity. US, UK, Israeli, Muslim or Hindu crime?”: http://sites.google.com/site/afghanistangenocideessays/2008-mumbai and “Mumbai 7/11 atrocity. Israeli, US or Indigenous Crime?”: http://sites.google.com/site/afghanistangenocideessays/mumbai-7-11-atrocity .

Indeed MOM plus University of Copenhagen scientific analyses revealing unexploded nanothermite high explosive in all WTC dust samples studied indicates US complicity in 9/11 (and accordingly very likely Israeli involvement in this atrocity against Americans) (see “Scientific facts on 9/11 point at US.  Obama accessory after the fact of 9-11”:  http://sites.google.com/site/afghanistangenocideessays/science-proves-us-did-9-11 .

Categories: Against RSS

മുല്ലപെരിയാര്‍

November 29, 2011 Leave a comment
ഇടുക്കിയിലെ കുന്നുകളും കാടുകളും ഒരു സെക്കന്‍ഡുകൊണ്ട് മാഞ്ഞുപോയി, ഒന്നു നിലവിളിക്കാന്‍പോലും സാധിക്കാതെ ജലത്താല്‍ വിഴുങ്ങപ്പെടുന്ന മനുഷ്യര്‍, കോട്ടയത്തെ കുരിശുചൂടി നില്‍ക്കുന്ന പള്ളികളും എസ്റ്റേറ്റുകളും തീവണ്ടിപ്പാതകളും തിരക്കേറിയ ചന്തകളും തിരുനക്കര മൈതാനവും ഒഴുകിപ്പോവുന്ന മഹാരാജാസ് കോളേജും മറൈന്‍ഡ്രൈവും മുത്തൂറ്റ് ടവറും ഗോശ്രീപ്പാലവും, തീപ്പെട്ടിക്കൊള്ളിപോലെ ഒടിഞ്ഞുവീഴുന്ന കൂറ്റന്‍ ഫ്ലാറ്റുകള്‍, നങ്കൂരമൊടിഞ്ഞ് പുറംകടലിലേക്ക് തെറിച്ച കപ്പലുകള്‍, ഭൂമിയോടെ പറിഞ്ഞുപോകുന്ന ആലപ്പുഴയിലെ തെങ്ങിന്‍തുരുത്തുകള്‍, കടലിലേക്ക് ഒഴുകിനിറഞ്ഞ കായലുകള്‍, ആയിരക്കണക്കിന് സ്‌കൂളുകള്‍, ആസ്പത്രികള്‍… ഒരു മണിക്കൂര്‍കൊണ്ട് നിശ്ശബ്ദമായിപ്പോകുന്ന നാല് ജില്ലകള്‍, ഇരുപത്തിയഞ്ച് ലക്ഷത്തിലധികം ജീവിതങ്ങള്‍… 
മുല്ലപ്പെരിയാര്‍ എന്ന വാട്ടര്‍ബോംബ്. ഭീകര സത്വമായി മുന്നില്‍ നാവു നീട്ടി   നില്‍ക്കുന്നു 
 ആശങ്കയില്‍ ഉറക്കം നഷ്ടപ്പെടുന്നു എന്ന് പറയുന്ന കേരള സര്‍ക്കാര്‍ ഇത്ര കാലമായി എന്ത് ചെയ്തു. കൃത്യമായും സ്ഥിരമായി പ്രവര്‍ത്തിക്കുന്ന   തയ്യാറെടുപ്പുക്കളോടെയുള്ള   ഒരു ദുരന്ത നിവാരണ സംവിധാനം ഇതു വരെ ഒരുക്കാന്‍ നമ്മുടെ സര്‍ക്കരുകള്‍ക്ക് സാധിച്ചോ.  ദുരന്തം സംഭവിച്ചാല്‍ ജനത്തെ രക്ഷപ്പെടുത്താനുള്ള എന്ത് സംവിധാനം ഒരുക്കി. ഇടുക്കിയിലെ പ്രളയം മറ്റു ജില്ലക്കാരെ അറിയിക്കാനുള്ള അലാം സംവിധാനം ഒരുക്കിയോ. എതൊകെ ഭാഗത്തൂടെ ജല പ്രവാഹം ഉണ്ടാക്കും വല്ല തിട്ടവുമുണ്ടോ !  എതൊകെ ഭാഗത്തുകൂടി രക്ഷപ്പെടണം എന്ന് ജനത്തെ ബോധവല്‍ക്കരിച്ചോ ? ഇതു നാല് ജില്ലയുടെ അല്ല ലോകത്തില്‍ നടന്നേക്കാവുന്ന വലിയ ദുരന്തമാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്താന്‍ ഇവര്ക്കെന്തു കൊണ്ട് സാധിക്കുനില്ല ………..

ജനമാണ് വലുതെങ്കില്‍ ജനക്ഷേമം ആഗ്രഹിക്കുന്നു എങ്കില്‍ മന്മോഹന്‍ തമ്പുരാന്റെ മുന്നില്‍ വലിച്ചെറിഞ്ഞു കൊടുക്കാനുള്ള ആര്‍ജവം നമ്മുടെ   എം എല്‍ എ മാരും എംപിമാരും. കാണിക്കണം .  ഒരു സംസ്ഥാനവും കുറെ ജനങ്ങളും വേണമോ വേണ്ടയോ എന്ന് കേന്ദ്രം തീരുമാനിക്കട്ടെ……

കേരളത്തിന്റെ ദുരന്തം അനിവാര്യമായി കഴിഞ്ഞുവോ  അതേറ്റു വാങ്ങുകയല്ലാതെ മറ്റൊരു നിവര്ത്തിയുമില്ലേ 
 എനിക്കൊന്നും പറ്റില്ലല്ലോ എന്നുള്ള  ചിന്ത ഉപേക്ഷിച്ചു  ഓരോ  മലയാളിക്കും വേണ്ടി നമ്മുക്കൊരുമിച്ചു പോരാടാം ജനശക്തിക്ക് മുന്നില്‍ ചരിത്രം വഴിമാറട്ടെ
നിരക്ഷരൻ said…
പുതിയ ഡാമുണ്ടാക്കൽ, ജല നിരപ്പ് കുറയ്ക്കൽ, ഡാം ഡീ-കമ്മീഷൻ ചെയ്യൽ എന്നതൊക്കെ ചർച്ചകളും കേസും കൂട്ടങ്ങളുമൊക്കെ ആവശ്യമുള്ള കാര്യങ്ങളാണ്. അതൊക്കെ എന്ന് കഴിയും എന്ന് നടക്കും എന്നൊന്നും നമുക്കാർക്കും പറയാനാവില്ല. നമ്മളിനി ചെയ്യേണ്ടത് ഒരു ദുരന്തം ഉണ്ടായാൽ (ആത് ആരും ആഗ്രഹിക്കുന്നുല്ലെങ്കിൽ‌പ്പോലും) അതിനെ നേരിടാനുള്ള മാർഗ്ഗങ്ങളെപ്പറ്റി മനസ്സിലാക്കിവെക്കുകയും പ്രചരിപ്പിക്കുകയും നടപടികൾ എടുക്കുകയുമാണ്. എങ്ങനെ രക്ഷപ്പെടാം, തുടർന്ന് എങ്ങനെ മുന്നോട്ട് നീങ്ങാം എന്നതൊക്കെയാണ് ഇനിയങ്ങോട്ട് ചർച്ചയാകേണ്ടത്. അതിനായുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്. ഒരു അപകടം ഉണ്ടായിട്ടല്ല, ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ടത്. ആരെയും ഭയപ്പെടുത്താനല്ല ഇതൊക്കെ പറയുന്നത്. ഇടുക്കി ജില്ലയിൽ ആവശ്യത്തിലധികം ഭയത്തോടെ തന്നെയാണ് ജനജീവിതം. രക്ഷാമാർഗ്ഗങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയാൽ അവർക്ക് അൽ‌പ്പം ധൈര്യം ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said…
നിരക്ഷരനോട്‌ ഒരു കാര്യം കൂടി
കര്‍ണ്ണാടകയിലെ തുംഗഭദ്ര ഡാമില്‍ നിന്നും ജലം ആന്ധ്രയിലേക്കു കൊണ്ടു പോകുന്നത്‌ കനാല്‍ വഴി ആണ്‌ ആ കനാലിലേക്ക്‌ ജലം പമ്പ്‌ ചെയ്താണു കയറ്റുന്നത്‌ അതായത്‌ ഉയരത്തിലേക്കാണെന്ന്
അതുപോലെ മുല്ലപ്പെരിയാറിലെ ജലവും പമ്പ്‌ ചെയ്ത്‌ തമിഴ്‌ നാട്ടിലേക്ക്‌ എത്തിക്കാം എങ്കില്‍ ജലനിരപ്പ്‌ താഴ്ത്തുവാന്‍ സാധിക്കുമല്ലൊ
അതുപോലെ എന്തെങ്കിലും പഠനങ്ങള്‍ നടക്കുന്നുണ്ടൊ?

നിരക്ഷരൻ said… @ ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage – മുല്ലപ്പെരിയാർ ഡാമിനെപ്പറ്റി നടക്കുന്ന പഠനങ്ങളെപ്പറ്റി മാത്രമേ എനിക്കറിയൂ. അത് തന്നെ വലിഞ്ഞിഴയുകയാണ്, ഇഴയ്ക്കുകയാണ്. പുതിയ ഡാം വേണ്ട, ഡാമുകൾ എല്ലാം ഇന്നല്ലെങ്കിൽ നാളെ ജനങ്ങൾക്ക് ഭീഷണി തന്നെയാണ് എന്നുപറഞ്ഞ് മറ്റൊരു അഭിപ്രായവും പ്രചരിക്കുന്നുണ്ട്. അവർ പറയുന്നതും ഇത്തരം മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെ ജലം തമിഴ്‌നാടിന് കൊടുക്കണം എന്നാണ്

 

Categories: MULLAPERIYAR

ഗുജറാത്തിലെ ഇരകളുടെ നേര്‍ക്കാഴ്ച

October 5, 2011 Leave a comment

Posted: മാര്‍ച്ച് 13, 2009 by sardram in രാഷ്ട്രീയം

2002 ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരേക്കാള്‍ ക്രൂരമാണ് ഇന്ന് ജീവിച്ചിരിക്കുന്നവരുടെ അവസ്ഥ. ഈ യാഥാര്‍ഥ്യത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഗുജറാത്ത്-പോസ്റ്റ് പ്രൊഡക്ഷന്‍ എന്ന ഡോക്യമെന്ററി. യുവ എഴുത്തുകാരന്‍ നിസാംറാവുത്തര്‍ സംവിധാനംചെയ്ത ഡോക്യുമെന്ററി കലാപാനന്തരം ഗുജറാത്തിലെ ഇരകളുടെ ഇന്നത്തെ ജീവിതാവസ്ഥയിലേക്കുള്ള നേര്‍ക്കാഴ്ചയാണ്.

മുസ്ളിം ജനസംഖ്യയുടെ 75 ശതമാനവും പട്ടണങ്ങളില്‍നിന്ന് കോളനി എന്ന പൊരുത്തക്കേടിലേക്ക് മാറ്റി പാര്‍പ്പിക്കപ്പെട്ടു. സമ്പന്നര്‍ പരമ ദരിദ്രരായി. വിശാലമായ വീടുകളില്‍ താമസിച്ചിരുന്നവര്‍ അഴുക്കുചാലുകള്‍ക്കു സമീപം രൂപംകൊണ്ട കോളനികളിലെ ഒറ്റമുറി വീടുകളിലേക്ക് മാറ്റപ്പെട്ടു. ബര്‍മതിയുടെ തീരത്തും പഞ്ച്മഖലിന്റെ വന്യതയിലും സബര്‍കന്ദയുടെ ജൈവികതയിലും ഘനീഭവിച്ചുകിടക്കുന്ന നിലവിളിയെ അതേപടി പകര്‍ത്തുകയാണ് ഗുജറാത്ത്-പോസ്റ്റ് പ്രൊഡക്ഷന്‍. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഡോക്യൂമെന്ററി എണ്ണമറ്റ ഹൃദയമിടിപ്പോടെയും നടുക്കത്തോടെയുമേ കണ്ടിരിക്കാനാവൂ. അത്ര ദയനീയമാണ് വേട്ടയാടപ്പെട്ടവരുടെ അവസ്ഥ.

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് കോളനികളുടെ പാര്‍ശ്വങ്ങളിലേക്ക് ഒതുക്കപ്പെടുന്ന അനാഥബാല്യങ്ങള്‍. അവരുടെ കണ്ണുകളില്‍ ഭീതിയും പ്രതികാരവും ഒന്നുപോലെ തിളയ്ക്കുന്നുണ്ട്. ഒരു ആറ് വയസ്സുകാരന്റെ ശബ്ദം നമ്മെ ഞെട്ടിച്ചുകളയുന്നു. ‘മേം നരേന്ദ്രമോഡി കാ മര്‍ ഡാലുംഗ’ പക്ഷേ വിധവയും രോഗിയുമായ അവന്റെ ഉമ്മ അവനെ വിലക്കുന്നു. ‘നീ ഡോക്ടറോ, എന്‍ജിനിയറോ ആകുമെന്ന് പറയൂ മകനേ’.

പിന്നീടുള്ള മകന്റെ നിശ്ശബ്ദതയില്‍ എല്ലാമുണ്ട്. ഒരിക്കലും അവന് വിദ്യാഭ്യാസം കിട്ടാന്‍ സാധ്യതയില്ല. ജുഹാപുരയില്‍ വിധവള്‍ക്കായി ബിഹാറിലെ മുസ്ളിംജമാഅത്ത് കമ്മിറ്റി നിര്‍മിച്ചുകൊടുത്ത ‘ഹിമാരത്തേ സരയ്യ’ കോളനിയിലെ ഇടുങ്ങിയ മുറിയില്‍ അവന്റെ കൂട്ടുകാരും യൌവനം പിന്നിടുന്നു. ഇതിനിടയില്‍ അവന്‍ ശരീരം കത്തിയമരുമ്പോഴും മകനേ എന്നു വിളിച്ച ഉപ്പായെ ഓര്‍ത്തുപോയി, എതെങ്കിലും തീവ്രവാദസംഘടനയില്‍ ചേര്‍ന്നാല്‍ രാജ്യത്തിന് ഒരു തീവ്രവാദിയെക്കൂടി സംഭാവന ചെയ്തതിന്റെ ധന്യതയില്‍ മോഡിക്ക് വീണ്ടും അധികാരത്തിന്റെ ശീതളഛായയില്‍ മുഴുകാം. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ആയിരക്കണക്കിനു കുട്ടികളും അവരുടെ നിരാലംബയായ മുഖങ്ങളും ഡോക്യുമെന്ററിയില്‍ മിന്നിമറയുമ്പോള്‍ കുട്ടികള്‍ എങ്ങനെയാണ് ജീവിതത്തെ നേരിടാന്‍ പോകുന്നതെന്ന് നമ്മെ അലോസരപ്പെടുത്തുകതന്നെ ചെയ്യുന്നു. ഗുജറാത്തിലെ കുട്ടികള്‍ ഒരു ചോദ്യചിഹ്നമാണ്. ഡല്‍ഹിയിലെയോ ഹൈദരാബാദിലെയോ അനാഥാലയങ്ങളും അഹമ്മദാബാദിലെയോ വഡോദരയിലെയോ തെരുവുകളും അവര്‍ക്ക് നല്ല സ്വപ്നങ്ങള്‍ കാണാനുള്ള ഇടങ്ങളല്ല. മറിച്ച് കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടുപോയ തങ്ങളുടെ വിധിയെ നോക്കിയാണ് അവര്‍ വളരുന്നത്.

സ്ത്രീകളുടെ സ്ഥിതിയും ഭിന്നമല്ല. ഒരു പര്‍ദ തുന്നിക്കെട്ടി ഒരായുസ്സു മുഴുവന്‍ പിന്നിടാമെന്ന് ചിന്തിച്ചുതുടങ്ങിയിരിക്കയാണ് അവര്‍. മയ്യത്തെടുക്കാനുള്ള തുണി വാങ്ങാന്‍ കാശില്ലാതെ തങ്ങളുടെ മക്കളുടെയും ഭര്‍ത്താക്കന്മാരുടെയും മൃതദേഹം ചാക്കില്‍ കെട്ടി കബറടക്കുന്നത് കണ്ടുനിന്നവരാണവര്‍. ജീവിച്ച വീട്ടില്‍നിന്ന് ഒരു പ്രഭാതത്തില്‍ എല്ലാം കത്തിയമരുന്നത് കണ്ടുനിന്നവരാണവര്‍. അല്ലെങ്കില്‍ സംഘപരിവാറിന്റെ ശരീരം തങ്ങളുടെ ഉടലുകള്‍ക്കു മേല്‍ താണ്ഡവമാടുമ്പോള്‍ വിലാപംമാത്രം പുറത്തേക്കു വിട്ട് സഹിച്ച് സഹിച്ച് ജന്മം താണ്ടുന്നവരാണവര്‍. അവരില്‍ അമ്മമാരും സഹോദരിമാരും കണ്ണീര്‍വറ്റിയ വൃദ്ധകളുമുണ്ട്. ഹേയ് ഭായി, നീ എന്നെ കാണുന്നില്ലേ, എന്റെ മകന്‍, അവന്റെ ഭാര്യ, അവരുടെ ആറ് കുട്ടികളും ഞങ്ങളുടെ വീടും എല്ലാംപോയി. ഭക്ഷണം കഴിച്ചിട്ടില്ല; വസ്ത്രമില്ല. എന്നെയും അവര്‍ക്ക് കൊന്നുകൂടായിരുന്നോ?. ഒരു വൃദ്ധയുടെ വിലാപത്തിനുമുന്നില്‍ ക്യാമറയല്ല, എന്തുതന്നെ നടുങ്ങിയാലും അതിനെ അതിശയോക്തി കലര്‍ത്തി വിവരിക്കേണ്ടതില്ല. നമ്മുടെയോക്കെ ജീവിതത്തെത്തന്നെ മാറ്റി മറിക്കുന്ന പല ചോദ്യങ്ങളും ഗുജറാത്തിലെ സ്ത്രീകള്‍ ഉന്നയിക്കുന്നുണ്ട്. നിങ്ങള്‍ നല്ല ഭക്ഷണം കഴിക്കുമ്പോള്‍ ഞങ്ങളുടെ സ്ത്രീകള്‍ ഒരു നേരത്തെ ഭക്ഷണം കുട്ടികള്‍ക്ക് കൊടുക്കാന്‍ ശരീരം വില്‍ക്കുന്നതിനു പോയിരിക്കുകയാണെന്ന് കേള്‍ക്കേണ്ടിവരുന്ന അവസ്ഥ ആരെയും ചിന്തിപ്പിക്കും. ഗുജറാത്തിലെ മുസ്ളിം സ്ത്രീകള്‍ക്കു വേണ്ടത് പട്ടിണിയില്ലാത്ത ജീവിതമാണ്. സാനിയമിര്‍സയുടെ അര്‍ദ്ധനഗ്നതക്കെതിരെയും തസ്ളിമ നസ്റിന്റെ പുസ്തകത്തിനെതിരെയും കലപിലകൂട്ടുന്നവരോട് ഡോക്യൂമെന്ററി ഒന്നേ ചോദിക്കുന്നുള്ളൂ, നിങ്ങള്‍ എപ്പോഴെങ്കിലും ഗുജറാത്തില്‍ പോയിട്ടുണ്ടോ. അനാഥരായ കുട്ടികളെ സ്പര്‍ശിച്ചിട്ടുണ്ടോ? നിങ്ങള്‍ ഗുജറാത്തിലെ ഏതെങ്കിലും പുനരധിവാസ കോളനികള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ, ഇല്ലെങ്കില്‍ അവിടംവരെ ഒന്ന് പോവുക. അന്നേരം നിങ്ങള്‍ പറയും പട്ടിണിയും ഉടുവസ്ത്രമില്ലായ്മയും അരക്ഷിതാവസ്ഥയുമാണ് മഹാപാപമെന്ന്.

ഇരകളെ പുനരധിവസിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സര്‍ക്കാരിതരസംഘടനകള്‍ ഒരു തയ്യല്‍മെഷിന്‍ വാങ്ങിക്കൊടുത്തതുകൊണ്ട് ഒരു കുടുംബത്തിന്റെ മുഴുവന്‍ കഷ്ടതകളും തീരുന്നില്ല. അല്ലെങ്കില്‍ മതസൌഹാര്‍ദത്തിനായി ഒരു ബൈക്ക് റാലി നടത്തിയാല്‍ മതിയെന്ന് വിചാരിക്കുന്നു. ഇതുകൊണ്ടൊന്നും പൊടുന്നനെ ഒരു ദിവസം ഗുജറാത്തില്‍ മതസൌഹാര്‍ദം പൊട്ടിവിടരില്ലെന്നതിന്റെ സൂചകമാണ് ഇപ്പോഴത്തെ പല സംഭവങ്ങളും.

ഇടതുപക്ഷസംഘടനകളും ചില സര്‍ക്കാരിതര സംഘടനകളും ചില മുസ്ളിം സംഘടനകളുമാണ് പുനരധിവസപ്രവര്‍ത്തനങ്ങള്‍ക്കു രംഗത്തുവന്നത്. പുനരധിവാസ കോളനികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് കാലിത്തൊഴുത്തിനേക്കാള്‍ മോശമാണ്. അടിസ്ഥാനസൌകര്യങ്ങള്‍ ഒന്നുമില്ല. ഒരു മുറിയും ഒരു അടുക്കളയും മാത്രമുള്ള, ദുര്‍ഗന്ധവും രോഗവും കൂടപ്പിറപ്പായ കോളനികള്‍.}അവിടെ ജീവിക്കുന്നവര്‍ക്ക് ഇനി അവശേഷിക്കുന്ന ദിനങ്ങളെ നോക്കി നെടുവീര്‍പ്പിടാനേ അവകാശമുള്ളൂ. കേരളത്തിലെ മുസ്ളിംലീഗ് വച്ചുകൊടുത്ത കോളനി സിറ്റിസണ്‍നഗറിലാണ്. അഹമ്മാബാദിലെ സര്‍വമാലിന്യങ്ങളും കൊണ്ടിടുന്ന ട്രഞ്ചിങ് ഗ്രൌണ്ടിന്റെ ഓരത്ത് താമസിക്കുന്ന 30 കുടുംബങ്ങളുടെ അവസ്ഥ ഏറ്റവും ദാരുണമാണ്. മിക്ക കോളനികള്‍ക്കും വേണ്ടത്ര നിയമപരിരക്ഷപോലുമില്ല. പുറമ്പോക്കുകള്‍ എന്ന പേരില്‍ ഈ കോളനികള്‍ ഏതു നിമിഷവും ഒഴിപ്പിക്കപ്പെട്ട് ഇരകള്‍ ഇനിയും ആട്ടിയിറക്കപ്പെടാം.

ഗുജറാത്ത് കലാപകാലത്തെ മനുഷ്യത്വരഹിതമായ ചില സംഭവങ്ങള്‍കൂടി ഈ ഡോക്യുമെന്ററി വെളിപ്പെടുത്തുന്നു. കലാപദിനങ്ങളില്‍ വെട്ടും കുത്തും പൊള്ളലുമേറ്റു കിടന്നവരെ പെട്ടെന്ന് കൊല്ലാനായി ചില സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വിഷം കുത്തിവച്ചതായും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ ഈ ഡോക്യുമെന്ററിയിലൂടെ വെളിപ്പെടുത്തുന്നു.

കലാപാനന്തര ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ യാതന അനുഭവിക്കുന്ന സ്ത്രീകളും കുട്ടികളുമാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറയുന്നു. കുട്ടികള്‍ക്ക് പോഷകാഹാരംപോലും നിഷേധിച്ചിരിക്കയാണെന്ന് തന്റെ അഭിമുഖത്തില്‍ വൃന്ദാ കാരാട്ട് വ്യക്തമാക്കുന്നു. ഗുജറാത്തിനെ അവഗണിച്ചുകൊണ്ട് ഒരു മനുഷ്യസ്നേഹിക്കും ഇന്നത്തെ സാഹചര്യത്തില്‍ മുന്നോട്ടുപോകാനാവില്ലെന്ന് ശബാന ആസ്മി പറയുന്നു. ടീസ്താ സെത്തില്‍വാദ്, മല്ലികാ സാരാഭായ്, സ്വാമി അഗ്നിവേഷ്, അഡ്വ. മുഹുള്‍സിന്‍ഹ, സെട്രിക് പ്രകാശ്, ഖന്‍ഷാം ഷാ, ഗഗന്‍സേത്തി, സാക്കിയ ജോഗര്‍ തുടങ്ങി ഗുജറാത്തില്‍ ഇന്നും ഇടപെട്ടുകൊണ്ടിരിക്കുന്നവരുടെ അഭിമുഖങ്ങളും അനുഭവങ്ങളും കൂടിച്ചേര്‍ന്നതാണ് ഡോക്യുമെന്ററി.

*

ഒരു വ്യക്തിപരമായ അനുഭവത്തില്‍നിന്നാണ് നിസാംറാവുത്തര്‍ എന്ന യുവാവ് ഗുജറാത്തിലേക്കു വണ്ടി കയറുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഏതാനും നാളുകള്‍ക്കുമുമ്പ് തന്റെ വീട്ടില്‍ ഭിക്ഷാടനത്തിനു വന്ന ഒരു പരദേശി ഫക്കീറിന്റെ ജീവിതം ഈ യുവാവിനെ വല്ലാതെ പിടിച്ചുലച്ചു. ഫക്കീര്‍ ഗുജറാത്തില്‍ ഒരു തുണിമില്‍ വ്യവസായിയായിരുന്നു. കലാപത്തില്‍ തന്റെ തുണിമില്‍ ചുട്ടെരിച്ചു. ഉമ്മയും ഭാര്യയും നാല് മക്കളും കലാപത്തില്‍ കൊല്ലപ്പെട്ടു. എല്ലാം നഷ്ടപ്പെട്ട അയാള്‍ അവിടെനിന്നും ഓടി രക്ഷപ്പെട്ടു. ഹൈദരാബാദിലും തമിഴ്നാട്ടിലും മറ്റും ഭിക്ഷയെടുത്ത് ജീവിച്ചു. അയാള്‍ കേരളത്തിലും എത്തിപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഗുജറാത്തില്‍ എന്ത് നടക്കുന്നുവെന്ന് അറിയാന്‍ നിസാമിനെ പ്രേരിപ്പിച്ചത്.

ഗുജറാത്തിലേക്കു പോകുന്നത് അത്ര സുരക്ഷിതമല്ലെന്ന് ചില പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ ഉപദേശിച്ചെങ്കിലും എന്തും വരട്ടെയെന്നു കരുതി അയാള്‍ പോകാന്‍തന്നെ തീരുമാനിച്ചു. തെരഞ്ഞുെടുപ്പു സമയത്ത് നാല് ആഴ്ചയോളം നിസാം ഗുജറാത്തിലെ കോളനികളിലൂടെ സഞ്ചരിച്ച്, ഇരകളെ തേടി നടന്നു. രണ്ടു തവണ അക്രമത്തില്‍നിന്ന് രക്ഷപ്പെട്ടു. ഈ യുവാവിന്റെ നിശ്ചയദാര്‍ഢ്യമാണ് പോസ്റ്റ് പ്രൊഡക്ഷന്‍ എന്ന ഡോക്യുമെന്ററിയായി പറുത്തുവരുന്നത്. അതിന് ആലുവക്കാരന്‍ മുഹമ്മദ് കെ മക്കാറിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. അദ്ദേഹമാണ് ഈ ഡോക്യുമെന്ററിയുടെ നിര്‍മാതാവ്. എന്തുകൊണ്ട് ഗുജറാത്ത് എന്ന ചോദ്യത്തിന് നിസാമിന്റെ പക്കല്‍ ഒരേയൊരു മറുപടിയേ ഉള്ളൂ, മനുഷ്യനായതുകൊണ്ടുമാത്രം.

ഏറെ പുതുമകളോടെയാണ് ചിത്രീകരണം. ജീവിച്ചിരിക്കുന്ന ഇരകളുടെ അനുഭവസാക്ഷ്യത്തിലൂടെയാണ് ഡോക്യുമെന്ററി വികാസം പ്രാപിക്കുന്നത്. ഒരു ഘട്ടത്തിലും സംവിധായകന്റെ ഇടപെടലില്ല. എല്ലാം ഇരകള്‍തന്നെ വിവരിക്കുന്നു. ഗുജറാത്തിലെ ഇരകള്‍ക്ക് കേരളത്തില്‍നിന്നുള്ള ഐക്യദാര്‍ഢ്യമാണ് ഈ ഡോക്യുമെന്ററിയെന്ന് സംവിധായകന്‍ പറയുന്നു. ഒരുപക്ഷേ നമ്മുടെ കാലത്തെ രാജ്യത്തെ ഏറ്റവും വലിയ കൂട്ടക്കൊലയും ഗുജറാത്താണ്. അതുകൊണ്ടുതന്നെ ഗുജറാത്തിലെ ഇരകള്‍ എങ്ങനെ ജീവിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്ന ആകാംക്ഷയുമുണ്ട്. ഗുജറാത്ത്: പോസ്റ്റ് പ്രൊഡക്ഷന്‍ എന്‍ഡിടിവി സപ്രേഷണം ചെയ്യും. കൂടാതെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ഇംഗ്ളീഷ്, മലയാളം സബ്‌ടൈറ്റിലുകളിലൂടെ സിഡിയും പുറത്തിറക്കുന്നു.

: http://sardram.wordpress.com/page/16/

Categories: GUJARATH RIOTS