Home > MULLAPERIYAR > മുല്ലപെരിയാര്‍

മുല്ലപെരിയാര്‍

ഇടുക്കിയിലെ കുന്നുകളും കാടുകളും ഒരു സെക്കന്‍ഡുകൊണ്ട് മാഞ്ഞുപോയി, ഒന്നു നിലവിളിക്കാന്‍പോലും സാധിക്കാതെ ജലത്താല്‍ വിഴുങ്ങപ്പെടുന്ന മനുഷ്യര്‍, കോട്ടയത്തെ കുരിശുചൂടി നില്‍ക്കുന്ന പള്ളികളും എസ്റ്റേറ്റുകളും തീവണ്ടിപ്പാതകളും തിരക്കേറിയ ചന്തകളും തിരുനക്കര മൈതാനവും ഒഴുകിപ്പോവുന്ന മഹാരാജാസ് കോളേജും മറൈന്‍ഡ്രൈവും മുത്തൂറ്റ് ടവറും ഗോശ്രീപ്പാലവും, തീപ്പെട്ടിക്കൊള്ളിപോലെ ഒടിഞ്ഞുവീഴുന്ന കൂറ്റന്‍ ഫ്ലാറ്റുകള്‍, നങ്കൂരമൊടിഞ്ഞ് പുറംകടലിലേക്ക് തെറിച്ച കപ്പലുകള്‍, ഭൂമിയോടെ പറിഞ്ഞുപോകുന്ന ആലപ്പുഴയിലെ തെങ്ങിന്‍തുരുത്തുകള്‍, കടലിലേക്ക് ഒഴുകിനിറഞ്ഞ കായലുകള്‍, ആയിരക്കണക്കിന് സ്‌കൂളുകള്‍, ആസ്പത്രികള്‍… ഒരു മണിക്കൂര്‍കൊണ്ട് നിശ്ശബ്ദമായിപ്പോകുന്ന നാല് ജില്ലകള്‍, ഇരുപത്തിയഞ്ച് ലക്ഷത്തിലധികം ജീവിതങ്ങള്‍… 
മുല്ലപ്പെരിയാര്‍ എന്ന വാട്ടര്‍ബോംബ്. ഭീകര സത്വമായി മുന്നില്‍ നാവു നീട്ടി   നില്‍ക്കുന്നു 
 ആശങ്കയില്‍ ഉറക്കം നഷ്ടപ്പെടുന്നു എന്ന് പറയുന്ന കേരള സര്‍ക്കാര്‍ ഇത്ര കാലമായി എന്ത് ചെയ്തു. കൃത്യമായും സ്ഥിരമായി പ്രവര്‍ത്തിക്കുന്ന   തയ്യാറെടുപ്പുക്കളോടെയുള്ള   ഒരു ദുരന്ത നിവാരണ സംവിധാനം ഇതു വരെ ഒരുക്കാന്‍ നമ്മുടെ സര്‍ക്കരുകള്‍ക്ക് സാധിച്ചോ.  ദുരന്തം സംഭവിച്ചാല്‍ ജനത്തെ രക്ഷപ്പെടുത്താനുള്ള എന്ത് സംവിധാനം ഒരുക്കി. ഇടുക്കിയിലെ പ്രളയം മറ്റു ജില്ലക്കാരെ അറിയിക്കാനുള്ള അലാം സംവിധാനം ഒരുക്കിയോ. എതൊകെ ഭാഗത്തൂടെ ജല പ്രവാഹം ഉണ്ടാക്കും വല്ല തിട്ടവുമുണ്ടോ !  എതൊകെ ഭാഗത്തുകൂടി രക്ഷപ്പെടണം എന്ന് ജനത്തെ ബോധവല്‍ക്കരിച്ചോ ? ഇതു നാല് ജില്ലയുടെ അല്ല ലോകത്തില്‍ നടന്നേക്കാവുന്ന വലിയ ദുരന്തമാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്താന്‍ ഇവര്ക്കെന്തു കൊണ്ട് സാധിക്കുനില്ല ………..

ജനമാണ് വലുതെങ്കില്‍ ജനക്ഷേമം ആഗ്രഹിക്കുന്നു എങ്കില്‍ മന്മോഹന്‍ തമ്പുരാന്റെ മുന്നില്‍ വലിച്ചെറിഞ്ഞു കൊടുക്കാനുള്ള ആര്‍ജവം നമ്മുടെ   എം എല്‍ എ മാരും എംപിമാരും. കാണിക്കണം .  ഒരു സംസ്ഥാനവും കുറെ ജനങ്ങളും വേണമോ വേണ്ടയോ എന്ന് കേന്ദ്രം തീരുമാനിക്കട്ടെ……

കേരളത്തിന്റെ ദുരന്തം അനിവാര്യമായി കഴിഞ്ഞുവോ  അതേറ്റു വാങ്ങുകയല്ലാതെ മറ്റൊരു നിവര്ത്തിയുമില്ലേ 
 എനിക്കൊന്നും പറ്റില്ലല്ലോ എന്നുള്ള  ചിന്ത ഉപേക്ഷിച്ചു  ഓരോ  മലയാളിക്കും വേണ്ടി നമ്മുക്കൊരുമിച്ചു പോരാടാം ജനശക്തിക്ക് മുന്നില്‍ ചരിത്രം വഴിമാറട്ടെ
നിരക്ഷരൻ said…
പുതിയ ഡാമുണ്ടാക്കൽ, ജല നിരപ്പ് കുറയ്ക്കൽ, ഡാം ഡീ-കമ്മീഷൻ ചെയ്യൽ എന്നതൊക്കെ ചർച്ചകളും കേസും കൂട്ടങ്ങളുമൊക്കെ ആവശ്യമുള്ള കാര്യങ്ങളാണ്. അതൊക്കെ എന്ന് കഴിയും എന്ന് നടക്കും എന്നൊന്നും നമുക്കാർക്കും പറയാനാവില്ല. നമ്മളിനി ചെയ്യേണ്ടത് ഒരു ദുരന്തം ഉണ്ടായാൽ (ആത് ആരും ആഗ്രഹിക്കുന്നുല്ലെങ്കിൽ‌പ്പോലും) അതിനെ നേരിടാനുള്ള മാർഗ്ഗങ്ങളെപ്പറ്റി മനസ്സിലാക്കിവെക്കുകയും പ്രചരിപ്പിക്കുകയും നടപടികൾ എടുക്കുകയുമാണ്. എങ്ങനെ രക്ഷപ്പെടാം, തുടർന്ന് എങ്ങനെ മുന്നോട്ട് നീങ്ങാം എന്നതൊക്കെയാണ് ഇനിയങ്ങോട്ട് ചർച്ചയാകേണ്ടത്. അതിനായുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്. ഒരു അപകടം ഉണ്ടായിട്ടല്ല, ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ടത്. ആരെയും ഭയപ്പെടുത്താനല്ല ഇതൊക്കെ പറയുന്നത്. ഇടുക്കി ജില്ലയിൽ ആവശ്യത്തിലധികം ഭയത്തോടെ തന്നെയാണ് ജനജീവിതം. രക്ഷാമാർഗ്ഗങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയാൽ അവർക്ക് അൽ‌പ്പം ധൈര്യം ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said…
നിരക്ഷരനോട്‌ ഒരു കാര്യം കൂടി
കര്‍ണ്ണാടകയിലെ തുംഗഭദ്ര ഡാമില്‍ നിന്നും ജലം ആന്ധ്രയിലേക്കു കൊണ്ടു പോകുന്നത്‌ കനാല്‍ വഴി ആണ്‌ ആ കനാലിലേക്ക്‌ ജലം പമ്പ്‌ ചെയ്താണു കയറ്റുന്നത്‌ അതായത്‌ ഉയരത്തിലേക്കാണെന്ന്
അതുപോലെ മുല്ലപ്പെരിയാറിലെ ജലവും പമ്പ്‌ ചെയ്ത്‌ തമിഴ്‌ നാട്ടിലേക്ക്‌ എത്തിക്കാം എങ്കില്‍ ജലനിരപ്പ്‌ താഴ്ത്തുവാന്‍ സാധിക്കുമല്ലൊ
അതുപോലെ എന്തെങ്കിലും പഠനങ്ങള്‍ നടക്കുന്നുണ്ടൊ?

നിരക്ഷരൻ said… @ ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage – മുല്ലപ്പെരിയാർ ഡാമിനെപ്പറ്റി നടക്കുന്ന പഠനങ്ങളെപ്പറ്റി മാത്രമേ എനിക്കറിയൂ. അത് തന്നെ വലിഞ്ഞിഴയുകയാണ്, ഇഴയ്ക്കുകയാണ്. പുതിയ ഡാം വേണ്ട, ഡാമുകൾ എല്ലാം ഇന്നല്ലെങ്കിൽ നാളെ ജനങ്ങൾക്ക് ഭീഷണി തന്നെയാണ് എന്നുപറഞ്ഞ് മറ്റൊരു അഭിപ്രായവും പ്രചരിക്കുന്നുണ്ട്. അവർ പറയുന്നതും ഇത്തരം മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെ ജലം തമിഴ്‌നാടിന് കൊടുക്കണം എന്നാണ്

 

Advertisements
Categories: MULLAPERIYAR
  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: