Home > NURSE STRIKE > പുതിയ കാലത്തെ നക്സലൈറ്റുകള്‍

പുതിയ കാലത്തെ നക്സലൈറ്റുകള്‍

നമ്മളെല്ലാം വൈകാതെ നക്സലൈറ്റുകള്‍ (മാവോയിസ്റ്റുകള്‍) ആകുമെന്ന് അരുന്ധതി റോയ് പറഞ്ഞത് ശരിയാകുന്നു.

ജീവിക്കാനും മാന്യമായി തൊഴിലെടുക്കാനും സമരം ചെയ്ത നഴ്സുമാര്‍ നക്സലൈറ്റുകള്‍ തന്നെ !

പുതിയ കാലത്തെ നക്സലൈറ്റുകള്‍

ആര്‍.കെ.ബിജുരാജ്‌

പച്ചക്കുതിര മാസിക
ഫെബ്രുവരി 2012
പൊതു സമൂഹം നഴ്സുമാരുടെ സമരത്തെ കേവലം ഒരു ആശുപത്രി മാനേജ്മെന്റും അവിടത്തെ ജീവനക്കാരും തമ്മിലുള്ള വിഷയമായി ചുരുക്കി കണ്ടുകൂടാ.നിരവധി മാനങ്ങളും തലങ്ങളും ഉള്ളതാണ് ആ തൊഴില്‍ സമരം.ലോകമെങ്ങും മലയാളി നഴ്സുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.മലയാളി നാഴ്സുമാരോടുള്ള ഈ ലോകപ്രിയത വെറുതെ ഉണ്ടായതല്ല.പ്രൊഫെഷണല്‍ മികവാണ് അതിനു പ്രധാന കാരണം.അതിനു അവര്‍ മാന്യമായ പ്രതിഫലം അര്‍ഹിക്കുന്നുണ്ട്.നഴ്സുമാരുടെ സമര മുഖത്തിലൂടെ ഒരന്വേഷണം.

” ആശുപത്രിയെ നക്സലൈറ്റുകളില്‍ നിന്ന് രക്ഷപ്പെടുത്തുക… ”
തീര്‍ച്ചയായും ഇത്തരം ഒരു വാക്യം ചില സൂചനകള്‍ നല്‍കുന്നുണ്ട്.ശരി/തെറ്റുകളുടെ ഭയപ്പെടുത്തുന്ന ഒരു മുന്നറിയിപ്പ്.അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിക്ക് മിന്‍പില്‍ കണ്ട ഫ്ലെക്സ് ബാനറാണ് ഇത്.ആശുപത്രി സംരക്ഷണ സമിതിയും വിശ്വാസികളുമാണ് ബാനര്‍ തൂക്കിയത്‌.നഴ്സുമാരുടെ പണിമുടക്കാണ് പശ്ചാത്തലം.

നമ്മളെല്ലാം വൈകാതെ നക്സലൈറ്റുകള്‍ (മാവോയിസ്റ്റുകള്‍) ആകുമെന്ന് അരുന്ധതി റോയ് പറഞ്ഞത് ശരിയാകുന്നു.

ജീവിക്കാനും മാന്യമായി തൊഴിലെടുക്കാനും സമരം ചെയ്ത നഴ്സുമാര്‍ നക്സലൈറ്റുകള്‍ തന്നെ !
അങ്കമാലിയിലെ “വിശുദ്ധ ചെറുപുഷ്പ”ത്തില്‍ നിന്ന് കാരുണ്യത്തിന്‍റെ സുവിശേഷം ആദ്യം ഇടപ്പള്ളിയിലെ അമൃതയിലെത്തിയപ്പോഴും ഒഎര്‍ ഭാവം.”അവിശ്വാസികള്‍ ആശുപത്രി തകര്‍ക്കാന്‍ ശ്രമിക്കുന്നു”.സമരത്തിന്‍റെ കാല്‍ തല്ലിയൊടിക്കാന്‍ മടത്തിലെ സ്വാമിമാര്‍ തന്നെ രംഗത്ത്‌.കൂട്ടിനു അതിഹിന്ദുത്വവും.സമരം ചെയ്യുന്ന നഴ്സുമാരെ തല്ലിയൊതുക്കുമ്പോഴും കാരുണ്യമൂര്‍ത്തികള്‍ മൌനവ്രതത്തിലാഴും.അര്‍ത്ഥ ഗര്‍ഭമായ മൌനത്തിലൂടെ ബിസിനസ് എന്നാ വലിയ താല്‍പ്പര്യത്തെ അപ്പോഴുമവര്‍ പൂജിക്കും.ഒരു മാതൃ സ്നേഹവും കാരുണ്യവും അനുകമ്പയും ജോലിക്കാരായ നാഴ്സുമാര്‍ക്കുമേല്‍ ചൊരിയപ്പെട്ടില്ല.അങ്ങനെ, നമ്മുടെ “സേവനങ്ങള്‍”എല്ലാം ശുദ്ധ ബിസിനസാണെന്നും അത്ര സേവനത്തിന്‍റെ മുഖംമൂടി തട്ടിപ്പാണെന്നും തുറന്നുകാട്ടാന്‍ നഴ്സുമാരുടെ അതിജീവനസമരത്തിനായി.

ഒരു (മലയാളി)നഴ്സിന്‍റെ ആത്മഹത്യയാണ് ഇന്ത്യയിലെമ്പാടും നഴ്സുമാരുടെ സമരത്തിനു തീപിടിപ്പിച്ചത്.2011 ഒക്ടോബര്‍ 18 ന് മൂംബൈ ബാന്ദ്ര കുര്‍ല കോംപ്ലെക്സിലെ ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റലിലെ നഴ്സ് ബീന ആത്മഹത്യ ചെയ്തു.  ആശുപത്രിയില്‍ തുച്ഛവേതനത്തിന് പണിയെടുക്കുന്ന നൂറുകണക്കിന് നഴ്സുമാരില്‍ ഒരാളായിരുന്നു തൊടുപുഴ സ്വദേശി ബീന.അടിമവേല ചെയ്യിക്കുന്നതിനും മറ്റൊരു ജോലി തേടാതിരിക്കാനും ആശുപത്രി അധികൃതര്‍ ബീനയുടെ യഥാര്‍ത്ഥ വിദ്യാഭ്യാസ രേഖകള്‍ പിടിച്ചുവച്ചിരുന്നു.ബോണ്ട് കാലാവധി കഴിഞ്ഞാലേ അവ തിരിച്ചു നല്‍കൂ.അല്ലെങ്കില്‍ 50,000  രൂപ ആശുപത്രിക്ക് നല്‍കണം.തുക അടച്ചാലും രേഖകള്‍ തിരിച്ചു നല്‍കണമെന്നുമില്ല.ആത്മഹത്യയുടെ തലേദിവസം അള്‍ട്രാസൗണ്ട് റിപ്പോര്‍ട്ട് കാണാതായി എന്ന് പറഞ്ഞു അനാവശ്യമായി അധികൃതര്‍ ബീനയെ ചീത്ത വിളിച്ചിരുന്നു.ഇത്തരം പീഡനങ്ങളും അവിടെ നിന്ന് വിട്ടുപോകാന്‍ കഴിയാത്ത അവസ്ഥയും മൂലമാണ് ബീന ആത്മഹത്യ ചെയ്തത്.ആശുപത്രിയിലെ 80 ശതമാനം നഴ്സുമാരുടെയും അവസ്ഥ ബീനയുടേതുപോലെ  തന്നെയായിരുന്നു.
സഹപ്രവര്‍ത്തകയുടെ ആത്മഹത്യ പെട്ടെന്ന് തന്നെ രോക്ഷത്തിന്‍റെ കെട്ടുപൊട്ടിച്ചു.നഴ്സുമാര്‍ സമരരംഗത്തിറങ്ങി.220 മെഡിക്കല്‍ നഴ്സുമാര്‍ നിരാഹാരം തുടങ്ങി.സമരം ചെയ്തവരെ പോലീസ്‌ ലാത്തിച്ചാര്‍ജ്‌ ചെയ്തതും 20 നഴ്സുമാരെ അവര്‍ താമസിക്കുന്നിടത്ത് നിന്ന് രാത്രിയില്‍ ആശുപത്രി അധികൃതര്‍ ഇറക്കിവിടാന്‍ ശ്രമിച്ചതും സമരവീര്യത്തെ കൂട്ടി.കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നു കണ്ടതോടെ രാഷ്ട്രീയക്കാര്‍ ഇടനിലക്കാരായി രംഗത്തിറങ്ങി.ഇന്ത്യയിലെ ഒന്നാം കിട കോര്‍പറേറ്റ് ആശുപത്രികളിലൊന്നാണ് ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്.പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ മുട്ടുകാല്‍ ശസ്ത്രക്രിയ നടത്തിയ ഡോ.രമാകാന്ത്‌ പാണ്ടെയാണ് ഉടമ.പ്രധാന മന്ത്രിയുടെ ആളുടെ സ്ഥാപനം എന്ന നിലക്കാണ് രാഷ്ട്രീയക്കാര്‍ എത്തി സമരത്തെ വഞ്ചിച്ചു ഒത്തുതീര്‍പ്പുണ്ടാക്കിയത്.മൂംബൈയില്‍ നിന്ന് സമരം ഡല്‍ഹിയിലേക്കും കൊല്‍ക്കത്തയിലേക്കും ഇങ്ങു കേരളത്തിലേക്കും പടര്‍ന്നു….

തുടര്‍ന്ന്  വായിക്കുക…
OR
Advertisements
Categories: NURSE STRIKE
  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: