Archive

Author Archive

മാതാപിതാക്കള്‍ മാവോയിസ്റ്റുകളയാല്‍ പെണ്‍മക്കള്‍ കുറ്റക്കാരാകുമോ ?

October 24, 2012 Leave a comment
ഭരണകൂട ഭീകരത ,കുത്തക, പോരാട്ടം തുടങ്ങിയ വാക്കുകള്‍ ആമിയിലും പുകയുന്നുണ്ട്. ആമിയുടെ വളര്‍ച്ചയോടൊപ്പം അറിവിന്‍റെ സഞ്ചാരവും മുന്നേറുകയാണ്. പതിനേഴു വയസ്സുള്ള ഏതു പെണ്‍കുട്ടികളെക്കാളും  സാമാന്യ വിവരവും രാഷ്ട്രീയമായ തിരിച്ചറിവുകളും പക്വതയും ആമി ആര്‍ജ്ജിച്ചു കഴിഞ്ഞു …

അതുകൊണ്ട്  തന്നെ അവളുടെ വാക്കും നോക്കും പോക്കും ഭരണകൂടത്തിന്‍റെ നിരീക്ഷണത്തിലാണ്… ഇത്ര ഭയമാണോ ഭരണകൂടത്തിനു ഈ പെണ്‍കുട്ടിയെപ്പോലും … ?

 

കേരള ശബ്ദം ലക്കം 11 -ല്‍ (നവംബര്‍ 4-2012) വന്ന കവര്‍സ്റ്റോറിയുടെ പൂര്‍ണ്ണമായും…

PDF FILE  :  AMI

Advertisements

കൂടന്‍കുളം: ജനകീയ സമരവും ഇടതുപക്ഷവും

കൂടന്‍കുളം: ജനകീയ സമരവും ഇടതുപക്ഷവും
May 19, 2012
DilliPost
അഖില വിമല്‍

കൂടംകുളം ആണവനിലയത്തിന് എതിരായ നിലപാടുകളും സമരവും ചില ദേശീയ അന്തര്‍ദേശീയ സംഭവവികാസങ്ങളുടെ പരിസരത്തുനിന്നു വേണം മനസിലാക്കാന്‍. നിരാഹാര സമരപരമ്പരകള്‍ പല കാലങ്ങളില്‍ പല അവസരങ്ങളില്‍ നാം കണ്ടിട്ടുള്ളതാണ്. ഈ അടുത്തകാലത്ത് അണ്ണാ ഹസാരെ സമരം ഇന്ത്യയില്‍ മാധ്യമങ്ങള്‍ ആഘോഷിച്ചത് ഓര്‍ക്കുക. ഇവിടെ മാധ്യമങ്ങള്‍ കൂടംകുളം സമരത്തോട് കാണിക്കുന്ന നീരസം പണമുള്ളവരുടെ സ്‌പോണ്‍സര്‍ഷിപ്പുകളില്‍ മാത്രം പത്രധര്‍മ്മംപുലമ്പുന്ന മാധ്യമധര്‍മ്മത്തിന്റെ ആകെതുകയാണ്. പ്രധാനമന്ത്രിയുടെ വിദേശ ഫണ്ടിനെപ്പറ്റിയുള്ള വിവാദം കൊണ്ട് പ്രശസ്തമായ ഈ പോരാട്ടത്തെ അടിച്ചമര്‍ത്തേണ്ടത് ആരുടെ ആവശ്യമാണ് എന്നത് ചര്‍ച്ച ചെയ്യേണ്ടതാണ്.

കൂടംകുളം സമരത്തിന്റെ രാഷ്ട്രീയം വിദേശഫണ്ടില്‍ ഊന്നിയതാണെന്നാണ് മന്‍മോഹന്‍ സിംഗ് അവകാശപ്പെട്ടത്. കൃത്യമായ തെളിവുകളോ, വ്യക്തതയോ ഇല്ലാത്ത സമരം ചെയ്യുന്ന പതിനായിരങ്ങളുടെ സത്യസന്ധതയ്ക്ക് മേലുള്ള ചോദ്യം എന്ന നിലയ്ക്ക് ഈ ആരോപണങ്ങള്‍ വ്യക്തവും സുതാര്യവുമായ തെളിവുകള്‍ ആവശ്യപ്പെടുന്നു. ഇക്കാലമത്രയും ഏത് ജനകീയ സമരങ്ങളേയും അട്ടിമറിക്കാന്‍ മെനയുന്ന ഭരണവര്‍ഗത്തിന്റെ തന്ത്രമെന്ന നിലയ്ക്ക് വിദേശ ഫണ്ടിംഗ് എന്ന ആരോപണത്തേയും വിലയിരുത്താവുന്നതാണ്. ഇത് പറയുമ്പോഴും സമരത്തിലെ സര്‍ക്കാരിതര സംഘടനകളുടെ (എന്‍ജിഒ) സാന്നിധ്യത്തെ മറക്കുകയല്ല. എന്‍‌ജിഒ സ്വാധീനം വളരെ ശക്തമാണ് എന്ന് സമ്മതിച്ചുകൊണ്ട് തന്നെ ആലോചിക്കേണ്ടുന്ന ഒരു വസ്തുത, ഭരണകൂടം തന്നെയാണ് ഭരണകൂടേതരമായ ഒരു മൂവ്‌മെന്റാക്കി സമരത്തെ മാറ്റുന്നത് എന്നതാണ്. സമരത്തിന്റെ ആദ്യകാലത്ത് അതിനെ അനുകൂലിച്ചിരുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അതില്‍ നിന്ന് പിന്‍മാറുന്നതോടുകൂടി സമരത്തിന്റെ കെട്ടുറപ്പ് കുറഞ്ഞു എന്നുള്ളത് വസ്തുത ആയിരിക്കേ പഠിപ്പും വിദ്യാഭ്യാസവും കുറഞ്ഞ ഒരു ജനക്കൂട്ടത്തിന് അവരുടെ നിലനില്‍പിനെ സഹായിക്കുന്ന ആളുകളെ അംഗീകരിക്കുക എന്നത് സ്വാഭാവികം മാത്രം.

ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ട മറ്റൊരു കാര്യം ഈ സമരത്തോടുള്ള മുഖ്യധാര ഇടതുപക്ഷത്തിന്റെ സമീപനമാണ്. ഞങ്ങള്‍ ആണവശക്തിയെ അനുകൂലിക്കുന്നവരാണ്. അതേ സമയം അണുബോംബിനെ എതിര്‍ക്കുന്നു എന്ന നിലപാടില്‍ ഓര്‍ക്കേണ്ടുന്ന കാര്യം ഓരോ ആണവ റിയാകടറും ഇരുപത് ആണവ ബോംബിന് തുല്യമാണ് എന്നുള്ളതാണ്. ഫൂക്കോഷിമയില്‍ 2011ല്‍ ഉണ്ടായ സുനാമിയും അതേ തുടര്‍ന്നുണ്ടായ ആണവ ദുരന്തവും അതിന്റെ പ്രത്യാഘാതങ്ങളും പഠിച്ച ജപ്പാനിലെ ശാസ്ത്രജ്ഞര്‍ പറയുന്നത് ഫൂക്കോഷിമ ദുരന്തത്തി ന്റെ പ്രത്യാഘാതങ്ങള്‍ ഹിരോഷിമ-നാഗസാക്കിയേക്കാള്‍ 20 മടങ്ങ് കൂടുതലാണ് എന്നതാണ്. ഫൂക്കോഷിമ അപകടത്തിന് ശേഷം രാജ്യത്തെ പ്രധാന ഇടതുപാര്‍ടിയായ സിപിഎമ്മിന്റെ നിലപാടില്‍ ഉണ്ടായ മാറ്റം സ്വാഗതാര്‍ഹമാണെങ്കിലും, ഫൂക്കോഷിമ പോലുള്ള അപകടത്തെ ഇന്ത്യയ്ക്ക് താങ്ങാന്‍ കഴിയില്ല എന്ന നയം ജയിതപൂരിലെ നൂക്ലിയര്‍ പ്ലാന്റിന് എതിരെയുള്ള സമരത്തില്‍ അവരെ എത്തിക്കുമ്പോഴും, കഴിഞ്ഞ എട്ടു മാസങ്ങളായി തുടരുന്ന കൂടംകുളം സമരത്തോട് അവര്‍ സ്വീകരിക്കുന്ന നയത്തെ എങ്ങിനെയാണ് ന്യായീകരിക്കാനാകുക? പൊതുവേ ജനകീയ സമരങ്ങളില്‍ നിന്നുള്ള സംഘടിത ഇടതുപക്ഷത്തിന്റെ തിരിച്ചുപോക്ക് ഓര്‍ക്കുക. കഴിഞ്ഞ പത്തു വര്‍ഷങ്ങളിലെ ജനകീയ സമരങ്ങളില്‍ വളരെ വിരളമായ മുന്നേറ്റങ്ങള്‍ ഒഴിച്ചാല്‍ എന്താണ് സംഘടിത ഇടതുപക്ഷത്തിന് അവകാശപ്പെടാനുള്ളത്? ഇന്ത്യയ്ക്ക് പരാശ്രയമില്ലാത്ത ആണവ വ്യവസ്ഥ എന്ന ഇവരുടെ വ്യര്‍ത്ഥ സ്വപ്നം അവരെ ഈ സമരങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു എന്ന് വേണം കരുതാന്‍.

ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ചെര്‍ണോബില്ലിലെ നൂക്ലിയര്‍ അപകടമാണ് സോവിയറ്റ് റഷയുടെ സാമ്പത്തിക തകര്‍ച്ചയ്ക്ക് ഒരു കാരണമെന്നത് മറന്നുകൊണ്ടായിരിക്കരുത് സോവിയറ്റ് ഗൃഹാതുരതയ്ക്ക് പിറകെ മുഖ്യധാര ഇടതുപക്ഷത്തിന്റെ ഓട്ടം. ചെര്‍ണോബില്‍ ആണവ അപകടത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും മറികടക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമായിരിക്കേ കൂടംകുളത്ത് തുറക്കാനിരിക്കുന്ന ആണവ നിലയത്തിന് എന്ത് സുരക്ഷിതത്വമാണ് അധികൃതര്‍ അവകാശപ്പെടുന്നത്. മറ്റ് അപകടങ്ങളുമായി ആണവ അപകടത്തെ താരതമ്യം ചെയ്യാന്‍ പോലും കഴിയുന്നതല്ല. ആണവ അപകടങ്ങളുടെ പ്രത്യാഘാതങ്ങളിലൊന്ന് അംഗവൈകല്യങ്ങളോടു കൂടിയും മാറാരോഗങ്ങളോടു കൂടിയും ജനിക്കുന്ന നിങ്ങളുടെ പരമ്പരകളോട് നിങ്ങള്‍ ഉത്തരം പറയേണ്ടി വരും എന്നതാണ്. അപ്രഖ്യാപിതമായ കുടിയൊഴിക്കല്‍ ഭീഷണി നിലനില്‍ക്കുന്ന (sterilized zoneല്‍ താമസിക്കരുത് എന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ മുന്നറിയിപ്പ്) മത്സ്യബന്ധനം തൊഴിലാക്കിയ ഒരു ജനതയ്ക്ക് ആണവ നിലയം കൊണ്ട് നഷ്ടമാക്കുന്നത് ജീവിതോപാധിയായ മത്സ്യസമ്പത്ത് കൂടിയാണ്. നൂക്ലിയര്‍ വേസ്റ്റിലൂടെ ജലത്തിലുണ്ടാകുന്ന അമിത ഊഷ്മാവ് ഇല്ലാതാക്കുന്നത് കടലിലെ മത്സ്യസമ്പത്തിനെ കൂടിയാണ്എന്നത് തെളിയിക്കപ്പെട്ടതാണ്.

1978ന് ശേഷം അമേരിക്ക പോലൊരു വികസിത രാജ്യത്ത് ഒരു ആണവനിലയം പോലും തുറന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 1984ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഷോര്‍ഹാം ആണവശക്തി നിലയം ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് ഇക്കാലമത്രയും അടച്ചിട്ടിരിക്കുകയാണ്. ഈയടുത്ത് ഫൂക്കോഷിമ ദുരന്തത്തെ തുടര്‍ന്നുണ്ടായ പ്രതിരോധത്തില്‍ ജപ്പാനിലെ അവസാനത്തെ ആണവനിലയം കൂടി അടച്ചിരിക്കുന്നു. അമേരിക്കയിലെ പ്രധാന വൈദ്യുതി ഉറവിടമായ ആണവോര്‍ജത്തിന് എതിരായ സമരങ്ങള്‍ ഒരു പരിധി വരെയെങ്കിലും (പുതിയതൊന്ന് തുറക്കാത്ത അവസ്ഥവരെയെങ്കിലും) വിജയിച്ചിരിക്കുന്നു. പല പാശ്ചാത്യ വികസിത രാജ്യങ്ങളും ആണവനിലയങ്ങളെ തള്ളി പറയുമ്പോള്‍ അവരുടെ തന്നെ പിന്തുണയോട് കൂടി സൃഷ്ടിക്കപ്പെട്ട ഇന്ത്യയുടെ ആണവനയം ഏത് പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്? കൂടംകുളം ഇന്ത്യയിലെ നാല്പത്തിയൊന്‍പതാമത്തെ ആണവനിലയം എന്ന നിലയ്ക്ക് അധികം വൈകാതെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജയലളിതയുടെ പ്രഖ്യാപനം കണ്‍മുന്നില്‍ കാണുമ്പോള്‍ നാം ചിന്തിക്കേണ്ടത് ഇന്ത്യ ഏത് വികസന നയത്തെയാണ് പിന്തുടരേണ്ടത് എന്നാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പത്തു മുതല്‍ പന്ത്രണ്ടു മണിക്കൂര്‍ വരെ നീളുന്ന തമിഴ്‌നാട്ടിലെ പവര്‍കട്ട് ഈ സമരത്തിന്റെ പശ്ചാത്തലത്തില്‍ നോക്കിക്കാണേണ്ടതാണ്. ഈ ജനകീയ സമരത്തിന് ജനകീയ പിന്തുണ കുറയ്ക്കാന്‍ ഇത് കാരണമായിട്ടുണ്ട് എന്ന് മനസിലാക്കുമ്പോള്‍ കൂടംകുളം പവര്‍പ്ലാന്റ് തമിഴ്‌നാട്ടിലെ വൈദ്യുത പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരമാണ് എന്ന പ്രസ്താവന ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതാണ്.

ഏഷ്യയിലെ ഏറ്റവും വലിയ കാറ്റാടിപാടം തിരുനെല്‍വേലിയിലാണ്.തമിഴ്‌നാട്ടില്‍ കാറ്റ് ഉറവിടമാക്കി 5,800 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കാന്‍ സാധ്യത ഉണ്ടെന്ന് വൈദ്യുതി ബോര്‍ഡ് വിലയിരുത്തുന്നു. കൂടംകുളത്ത് ആറു റിയാക്ടറുകള്‍ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ അവയുടെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുകൊണ്ട് നമുക്ക് ഉണ്ടാക്കാവുന്ന പരവാമധി ഊര്‍ജം 10000 മേഗാവാട്ട് വൈദ്യുതി മാത്രമാണ്. കൃത്യമായ രീതിയില്‍ മറ്റ് പ്രകൃതിദത്ത ഉറവിടങ്ങള്‍ കൂടി ഉപയോഗിച്ച് ഇന്ത്യയ്ക്ക് വൈദ്യുതി ക്ഷാമത്തെ മറികടക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കേ കോടികളുടെ നഷ്ടത്തിന്റെ പേരില്‍ നാം കണ്ണടയ്ക്കുന്നത് ഒരു സമൂഹത്തിന്റെ ജീവിതസമരത്തോടാണ്. മരണം വരെ സമരം ചെയ്യുമെന്ന് പറയുന്ന ഒരു ജനതയുടെ ആത്മവിശ്വാസത്തെ കണ്ടില്ലെന്നു നടിക്കുന്നത് ഏത് രാഷ്ട്രീയ ബോധത്തിന്റെ മറുപുറമാണ്? ജനകീയ സമരങ്ങളുടെ കെട്ടുറപ്പുകൊണ്ട് മാത്രം വളര്‍ന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ആരെയാണ് പേടിക്കുന്നത്. എവിടെയാണ് നിങ്ങള്‍, എന്തിനോടാണ് നിങ്ങള്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നത്? അഥവാ, നിങ്ങള്‍ ആരുടെ പക്ഷത്താണ്?

കൊള്ള സര്‍ക്കാര്‍ ഒത്താശയോടെ

കൊള്ള സര്‍ക്കാര്‍ ഒത്താശയോടെ
June 4, 2011 DilliPost
ഡി ശ്രീജിത്ത്

ഗള്‍ഫ്‌ യുദ്ധത്തെ തുടര്‍ന്ന്‌ അന്തരാഷ്ട്ര വിപണിയില്‍ പെട്രോളിയം വില ചാഞ്ചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന അതേ കാലഘട്ടത്തില്‍ തന്നെയാണ്‌ ഇന്ത്യയില്‍ സ്വകാര്യ കമ്പനികളും വിദേശ കമ്പനികളും എണ്ണ സംസ്‌കരണത്തിലും വിപണനത്തിലും താതപര്യം എടുത്തത്‌. അതേ തുടര്‍ന്ന്‌ പെട്രോളിയം ഉത്‌പന്നങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തു കളയണമെന്ന്‌ ഇവര്‍ ആവശ്യപ്പെടാന്‍ തുടങ്ങി. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വില നിയന്ത്രണം തുടരുകയാണെങ്കില്‍ അണ്ടര്‍ റിക്കവറി മൂലം കോടാനുകോടികളുടെ നഷ്ടം പൊതു മേഖലയ്‌ക്കും സ്വകാര്യ മേഖലയ്‌ക്കും ഉണ്ടായിക്കൊണ്ടിരിക്കും എന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇതേ കുറിച്ച്‌ പഠിക്കാനും നികുതി ഘടനയില്‍ മാറ്റം വരുത്തമോ എന്ന്‌ അന്വേഷിക്കാനുമായി പാര്‍ലമെന്ററി സമിതിയെ ഒന്നാം യുപിഎ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്‌. കോണ്‍ഗ്രസ്‌ നേതാവും മുന്‍മന്ത്രിയുമായ എന്‍ ജനാര്‍ദ്ദനന്‍ റെഡ്‌ഢി ചെയര്‍മാനായ സമിതി 2005 ആഗസ്റ്റ് 4നാണ്‌ ഇതു സംബന്ധിച്ച റിപോര്‍ട്ട് നല്‍കിയത്‌. ഇത്‌ പഠിച്ച സര്‍ക്കാര്‍ 2006 മെയ്‌ 22ന്‌ ആക്‌ഷന്‍ റ്റൈക്കന്‍ റിപോര്‍ട്ടും (എറ്റിആര്‍) സമര്‍പ്പിച്ചു. എന്നാല്‍ ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ സ്വകാര്യ മേഖലയയ്‌ക്ക്‌ തിരിച്ചടിയായിരുന്നു. ഇതിനിടയില്‍ നാടകീയമായി കേന്ദ്ര പെട്രോളിയം മന്ത്രി പോലും മാറി. മണിശങ്കര്‍ അയ്യര്‍ക്ക്‌ പകരം മുരളി ദിയോറ ഈ വകുപ്പിലേയ്‌ക്കെത്തി. എന്നാല്‍ ഈ മാറ്റത്തിന്‌ പിന്നില്‍ അമേരിക്കന്‍ താത്‌പര്യം പോലുമുണ്ടായിരുന്നുവെന്ന സൂചന വിക്കിലീക്ക്‌സ്‌ വെളിപ്പെടുത്തലുകളില്‍ നിന്ന്‌ അടുത്തിടെ ലഭിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റാണെന്നും സ്വാഭാവികമായ പുനസംഘടന മാത്രമായിരുന്നു അതെന്നുമാണ്‌ കേന്ദ്രസര്‍ക്കാരിന്റേയും സര്‍ക്കാരിനെ നയിക്കുന്ന കക്ഷിയായ കോണ്‍ഗ്രസിന്റേയും നിലപാട്‌.

എന്തായാലും പാര്‍ലമെന്ററി സമിതിയുടെ കണ്ടെത്തലുകളെ കുറിച്ച്‌ പഠിക്കാനായി പിന്നീട്‌ സര്‍ക്കാര്‍ നിയമിച്ച കിരിത്‌ പരീഖിന്റെ നേതൃത്വത്തില്‍ മറ്റൊരു സമിതിയെ നിര്‍ദ്ദേശിച്ചു. പാര്‍ലമെന്ററി സമിതിയുടെ റിപോര്‍ട്ടിന്‌ വിരുദ്ധമായ അഭിപ്രായങ്ങളാണ്‌ കിരിത്‌ പരീഖ്‌ മുന്നോട്ടു വച്ചത്‌. ഈ നിര്‍ദേശങ്ങള്‍ ഭാഗികമായി നടപ്പാക്കാന്‍ സ്വാഭാവികമായും സര്‍ക്കാര്‍ തയ്യാറായി. അങ്ങനെയാണ്‌ പെട്രോള്‍ വില അന്തരാഷ്ട്ര കയറ്റിറക്കങ്ങള്‍ക്കനുസരിച്ച്‌ തീരുമാനിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക്‌ ലഭിച്ചത്‌.

പാര്‍ലമെന്ററി സമിതി പരിഗണിച്ചിരുന്ന പ്രധാന കാര്യങ്ങളിലൊന്നായിരുന്നു നികുതി ഘടനയിലുള്ള വൈരുധ്യം. മറ്റ്‌ വികസ്വര രാജ്യങ്ങളേക്കാള്‍ വളരെ കൂടിയ നികുതിയാണ്‌ പെട്രോളിയം ഉത്‌പന്നങ്ങളുടെ മേല്‍ ഇന്ത്യ ചുമത്തുന്നത്‌. പെട്രോളിന്‌ ശ്രിലങ്ക 37 ശതമാനവും തായ്‌ലാന്‍ഡ്‌ 24 ശതമാനവും പാകിസ്ഥാന്‍ 30 ശതമാനവും നികുതി ചുമത്തുമ്പോള്‍ ഇന്ത്യയുടെ നികുതി 51 ശതമാനമാണ്‌. ഡീസലിനാകട്ടെ ശ്രീലങ്ക 20ഉം തായ്‌ലാന്റും പാകിസ്‌താനും 15 ശതമാനവും നികുതി ചുമത്തുമ്പോള്‍ ഇന്ത്യയുടേത്‌ 30 ശതമാനം! പെട്രോളിന്‌ 58.41 രൂപ വിലയുള്ളപ്പോള്‍ ഇതിന്റെ 51.47 ശതമാനവും, അതായത്‌ 30.06 രൂപയും, നികുതിയിനത്തിലാണ്‌ ഇപ്പോള്‍ നല്‍കുന്നത്‌. ഇതില്‍ എക്‌സൈസ്‌ നികുതി 31.16 ശതമാനവും കസ്റ്റംസ്‌ ഡ്യൂട്ടി 3.65 ശതമാനവും സെയില്‍സ്‌ ടാക്‌സ്‌ 7.9 ശതമാനവും ഉള്‍പ്പെടുന്നു (2010 മാര്‍ച്ചിലെ കണക്കനുസരിച്ച്‌). സാധാരണക്കാരുടെ പക്കല്‍നിന്നും പെട്രോളിന്‌ എക്‌സൈസ്‌ നികുതി അടിസ്ഥാനത്തില്‍ ഒരു ലിറ്ററിന്‌ 16.51 രൂപയും ഡീസലിന്‌ 6.54 രൂപയും സര്‍ക്കാര്‍ വസൂലാക്കുമ്പോള്‍ വിമാന ഇന്ധനത്തിന്‌ ഒരു കിലോലിറ്ററിന്‌ നല്‍കേണ്ടത്‌ വെറും 2.6 രൂപമാത്രമാണ്‌ എന്നതാണ്‌ വൈരുധ്യം.

ജനാര്‍ദ്ദനന്‍ റെഡ്‌ഢി അധ്യക്ഷനായിരുന്ന പാര്‍ലമെന്ററി കമ്മിറ്റി പൊതുവേ ഈ മേഖലയിലെ നികുതി നിര്‍ദേശങ്ങളിലുള്ള വൈരുധ്യങ്ങള്‍ പലതും ചൂണ്ടിക്കാണിക്കുന്നുണ്ട്‌. കയറ്റുമതി നടത്തുന്ന എണ്ണക്കമ്പനികള്‍ക്ക്‌ ഇളവ്‌ നല്‍കുന്ന രീതി ഇതില്‍ പ്രധാനമാണ്‌. എണ്ണസംസ്‌കരണ രംഗത്ത്‌ ഇന്ത്യ കൈവരിച്ച വന്‍ മുന്നേറ്റമാണ്‌ പെട്രോളിയം ഉത്‌പന്നങ്ങളായ ഡീസല്‍, പെട്രോള്‍, നാഫ്‌ത, എറ്റിഎഫ്‌ (വിമാന ഇന്ധനം) തുടങ്ങിയവ കയറ്റി അയ്‌ക്കാന്‍ മാത്രം നമ്മളെ പര്യാപ്‌തമാക്കിയത്‌. പെട്രോളിയം ഉത്‌പന്നങ്ങളുടെ കയറ്റുമതി ചെയ്യുന്ന കമ്പിനികള്‍ക്ക്‌ സര്‍ക്കാര്‍ ഇറക്കുമതിക്ക്‌ നികുതി ഒഴിവാക്കി നല്‍കുന്നുമുണ്ട്‌. അഥവാ കയറ്റുമതിയിലൂടെ രാജ്യത്തിന്‌ വിദേശനാണ്യം നേടിത്തരുന്ന എണ്ണവിതരണ കമ്പനികള്‍ക്ക്‌ അസംസ്‌കൃത എണ്ണ കസ്റ്റംസ്‌ നികുതി ഇല്ലാതെ ഇറക്കുമതി ചെയ്യാം. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാല്‍ കയറ്റുമതിയുടെ ലാഭത്തിന്‌ പുറമേ കസ്റ്റംസ്‌ തീരുവയുടെ ഇളവ്‌ കൂടിയാകുമ്പോള്‍ ഈ സ്ഥാപനങ്ങള്‍ക്ക്‌ ഇരട്ടി ലാഭം ലഭിക്കുന്നു. സ്വകാര്യ എണ്ണക്കമ്പനികള്‍ക്കാണ്‌ ഇത്‌ ലഭിക്കുന്നത്‌. ഈ വ്യവസ്ഥിതി തെറ്റാണെന്നാണ്‌ പാര്‍ലമെന്ററി സമിതി ചൂണ്ടിക്കാണിച്ചത്‌. എല്ലാ എണ്ണക്കമ്പനികള്‍ക്കും എക്‌സൈസ്‌ നികുതി ഇളവുനല്‍കണമെന്നായിരുന്നു സമിതിയുടെ ശുപാര്‍ശ.

സമിതി ചൂണ്ടിക്കാണിച്ച മറ്റൊരു പ്രധാന പ്രശ്‌നം എണ്ണ സെസ്‌ സംബന്ധിച്ചുള്ളതാണ്‌. ആഭ്യന്തരമായി ഒരു ടണ്‍ എണ്ണയ്‌ക്ക്‌ 2,500 രൂപവീതം 1974ലെ എണ്ണ വ്യവസായ വികസന നിയമം അനുസരിച്ച്‌ സെസ്‌ ഈടാക്കുന്നുണ്ട്‌. നേരത്തേ അത്‌ 1,800 രൂപയായിരുന്നു. 1975ല്‍ ഈ മേഖലയ്‌ക്ക്‌ സഹായം ചെയ്യുന്നതിന്‌ എണ്ണ വ്യവസായ വികസന ബോര്‍ഡും സ്ഥാപിച്ചു. ഒരു വര്‍ഷം ഏകദേശം 5,400 കോടി രൂപയോളം ഈയിനത്തില്‍ സര്‍ക്കാരിന്‌ ലഭിക്കുന്നുണ്ട്‌. പാര്‍ലമെന്ററി സമിതിയുടെ പരിശോധനയില്‍ അതുവരെ അതായത്‌ മാര്‍ച്ച് 31, 2005 വരെ 55,966.81 കോടി രൂപ സെസ്‌ ഇനത്തില്‍ സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ട്‌. എണ്ണ വികസനബോര്‍ഡിന്‌ നല്‍കിയതാകട്ടെ വെറും 902.40 കോടി രൂപയും. ഈ സെസ്‌ തുക ഉപയോഗിച്ച്‌ എണ്ണ വില സന്തുലന ഫണ്ട്‌ രൂപവത്‌കരിക്കണമെന്നാണ്‌ പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശിച്ചത്‌. അതായത്‌ എണ്ണ വിലയില്‍ ആഗോളവിപണിയില്‍ അതിഭികരമായ ചാഞ്ചാട്ടമുണ്ടായാലും ഈ ഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ച്‌ സര്‍ക്കാരിന്‌ വില പിടിച്ചു നിര്‍ത്താന്‍ കഴിയും. പക്ഷേ, സര്‍ക്കാര്‍ അതും പരിഗണിച്ചില്ല.

ശുപാര്‍ശകളുടെയും നിര്‍ദ്ദേശങ്ങളുടെയും കുറവല്ല, തീരുമാനം കൈക്കൊള്ളുന്നതിലുള്ള ആര്‍ജവക്കുറവാണ്‌ പെട്രോളിയം മേഖലയെന്നുകേള്‍ക്കുമ്പോള്‍ പൊതുജനങ്ങളുടെ മനസില്‍ തീയാളിക്കത്തുന്ന സാഹചര്യം ഉണ്ടാക്കുന്നത്‌. കുത്തകകളുടെ താത്‌പര്യത്തിന്‌ ഒത്തു തുള്ളുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ ചങ്ങാത്തമാണ്‌ ഈ മേഖലയില്‍ പൊതുജനങ്ങള്‍ക്കാശ്വാസം നല്‍കുന്ന നിയമനിര്‍ണ്ണാണത്തിന്‌ തടസം നില്‍ക്കുന്നതാണ്‌ അന്വേഷണം ചൂണ്ടിക്കാണിക്കുന്നത്‌. ഇച്ഛാശക്തിയുള്ള സര്‍ക്കാരിന്‌ ദീര്‍ഘദൃഷ്ടിയോടെ ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹാരം കാണാവുന്നതേയുള്ളൂ.
(അവസാനിച്ചു)

—കഴിഞ്ഞ ഏപ്രിലില്‍ ‘മാതൃഭൂമി’ പത്രത്തില്‍ വന്ന പരമ്പരയാണിത്. എണ്ണവിലയുടെ രാഷ്ട്രീയ, സാമ്പത്തിക വശങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലേഖനം ലേഖകന്റെ അനുമതിയോടെ പുനപ്രസിദ്ധീകരിക്കുന്നു. ആദ്യഭാഗങ്ങള്‍ താഴെ :

എണ്ണക്കമ്പനികളുടെ നഷ്ടം: സത്യമെന്ത്?

എണ്ണക്കമ്പനികളുടെ നഷ്ടം: സത്യമെന്ത്?
June 2, 2011
DilliPost

ഡി ശ്രീജിത്ത്

2010 ജൂലൈയില്‍ അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രി മുരളീ ദിയോറ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞത്‌ “സര്‍ക്കാര്‍ ദേശീയതാത്‌പര്യം പരിഗണിച്ചാണ്‌ എണ്ണവില കൂട്ടിയത്‌” എന്നാണ്‌. നവരത്‌നകളും മഹരാരത്‌നകളുമായി പരിഗണിക്കുന്ന പൊതുമേഖലാ എണ്ണ കമ്പനികളെ പാപ്പരാകുന്നതില്‍ നിന്ന്‌ രക്ഷിക്കുക, ഉപഭോക്താക്കളുടെ താത്‌പര്യം സംരക്ഷിക്കുക എന്നിവയ്‌ക്കാണ്‌ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്‌. സര്‍ക്കാരും എണ്ണകമ്പനികളും ആവര്‍ത്തിക്കുന്ന വാദമാണിത്‌. നഷ്ടത്തില്‍ നിന്ന്‌ നഷ്ടത്തിലേയ്‌ക്ക്‌ കൂപ്പുകുത്തുകയാണ്‌ രാജ്യത്തെ എണ്ണകമ്പനികള്‍ എന്ന്‌. സര്‍ക്കാര്‍ നിയന്ത്രണം എടുത്ത്‌ കളഞ്ഞ്‌ വിപണിയെ സ്വതന്ത്രമാക്കാന്‍ നിര്‍ദേശം നല്‍കിയ കിരിത്‌ പരിഖ്‌ കമ്മിറ്റിയും ഇതു തന്നെ ചൂണ്ടിക്കാണിച്ചു. ദിവസം 206 കോടിയോളം രൂപയുടെ നഷ്ടമാണ്‌ കമ്പനികള്‍ക്ക്‌ ഉണ്ടാകുന്നത്‌ എന്നാണ്‌ അദ്ദേഹത്തിന്റെ റിപോര്‍ട്ട്‌ പറയുന്നത്‌. നിരന്തരമായ വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഈ കമ്പനികള്‍ എങ്ങനെയാണ്‌ നഷ്ടത്തിലാകുന്നത്‌ എന്നത്‌ പൊതുജനത്തിന്‌ സ്ഥിരമായുള്ള സംശയമാണ്‌. ((പൊതുമേഖലാ എണ്ണകമ്പനികളുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭം താഴെയുള്ള പട്ടികയില്‍ കാണാം).

DP Data

ഈ സംശയങ്ങളെ സ്ഥിരീകരിക്കുന്ന ചില വസ്‌തുകകള്‍ ഇവയാണ്‌:
1. മുരളി ദിയോറ നയിച്ചിരുന്ന പെട്രോളിയം മന്ത്രാലയത്തിന്‌ ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) സമര്‍പ്പിച്ച വാര്‍ഷിക റിപോര്‍ട്ട്‌ പ്രകാരം 2008-09 കാലത്ത്‌ ഐഒസി അഭൂതപൂര്‍വ്വമായ വരുമാനം സൃഷ്ടിച്ചു. പെട്രോള്‍, ഡീസല്‍, മണ്ണണ്ണ (പൊതുവിതരണശൃംഖല വഴി വിതരണം ചെയ്യുന്നതിന്‌ നല്‍കുന്നത്‌), പാചകവാതകം എന്നീ സുപ്രധാന ഉത്‌പന്നങ്ങളുടെ വില നിയന്ത്രിച്ച്‌ നല്‍കിയിട്ടും 2.85 ലക്ഷം കോടി രൂപയുടെ വിറ്റുവരവ്‌ കമ്പനിക്കുണ്ടായി. രാജ്യാന്തര തലത്തിലെ 500 കമ്പനികളുടെ പട്ടികയില്‍ മേല്‍ത്തട്ടില്‍ നില്‍ക്കുന്ന ഇന്ത്യന്‍ കമ്പനിയാകാനുള്ള ഭാഗ്യവും ഐഒസിക്ക്‌ ലഭിച്ചു. 2008ലെ വില്‍പന പ്രകാരം ലോകത്തില്‍ 116ആം സ്ഥാനത്തുള്ള കമ്പനിയാണ്‌ ഐഒസി. ലോകത്തിലെ തന്നെ പെട്രോളിയം കമ്പനികളില്‍ 18ആം സ്ഥാനവും ഐഒസിക്കാണ്‌. 2009-10 വര്‍ഷത്തെ (2009 ഡിസംബര്‍ വരെ) നികുതി കഴിച്ചുള്ള ലാഭം 4,663.78 കോടി രൂപയാണ്‌. ഇക്കാലത്തെ വിറ്റുവരവ്‌ 2.08 ലക്ഷം കോടിയും. കഴിഞ്ഞിട്ടില്ല. 2010 മാര്‍ച്ച് 31ലെ കണക്കു പ്രകാരം ഐഒസിയുടെ മൊത്തലാഭം 10,998 കോടി രൂപയാണ്‌. കരുതല്‍ ശേഖര-സര്‍പ്ലസ്‌ കണക്കില്‍ 49,472 കോടിയുമുണ്ട്.

2. 2009-10 വര്‍ഷത്തില്‍ ഐഒസി 26,050 കോടി രൂപ എക്‌സൈസ്‌ നികുതിയിനത്തില്‍ മാത്രം നല്‍കിയിട്ടുണ്ട. മറ്റ്‌ നികുതികള്‍ 4,049 കോടിയും. ഇതുകൂടാതെ സര്‍ക്കാരിന്‌ ഐഒസി 2007-08ല്‍ 656 കോടി രൂപയും, 2008-09 വര്‍ഷത്തില്‍ 910 കോടിയും, 2009-10 വര്‍ഷത്തില്‍ ഏകദേശം 3,000 കോടി രൂപയും ലാഭവിഹിതം നല്‍കിട്ടുണ്ട.

3. 2009 ഏപ്രില്‍-ഡിസംബറിലെ കണക്കുകള്‍ മാത്രം പരിശോധിക്കുമ്പോള്‍ മറ്റ്‌ രണ്ട്‌ എണ്ണവ്യാപാര കമ്പിനികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനും (എച്ച്‌പിസി), ഭാരത് പെട്രോളിയം കോര്‍പറേഷനും (ബിപിസി) എട്ടു മാസക്കാലയളവിലുണ്ടാക്കിട്ടുള്ള ലാഭം യഥാക്രമം 544 കോടിയും 834 കോടിയുമാണ്‌.

3. ഈ പൊതുമേഖല എണ്ണകമ്പനികളാണ്‌ നഷ്ടത്തില്‍ നിന്ന്‌ നഷ്ടത്തിലേയ്‌ക്ക്‌ കൂപ്പുകുത്തി പാപ്പരാകുമെന്ന്‌ മന്ത്രി മുരളി ദിയോറ പറഞ്ഞത്‌. അതേ മന്ത്രി റായി ബറേലിയില്‍ ആരംഭിക്കുന്ന രാജിവ്‌ ഗാന്ധി പെട്രോളിയം ഇന്‍സ്റ്റിറ്റിയൂട്ടിന്‌ 250 കോടി രൂപ സംഭാവന നല്‍കാന്‍ ഈ സ്ഥാപനങ്ങളോട്‌ ആവശ്യപ്പെടുകയും ചെയ്‌തു.

4. ഐഒസിയുടെ വാര്‍ഷിക റിപോര്‍ട്ട്‌ പറയുന്നതനുസരിച്ച്‌ 65,000 കോടി രൂപയുടെ വന്‍കിട പദ്ധതികളില്‍ ഐഒസി ഭാഗവാക്കാണ്‌. ആണവോര്‍ജ ഉത്‌പാദനവുമായി ബന്ധപ്പെട്ട്‌ ആണവോര്‍ജ കോര്‍പറേഷനുമായി (Nuclear Power Corp. of India Ltd) ധാരണപത്രത്തിലും ഈ കമ്പനി ഒപ്പിട്ടുണ്ട്‌. ഉയര്‍ന്ന മൂലധനവും സാവധാനത്തിലുള്ള ലാഭവും പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്‌. പാപ്പരാകാന്‍ പോകുന്ന എണ്ണ കമ്പനിയാണോ ഇത്തരം കരാര്‍ ഒപ്പിടുന്നത്?

എന്താണ്‌ അണ്ടര്‍ റിക്കവറി?
അണ്ടര്‍ റിക്കവറി മൂലമുള്ള നഷ്ടമെന്ന്‌ ആവര്‍ത്തിച്ച്‌ സര്‍ക്കാര്‍ പറയുന്നത്‌ മനസിലാക്കണമെങ്കില്‍ രാജ്യത്ത്‌ എണ്ണവില കണക്കാക്കുന്ന സമ്പ്രദായം ആദ്യം മനസിലാക്കണം. എണ്ണവിലയുടെ അന്തരാഷ്ട്ര വിലയ്‌ക്കനുസരിച്ച്‌ പെട്രോള്‍, ഡീസല്‍ എന്നിവരുടെ വില നിശ്ചയിക്കുന്ന രീതിയാണ്‌ നേരത്തേ നിലവിലുണ്ടായിരുന്നത്‌. ഇംപോര്‍ട്‌ പാരിറ്റി പ്രൈസിംഗ് സിസ്റ്റം (ഇറക്കുമതി സന്തുലിത നിരക്ക്‌ സമ്പ്രദായം) എന്നറിയപ്പെട്ടിരുന്ന ഈ സംവിധാനം 1976ല്‍ അവസാനിപ്പിച്ചു. അഡ്‌മിനിസ്‌ട്രേറ്റീവ്‌ പ്രൈസിംഗ് മെക്കനിസമാണ്‌ (എപിഎം) അതിന്‌ ശേഷം നിലവില്‍ വന്നത്‌. ആഭ്യന്തര സംസ്‌കരണ ശേഷി ഉയരുകയും പെട്രോളിയം ഉത്‌പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്‌ കുറയുകയും ചെയ്‌തതിന്റെ ഫലമായാണ്‌ ഈ തീരുമാനം വന്നത്‌. എപിഎം അനുസരിച്ച്‌ അസംസ്‌കൃത എണ്ണവിലയും സംസ്‌കരണവിലയും കമ്പനികള്‍ക്കുള്ള ന്യായമായ ലാഭവും നോക്കിയാണ്‌ പെട്രോളിയം ഉത്‌പന്നങ്ങള്‍ക്ക്‌ വില നിശ്ചയിക്കുക.

1991ന്‌ ശേഷം സ്വദേശ-വിദേശ സ്വകാര്യ കമ്പനികള്‍ ഈ വ്യവസായത്തിലേയ്‌ക്ക്‌ ഇറങ്ങിയതിനെ തുടര്‍ന്ന്‌ മാറി മാറിവരുന്ന കേന്ദ്രസര്‍ക്കാരുകള്‍ക്ക്‌ മേല്‍ എപിഎം സമ്പ്രദായം നിര്‍ത്തലാക്കാനുള്ള സമ്മര്‍ദം ഉണ്ടാകാന്‍ തുടങ്ങി. കമ്പനികള്‍ക്ക്‌ വിലനിശ്ചയിക്കുന്നതിലുള്ള തീരുമാനം കൈക്കൊള്ളനാണിത്‌. 2002ല്‍ എപിഎം സമ്പ്രദായം മാറ്റി ഇംപോര്‍ട്‌ പാരിറ്റി പ്രൈസിംഗ് സമ്പ്രദായം തിരികെ കൊണ്ടുവന്നു. (വിവിധ കക്ഷികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ പെട്രൊള്‍, ഡീസല്‍, മണ്ണണ്ണ, പാചകവാതകം എന്നിവയെ ഇതില്‍ നിന്ന്‌ ഒഴിവാക്കി). അതേ തുടര്‍ന്ന്‌ ആഭ്യന്തര സംസ്‌കരണത്തിലുള്ള ചെലവ്‌ പരിഗണിക്കാതെ അന്താരാഷ്ട്ര വിപണിക്കനുസരിച്ച്‌ അസംസ്‌കൃത എണ്ണയ്‌ക്കും പെട്രോളിയം ഉത്‌പന്നങ്ങള്‍ക്കും വിലനിശ്ചയിക്കുന്ന സമ്പ്രദായം വീണ്ടുമെത്തി. ഇപ്പോള്‍ ഒഎന്‍ജിസി (Oil and Natural Gas Corp. Ltd), ഓയില്‍ ഇന്ത്യ തുടങ്ങിയ എണ്ണകമ്പനികള്‍ വിലകുറഞ്ഞ അസംസ്‌കൃത എണ്ണ ഉത്‌പാദിപ്പിക്കുകയും ആഭ്യന്തര സംസ്‌കരണ കേന്ദ്രങ്ങളില്‍ ചെലവ്‌ കുറഞ്ഞ്‌ സംസ്‌കരിക്കുയും ചെയ്യുകയാണെങ്കിലും അന്തരാഷ്ട്ര വിപണിക്കനുസരിച്ച്‌ വില നിശ്ചയിക്കപ്പെടും. അപ്പോഴും പെട്രോള്‍, ഡീസല്‍, മണ്ണണ്ണ, പാചകവാതകം എന്നിവയുടെ നിരക്ക്‌ എപിഎം സമ്പ്രദായത്തിലാണ്‌ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്‌ എന്നതിനാല്‍ ഇംപോര്‍ട്‌ പാരിറ്റി സമ്പ്രദായം അനുസരിച്ച്‌ അന്തരാഷ്ട്ര വിപണിലുള്ള വിലയും എപിഎം സമ്പ്രദായത്തിലുള്ള വിലയും തമ്മിലുള്ള വിത്യാസത്തിനാണ്‌ അണ്ടര്‍ റിക്കവറി എന്ന്‌ വിളിക്കുന്നത്‌.

അതായത്‌ അന്തരാഷ്ട്ര വിപണിക്കനുസൃതമായി പെട്രോളിയം ഉത്‌പന്നങ്ങള്‍ വിറ്റിരുന്നുവെങ്കില്‍ ലഭിക്കേണ്ട ലാഭമാണ്‌ അണ്ടര്‍ റിക്കവറി. ഈ അണ്ടര്‍ റിക്കവറി നഷ്ടമാണെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണം മാറ്റി ഇറക്കുമതി പാരിറ്റിക്കനുസരിച്ച്‌ വില നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക്‌ അധികാരം നല്‍കിയിട്ടുള്ളത്‌. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍, അന്താരാഷ്ട്ര വിപണിയില്‍ നിന്ന്‌ ഇന്ത്യ വാങ്ങുന്ന അസംസ്‌കൃത എണ്ണ നമ്മുടെ ആഭ്യന്തര സംവിധാനം ഉപയോഗിച്ച്‌ കുറഞ്ഞ ചെലവില്‍ സംസ്‌കരിച്ച്‌ പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഉത്‌പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ കൂടിയ സംസ്‌കരണ ചെലവില്‍ ഉത്‌പാദനം നടത്തി വില്‍ക്കുന്ന ഉത്‌പന്നങ്ങള്‍ക്കുള്ള വില കണക്കാക്കണം. അന്തരാഷ്ട്ര വിപണിയിലെ വിലയും ആഭ്യന്തര വിപണിയിലെ വിലയും തമ്മിലുള്ള വ്യത്യാസമാണ്‌ അണ്ടര്‍ റിക്കവറി.

സംസ്‌കരണ സ്വയം പര്യാപ്‌തതയുള്ള, ഇന്ത്യയുള്‍പ്പെടെ, 54 വികസ്വര രാജ്യങ്ങളാണ്‌ ഉള്ളത്. ഇതില്‍ ഇന്ത്യയെ കൂടാതെ ക്രൊയേഷ്യ, ഫിലിപ്പൈന്‍സ്‌, ദക്ഷിണാഫ്രിക്ക എന്നീരാജ്യങ്ങള്‍ മാത്രമാണ്‌ ഇറക്കുമതി പാരിറ്റി നിരക്ക്‌ സമ്പ്രദായം പിന്തുടരുന്നത്‌. മലേഷ്യയിലേയും, തുര്‍ക്കിയുടേയും ചില്ലറ വിപണി അന്താരാഷ്ട്ര വിപണി നിരക്കുകള്‍ക്ക്‌ അനുസരിച്ചാണ്‌.

പെട്രോളിയം മന്ത്രാലയം കുറച്ചു കാലം മുമ്പിറക്കിയ ഒരു പരസ്യം പറയുന്നത്‌ വില വര്‍ധിച്ച ശേഷവും സര്‍ക്കാരിന്‌ ഒരു വര്‍ഷം 53,000 കോടി രൂപ നഷ്ടമാണെന്നാണ്‌. പക്ഷേ ഇതേ പെട്രോളിയം മന്ത്രാലയം 2010-11 വര്‍ഷത്തില്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ധനാഭ്യര്‍ത്ഥനയില്‍ പറയുന്നത്‌ 2009-10 സാമ്പത്തിക വര്‍ഷത്തില്‍ മന്ത്രാലയത്തിന്‌ അണ്ടര്‍ റിക്കവറി മൂലമുണ്ടായ നഷ്ടം നികത്താന്‍ 12,000 കോടി രൂപ കേന്ദ്രധനകാര്യ മന്ത്രാലയം അനുവദിച്ചിട്ടുണ്ട്‌ എന്നാണ്‌. ഇതേ കാലയളവില്‍ പെട്രോളിയം മേഖല കേന്ദ്രഖജനാവിലേയ്‌ക്ക്‌ നികുതിയിനത്തില്‍ മാത്രം നല്‍കിയത്‌ 90,000 കോടി രൂപയാണ്‌. നികുതി വര്‍ധിപ്പിച്ചതോടെ 1.2 ലക്ഷം കോടി രൂപവരെയാണ്‌ നികുതിയിനത്തില്‍ പെട്രോളിയം മേഖല കേന്ദ്രസര്‍ക്കാരിന്‌ നല്‍കുന്നത്‌. (അവസാനിക്കുന്നില്ല)

—കഴിഞ്ഞ ഏപ്രിലില്‍ ‘മാതൃഭൂമി’ പത്രത്തില്‍ വന്ന പരമ്പരയാണിത്. എണ്ണവിലയുടെ രാഷ്ട്രീയ, സാമ്പത്തിക വശങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലേഖനം ലേഖകന്റെ അനുമതിയോടെ പുനപ്രസിദ്ധീകരിക്കുന്നു. ആദ്യഭാഗം താഴെ:

എണ്ണക്കച്ചവടത്തിലെ നുണകള്‍

എണ്ണക്കച്ചവടത്തിലെ നുണകള്‍
May 31, 2011
DilliPost

ഡി ശ്രീജിത്ത്

ഇന്ത്യയില്‍ മാറ്റമില്ലാതെ തുടരുന്ന യഥാര്‍ത്ഥ്യമാണ്‌ വിലക്കയറ്റം. എല്ലാ വിലക്കയറ്റത്തിനും ഒപ്പമോ മുന്നേയോ പെട്രൊളിയം ഉത്‌പന്നങ്ങളുടെ വിലക്കൂടുതല്‍ സഞ്ചരിക്കുന്നുണ്ടാകും. ഡീസലിന്‌ വില കൂടുമ്പോള്‍ സാധാരണക്കാര്‍ക്ക്‌ നടുക്കമാണ്‌. ഉപ്പു തൊട്ട്‌ കര്‍പൂരം വരെ മാത്രമല്ല, അരിക്കും പാലിനും വെളത്തിനും പുറകേ വില കൂടുമെന്ന്‌ എല്ലാവര്‍ക്കുമറിയാം. പാചകവാതകത്തിനും റേഷന്‍ മണ്ണണ്ണയ്‌ക്കും ഉയരുന്ന ഓരോ രൂപയിലും കുടംബ ബജറ്റുകള്‍ താളം തെറ്റും. ഇരുവശവും കൂട്ടിമുട്ടിക്കാനുള്ള ശ്രമം ദിനം പ്രതി ശ്രമകരമാകും. എണ്‍പതുകളിലാണ്‌ ഇന്ത്യയില്‍ ഇരുചക്രവാഹനങ്ങള്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നിത്യജീവിതത്തിന്റെ ഭാഗമായി തീരുന്നത്‌. പത്തു രൂപയില്‍ താഴെ മുടക്കി ഒരു ലിറ്റര്‍ പെട്രോളടിച്ച്‌ ബൈക്കോടിക്കാന്‍ തുടങ്ങിയവര്‍ മൂന്ന്‌ പതിറ്റാണ്ട്‌ പിന്നിടുമ്പോള്‍ ആറിരട്ടിയോളമാണ്‌ ഈയിനത്തില്‍ ചെലവാക്കുന്നത്‌. പണക്കാരുടെ ഇന്ധനം എന്ന പേര്‌ പെട്രോളിന്‌ എപ്പോഴേ നഷ്ടപ്പെട്ടു.

ദിവസവേതനക്കാരും അസംഘടിത മേഖല തൊഴിലാളികളും ഉള്‍പ്പെടെ ഒരു വലിയ സമൂഹം ഇന്ന്‌ ഇരുചക്രവാഹനങ്ങളുടെ ഉപയോക്താക്കളാണ്‌. ഇന്ത്യയിലെ മാസശമ്പളക്കാരായ ഇടത്തരക്കാരാകട്ടെ ചെറുകാറുകളുടെ ഉടമസ്ഥരും. വാഹനം ആഢംബരമല്ല, ആവശ്യമാണ്‌ ഈ ജനതയ്‌ക്ക്‌. അടിയ്‌ക്കടി വര്‍ധിക്കുന്ന പെട്രോള്‍ വില ഇവരുടെ ജിവതവും താറുമാറാക്കുയാണ്‌. എന്തുകൊണ്ടാണിങ്ങനെ എണ്ണവില ഉയരുന്നത്‌ എന്ന ചോദ്യത്തിന്‌ വ്യക്തമായ മറുപടികളൊന്നും ഒരു സര്‍ക്കാരും നല്‍കിയിട്ടില്ല. അഥവാ സര്‍ക്കാരിന്റേയും ഉദ്യോഗസ്ഥരുടെയും മറുപടികളൊന്നും രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക്‌ മനസിലായിട്ടുമില്ല. അന്തരാഷ്ട്ര വിപണയില്‍ അസംസ്‌കൃത എണ്ണയുടെ മൊത്തവിലയുടെ കയറ്റിറക്കങ്ങള്‍ ഇന്ത്യന്‍ വിപണിയേയും ബാധിക്കും, ‘അണ്ടര്‍ റിക്കവറി’ മൂലം കോടിക്കണക്കിന്‌ രൂപയുടെ നഷ്ടമാണ്‌ രാജ്യത്തെ ഒന്നാം നമ്പര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌ എന്നതൊക്കെയാണ് വിശദീകരണം. ഇവയ്ക്കൊപ്പം മാസത്തില്‍ രണ്ട്‌ തവണ, രണ്ട്‌ വര്‍ഷത്തിനകം ഏഴു തവണ എന്നിങ്ങനെ എണ്ണവില കൂടുന്നു. സാധാരണക്കാരുടെ ആശങ്കകള്‍ക്ക്‌ കയറ്റിറക്കമില്ല, കുത്തനെയുള്ള ഉയരുകയാണ്‌ എല്ലായിപ്പോഴും.

ഇതെഴുന്ന ദിവസം (ഏപ്രില്‍ 18) അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഒരു ബാരലിന്‌ 109.39 ഡോളറാണ്‌ (ഇപ്പോള്‍ 100 ഡോളര്‍). ഈയിടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 68 ഡോളര്‍ മുതല്‍ 113 ഡോളര്‍ വരെ ചാഞ്ചാടിക്കളിച്ചു അന്താരാഷ്ട്ര വിപണി. ഈജിപ്‌തിന്‌ പിറകേ ലിബിയയിലും മിഡില്‍ ഈസ്റ്റിലാകെയും സംഘര്‍ഷം പടര്‍ന്നുപിടിച്ചപ്പോള്‍ 100 ഡോളറിന്‌ മുകളിലെത്തിയതാണ്‌. അന്തരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില 80 ഡോളര്‍ പിന്നിട്ടപ്പോഴേ രണ്ട്‌ തവണ പെട്രോള്‍ വില ഇന്ത്യയില്‍ വര്‍ധിച്ചിരുന്നു. നാലുസംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതുകൊണ്ടാണ്‌ കഴിഞ്ഞ മൂന്ന്‌ മാസത്തിനിടെ പെട്രോളിയം ഉത്‌പന്നങ്ങളുടെ വില കൂടാതിരുന്നത്‌ (തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു തൊട്ടടുത്ത ദിനം, മേയ് 14ന്, പെട്രോള്‍ വില കൂട്ടുകയും ചെയ്തു). പെട്രോള്‍ വില ഇനിയും കൂടുമെന്നും ഡീസലും പാചകവാതകവും ഇനിയും ചെലവേറിയതാകുമെന്നും വിപണി മുന്നറിപ്പ്‌ നല്‍കിക്കഴിഞ്ഞു.

പെട്രോളിയം ഉത്‌പന്നങ്ങളില്‍ സാധാരണ ജനങ്ങളുടെ നിത്യോപകയോഗവുമായി ബന്ധപ്പെട്ട പെട്രോള്‍, ഡീസല്‍, പാചകവാതകം, റേഷന്‍ മണ്ണണ്ണ എന്നിവയുടെ വില അന്താരാഷ്ട്ര വിപണിക്കനുസരിച്ച്‌ വര്‍ധിക്കുന്നത്‌ തടയാനുള്ള സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടായിരുന്നു. പെട്രോളിന്റെ ഈ നിയന്ത്രണം നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണ്‌ അടിക്കടി എണ്ണ വില കൂടാന്‍ തുടങ്ങിയത്‌. പെട്രോളിയം വിലവര്‍ധനയും വില നിയന്ത്രണവും സംബന്ധിച്ച്‌ പഠനം നടത്താന്‍ 2004-05ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്‌ കമ്മിറ്റിക്ക്‌ നിര്‍ദേശം നല്‍കിയിരുന്നു. കോണ്‍ഗ്രസ്‌ നേതാവായ എന്‍ ജനാര്‍ദ്ദനന്‍ റെഡ്‌ഢി അധ്യക്ഷനായ ഈ സമിതി സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കരുത്‌ എന്നതടക്കം വിലപ്പെട്ട നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്‌ നല്‍കി. എന്നാല്‍ ഭരണഘടനാ പദവിയുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാതെ ഇതേ കുറിച്ച്‌ പഠിക്കാനായി മറ്റൊരു സമിതിയെ നിയമിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്‌തത്‌. ഇതു പ്രകാരം പഠനം നടത്തിയ കിരിത്‌ പരിഖ്‌ കമ്മിറ്റി പെട്രോളിയം ഉത്‌പന്നങ്ങള്‍ക്ക്‌ വന്‍തോതിലുള്ള വിലവര്‍ധനയും, പെട്രോള്‍, ഡീസല്‍ എന്നിവയിന്മേലുള്ള വിലനിയന്ത്രണം എടുത്തു കളയാനുള്ള നിര്‍ദ്ദേശവും സര്‍ക്കാരിന്‌ സമര്‍പ്പിച്ചു. പെട്രോളിന്‌ 20 കോടി രൂപ, ഡീസലിന്‌ 46 കോടി, മണ്ണണ്ണയ്ക്ക്‌ 76 കോടി, പാചകവാതകത്തിന്‌ 65 കോടി എന്നിങ്ങനെ എണ്ണക്കമ്പനികള്‍ക്ക്‌ ദിനം പ്രതി അണ്ടര്‍ റിക്കവറി മൂലം നഷ്ടമുണ്ടാകുന്നുവെന്നും പരിഖ്‌ കമ്മിറ്റി ചൂണ്ടിക്കാണിച്ചു. ഈ ശുപാര്‍ശകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നെങ്കിലും പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന്‌ പെട്രോളിന്റെ വില കുതിച്ചു കയറുകയായിരുന്നു. അന്തരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞപ്പോഴാകട്ടെ, പെട്രോള്‍ വില ഇന്ത്യയില്‍ കുറഞ്ഞതുമില്ല.

ഈ സാഹചര്യത്തില്‍ താഴെത്തട്ടിലെ ഉപഭോക്താക്കളും നിത്യമെന്നോണം ഉയരാന്‍ പോകുന്ന എണ്ണ വിലയുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നവരുമായ സാധാരണക്കാര്‍ക്ക്‌ ചില സംശയങ്ങള്‍ ഉണ്ടാകും.
1. അന്തരാഷ്ട്ര എണ്ണവിലയെങ്ങനെയാണ്‌ ആഭ്യന്തര എണ്ണവിലയെ ബാധിക്കുന്നത്‌?
2. എന്താണ്‌ അണ്ടര്‍ റിക്കവറി?
3. നികുതികളാണ്‌ ആഭ്യന്തര എണ്ണവില വര്‍ധിപ്പിക്കുന്നത്‌ എന്ന വാദത്തില്‍ കഴമ്പുണ്ടോ?
4. സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളയുന്നതിന്‌ മുമ്പ്‌ പൊതുമേഖല എണ്ണകമ്പനികളും ബഹുരാഷ്ട്രസ്വകാര്യ കമ്പനികളും നഷ്ടമായിരുന്നു എന്ന്‌ വാദം ശരിതന്നെയോ?

ഇതിന്‌ ഉത്തരം കണ്ടെത്തുന്നതിന്‌ മുമ്പായി എണ്ണ വിപണിയെ കുറിച്ച്‌ കുറച്ചു യാഥാര്‍ത്ഥ്യങ്ങള്‍ കുടി നാം മനസിലാക്കണം. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച്‌ രാജ്യത്തിന്റെ പെട്രോളിയം ആവശ്യത്തിന്റെ 80 ശതമാനമാണ്‌ ഇറക്കുമതി ചെയ്യപ്പെടുന്നത്‌. അതായത്‌ ബാക്കി 20 ശതമാനം ആഭ്യന്തരമായി ഉത്‌പാദിപ്പിക്കുന്നതാണ്‌. അന്തരാഷ്ട്ര വിപണിയില്‍ നിന്ന്‌ നാം വാങ്ങുന്നത്‌ പെട്രോളിയം ഉത്‌പന്നങ്ങളായ പെട്രോള്‍, ഡീസല്‍ തുടങ്ങിവയല്ല, അസംസ്‌കൃത എണ്ണയാണ്‌. ഈ അസംസ്‌കൃത എണ്ണ ആഭ്യന്തരമായി സംസ്‌കരിച്ചാണ്‌ പെട്രോള്‍, ഡീസല്‍ മുതലായ ഉത്‌പന്നങ്ങള്‍ നാം ഉണ്ടാക്കുന്നത്‌. ഇതിനുള്ള ഇന്ത്യയുടെ സാങ്കേതിക ശേഷി മറ്റ്‌ പല രാജ്യങ്ങളേക്കാള്‍ മികച്ചതാണ്‌ താനും. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വില, സംസ്‌കരിക്കാനുള്ള ചെലവ്‌, ചരക്ക്‌ നീക്കത്തിനുള്ള ചെലവ്‌, ലാഭം എന്നിവ ചേര്‍ന്ന തുകയാണ്‌ ഓരോ ഉത്‌പന്നങ്ങള്‍ക്കും യഥാര്‍ത്ഥത്തില്‍ ഉപഭോക്താക്കള്‍ കൊടുക്കേണ്ടി വരുന്നത്‌. റിഫൈനറികളിലെ സംസ്‌കരണകാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്‌തമായതുകൊണ്ട്‌ തന്നെ നമുക്കാവശ്യമുള്ളതില്‍ കൂടുതല്‍ അസംസ്‌കൃത എണ്ണ നമ്മള്‍ ഇറക്കുമതി ചെയ്യുകയും സംസ്‌കരണം ചെയ്‌ത്‌ പെട്രോളിയം ഉത്‌പന്നങ്ങളായി കയറ്റുമതി ചെയ്യുന്നുമുണ്ട്. 2009-10 വര്‍ഷത്തില്‍ ഇന്ത്യ ഒരു കോടി റ്റണ്‍ പെട്രോളിയം ഉത്‌പന്നങ്ങള്‍ ഇറക്കുമതി ചെയ്‌തപ്പോള്‍ 2.8 കോടി റ്റണ്‍ കയറ്റുമതി ചെയ്‌തു.

ഇനി അന്തരാഷ്ട്ര വില എങ്ങനെയാണ്‌ നമ്മുടെ പെട്രോളിനെ ബാധിക്കുന്നത്‌ എന്നു നോക്കാം. ഏപ്രില്‍ 17ലെ വിലയെ ഉദാഹരണമായെടുക്കാം. പ്രസ്തുത ദിനം അന്തരാഷ്ട്ര എണ്ണ വില ഒരു ബാരലിന്‌ 109.39 ഡോളറാണ്‌. ഒരു ഡോളറിന്റെ വില (അന്നത്തെ കണക്കനുസരിച്ച്) 44.32. അതായത്‌ ഒരു ബാരലിന്‌ 4,848.16 രൂപ. ഒരു ബാരല്‍ എന്നാല്‍ ഏകദേശം 160 ലിറ്റര്‍. അതായത്‌ ഒരു ലിറ്റര്‍ അസംസ്കൃത എണ്ണയുടെ വില 30.30 രൂപ. രണ്ടാം യുപിഎ അധികാരത്തില്‍ വരുമ്പോള്‍ ഇത്‌ 21.43 രൂപയായിരുന്നു (എണ്ണ ബാരലിന്‌ 70 ഡോളര്‍, ഡോളറിന്‌ 49 രൂപ എന്ന കണക്കില്‍). അന്തരാഷ്ട്ര വിപണില്‍ അസംസ്‌കൃത എണ്ണയുടെ വില ഏകദേശം മൂന്നു രൂപയോളം ഉയര്‍ന്ന സാഹചര്യത്തിലാണ്‌, അതായത്‌ ഒരു ലിറ്റര്‍ അസംസ്‌കൃത എണ്ണ വില 24.5 ഡോളറിനടുത്ത്‌ എത്തിനില്‍ക്കുന്ന സമയത്താണ്‌, പെട്രോളിന്‌ 18 രൂപയിലധികം എണ്ണക്കമ്പനികള്‍ക്ക്‌ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്‌. മറ്റൊരു തരത്തില്‍ പരത്തി പറഞ്ഞാല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരണമേറ്റ 2009 മേയ്‌ മാസത്തില്‍ 39.62 രൂപയുണ്ടായിരുന്ന പെട്രോളിന്‌ ഇപ്പോള്‍ നല്‍കേണ്ടത്‌ (ദില്ലിയിലെ വില) 58.41 രൂപ. (മേയ് 14ലെ വിലവര്‍ധനയ്ക്കു ശേഷം ഇപ്പോള്‍ ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 63.67 രൂപ). ഇക്കാലയളവില്‍ അന്തരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് ലിറ്ററിന്‌ വര്‍ധിച്ചത്‌ 3 മുതല്‍ 9 രൂപ വരെ. ഒരു തരത്തിലും നീതികരിക്കാനാവാത്ത കണക്കുകളാണ്‌ എണ്ണക്കച്ചവടത്തിന്റെ കാര്യത്തില്‍ പൊതുമേഖല-സ്വകാര്യ കമ്പനികള്‍ കേന്ദ്രസര്‍ക്കാര്‍ മുഖാന്തരം ജനങ്ങളിലേയ്‌ക്ക്‌ എത്തിക്കുന്നത്‌ എന്ന്‌ ചുരുക്കം. (അവസാനിക്കുന്നില്ല)

—കഴിഞ്ഞ ഏപ്രിലില്‍ ‘മാതൃഭൂമി’ പത്രത്തില്‍ വന്ന പരമ്പരയാണിത്. എണ്ണവിലയുടെ രാഷ്ട്രീയ, സാമ്പത്തിക വശങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലേഖനം ലേഖകന്റെ അനുമതിയോടെ പുനപ്രസിദ്ധീകരിക്കുന്നു.

ആര്‍.എസ്.എസിന്റെ ബാലപ്രസിദ്ധീകരണം മധ്യപ്രദേശിലെ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കി, 15 വര്‍ഷം പുസ്തകം വാങ്ങാന്‍ പണം നല്‍കിയത് എസ്.എസ്.എ ഫണ്ടില്‍ നിന്ന്

April 17, 2012 Leave a comment

April 13th, 2012

Image

ഇന്‍ഡോര്‍: ആര്‍.എസ്.എസ് നേതാവ് പുറത്തിറക്കുന്ന കുട്ടികളുടെ പ്രസിദ്ധീകരണം മധ്യപ്രദേശിലെ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കി ബി.ജെ.പി സര്‍ക്കാര്‍ ഉത്തരവിട്ടു. സര്‍വ്വശിക്ഷാ അഭിയാന്‍ ഫണ്ട് ചിലവഴിച്ചാണ് ഈ പ്രസിദ്ധീകരണം വാങ്ങിക്കുന്നത്. ഈ പ്രസിദ്ധീകരണം സ്‌കൂളുകളില്‍ വിതരണം ചെയ്യാനുള്ള തീരുമാനത്തില്‍ അഴിമതിയുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നിരിട്ടുണ്ട്.

ആര്‍.എസ്.എസ് നേതാവ് ഇറക്കുന്ന പുസ്തകം മുന്‍കൂട്ടി പണമടിച്ച് വാങ്ങിക്കുന്നതില്‍ സംശയമുണ്ടെന്ന് കോണ്‍ഗ്രസ് എം.എല്‍.എ റാംനിവാസ് റാവത്ത് അഭിപ്രായപ്പെട്ടു. ഇതില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇതിനെക്കുറിച്ച് ഒരു കമ്മിറ്റി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേവപുത്ര എന്നാണ് മാഗസിനിന്റെ പേര്. രാജ്യത്ത് ഏറ്റവുമധികം സര്‍ക്കുലേഷനുള്ള കുട്ടികളുടെ മാഗസീനാണ് ഇതെന്നാണ് പുസ്തകം പ്രസിദ്ധീകരിക്കുന്ന ട്രസ്റ്റിന്റെ ഉടമയായ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് അവകാശപ്പെടുന്നത്. മധ്യപ്രദേശിലെ പ്രൈമറി, സെക്കന്ററി സ്‌കൂളുകളില്‍ ദേവപുത്ര നിര്‍ബന്ധമാക്കിയതാണ് സര്‍ക്കുലേഷന്‍ വര്‍ധിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറയുന്നു. 3,71,438 ആണ് ഈ പ്രസിദ്ധീകരണത്തിന്റെ സര്‍ക്കുലേഷന്‍.

പുസ്തകം സ്‌കൂളുകളില്‍ ഉറപ്പാക്കുന്നതിനായി സരസ്വതി ബാല്‍ കല്ല്യാണ്‍ ന്യാസ് ട്രസ്റ്റിന് സര്‍ക്കാര്‍ 13.26 കോടി രൂപ നല്‍കിയിട്ടുണ്ട്. അടുത്ത പതിനഞ്ച് വര്‍ഷം ദേവപുത്രയുടെ രണ്ട് കോപ്പി ഓരോ മാസവും സ്‌കൂളുകള്‍ക്ക് ലഭിക്കും. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് കൃഷ്ണകുമാര്‍ അഷ്താനയാണ് ട്രസ്റ്റിന്റെ തലവന്‍.

ആര്‍.എസ്.എസ് ആശയങ്ങള്‍ പ്രതിഫലിക്കുന്നതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മാര്‍ച്ച് ലക്കം ഹിന്ദു പുതുവര്‍ഷത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതാണ്. ഇതില്‍ ആര്‍.എസ്.എസ് സ്ഥാപകന്‍ കേശവറാവു ബലിറാം ഹെഡ്‌ഗെവാറിനെക്കുറിച്ചുള്ള രണ്ട് പേജ് ലേഖനവുമുണ്ടായിരുന്നു. അദ്ദേഹത്തെ ദേശീയവാദിയായി പുകഴ്ത്തുന്നതായിരുന്നു ലേഖനം. നേരത്തെ ഗോള്‍വാള്‍ക്കറിനെക്കുറിച്ചുള്ള പ്രത്യേക പതിപ്പുമുണ്ടായിരുന്നു.

ഹിന്ദുമിത്തോളജിയില്‍ നിന്നും സ്വാതന്ത്ര്യസമര ചരിത്രങ്ങളില്‍ നിന്നുമൊക്കെ എടുത്ത ഗുണപാഠ കഥകളും ഈ പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം പടിഞ്ഞാറന്‍ വിരുദ്ധ ചായ്‌വ് പ്രകടിപ്പിക്കുന്നതാണ്.

അതിനിടെ ഈ പുസ്തകത്തിന്റെ ഡിജിറ്റല്‍ വേര്‍ഷന്‍ ഉടന്‍ പുറത്തിറക്കുമെന്ന് ട്രെസ്റ്റ് അധികൃതര്‍ അറിയിച്ചു. ഇതോടെ മാഗസിന്‍ ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. 16 രാജ്യങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് ഗുണകരമായിരിക്കുമിതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
doolnews.com

Categories: Against RSS Tags: ,

ഇന്ത്യന്‍ സൈന്യത്തിന്റെ പഴയ ആയുധങ്ങള്‍ മാവോയിസ്റ്റുകളുടെ കയ്യില്‍; വീണ്ടും അഴിമതി വിവാദം

April 17, 2012 Leave a comment

സൈന്യത്തിന്‍റെ ഉപയോഗശൂന്യമായ പഴയ ആയുധങ്ങള്‍ എടുക്കുന്ന ആന്ധ്രയിലെ ആക്രികച്ചവടക്കാരനില്‍ നിന്നും നക്സലുകള്‍ അവ വാങ്ങി റിപ്പയര്‍ ചെയ്തു ഉപയോഗിക്കുന്നുണ്ടാകാം…
മിനുക്കിയെടുത്ത ആ പഴയ ആയുധങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ട്,
ഇന്ത്യന്‍ കൂലിപട്ടാളത്തിന്‍റെ സ്വതവേയുള്ള അലംഭാവത്തിലും അഴിമതിയിലും നക്സലുകളെ പഴിപറയരുത്…

Image

ന്യൂദല്‍ഹി: വിവാദങ്ങള്‍ ഇന്ത്യന്‍ സൈന്യത്തെ വിട്ടൊഴിയുന്നില്ല. ടെട്ര ട്രക്ക്, വി.കെ സിംഗ് വിവാദങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ആഭ്യന്തര സുരക്ഷയുടെ കാര്യത്തില്‍ സൈന്യത്തിന്റെ അലംഭാവം കാണിക്കുന്ന മറ്റൊരു അഴിമതി കൂടി പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യന്‍ സേനയുടെ പഴയ യുദ്ധോപകരണങ്ങള്‍ മാവോയിസ്റ്റുകള്‍ക്ക് മറിച്ചുവില്‍ക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ജനുവരിയില്‍ ദല്‍ഹിയിലേക്ക് സൈനിക നീക്കം നടന്നുവെന്ന വാര്‍ത്ത പുറത്തുവിട്ട് വിവാദങ്ങള്‍ സൃഷ്ടിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് പുതിയ പുതിയ റിപ്പോര്‍ട്ടും പുറത്തുവിട്ടിരിക്കുന്നത്. ജബാല്‍പൂരിലെ സെന്‍ട്രല്‍ ഓര്‍ഡന്‍സ് ഡിപ്പോയില്‍ നിന്നും കാലാവധി കഴിഞ്ഞ ആയുധങ്ങള്‍ നക്‌സലുകളുടെ കൈകളിലെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ ആയുധങ്ങള്‍ മിനുക്കിയെടുത്താണ് നക്‌സലുകള്‍ സുരക്ഷാ സൈനികര്‍ക്കെതിരെ ആക്രമണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംഭവത്തെക്കുറിച്ചറിഞ്ഞ സൈന്യം ജബല്‍പൂരിലെ സെന്‍ട്രല്‍ ഓര്‍ഡന്‍സ് ഡിപ്പോയുടെ ചുമതലയുള്ള ലെഫ്റ്റനന്റ് കേണല്‍ എസ്.സി പാണ്ഡെയ്‌ക്കെതിരെ അച്ചടക്കലംഘന നടപടികള്‍ ആരംഭിച്ചുവെന്നാണ് തങ്ങളുടെ പക്കലുള്ള രേഖകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് എക്‌സ്പ്രസ് പറയുന്നു. 2011 നവംബറില്‍ ഉപയോഗശൂന്യമായ സാധനങ്ങള്‍ വാങ്ങുന്ന ആന്ധ്രയിലെ ഒരു വ്യാപാരിക്ക് ടി-72 ടാങ്കുകള്‍ വിറ്റതിനാണ് ഇയാള്‍ നടപടി നേരിടുന്നത്. ഇതില്‍ അത്യാധുനിക ആയുധമായ 125 എം.എം എഫ്.എസ്.എ.പി.ഡി.എസ് ജാര്‍ഖണ്ഡിലെ നക്‌സല്‍ പ്രവര്‍ത്തകരുടെ കൈകളിലെത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവുമധികം ഗതികോര്‍ജ്ജമുള്ള വെടിത്തിരയായാണ് എഫ്.എസ്.എ.പി.ഡി.എസ്. എല്ലാടാങ്കുകളെയും ഒരുമിച്ച് നശിപ്പിക്കാന്‍ കഴിയുന്നവയാണിവ. ടി-72 ടാങ്കുകളുടെ ശക്തി വര്‍ധിപ്പിക്കാനും ഇതിന് സാധിക്കും.

എന്നാല്‍ ഈ പഴയ ആയുധങ്ങള്‍ ഉപയോഗശൂന്യമായതിനാല്‍ നക്‌സലുകള്‍ക്ക് ഇതുകൊണ്ട് ആക്രമണം നടത്താനാവില്ലെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇവ ഉപയോഗിച്ച് ചെറിയ ടാങ്കുകള്‍ എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയുന്ന ഉയര്‍ന്ന തീവ്രതയുള്ള ഐ.ഇ.ഡികള്‍ ഉണ്ടാക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജബാല്‍പൂര്‍ സി.ഒ.ഡിയില്‍ ജോലി ചെയ്തിരുന്ന സുബേദാര്‍ ഹിരാന്‍മെയെന്നയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ചത്. വേറൊരു വിഷയത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സാക്ഷിമൊഴി പറയവെയാണ് ഹിരാന്‍മെ ഇക്കാര്യം വെളിപ്പെടുത്തിയത്. 2011 നവംബര്‍ 15ന് ബറേല ഡാമിലുള്ള പഴകിയ ആയുധങ്ങള്‍ നശിപ്പിക്കുന്ന സ്ഥലത്തേക്ക് പറഞ്ഞയച്ച മൂന്ന് ആയുധങ്ങള്‍ നിറച്ച വാഹനങ്ങളില്‍ രണ്ടെണ്ണമേ സ്ഥലത്തെത്തിയിട്ടുള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

കാണാതായ വാഹനത്തില്‍ 139 പാക്ക് യുദ്ധോപകരണങ്ങളുണ്ടായിരുന്നു. താനും സുബേദാര്‍ റാവുവും ഹവില്‍ദാര്‍ ജി.എസ്.എസ് റെഡിയും യാത്രിചെയ്തിരുന്ന ബറേല ഡാമിലേക്ക് പോവേണ്ട ട്രെക്ക് പാതിവഴിയില്‍ നിന്നപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുവെന്നും ഹിരാന്‍മെ പറഞ്ഞിരുന്നു.
doolnews.com

Categories: Naxal Tags: