Home > Death Penalty In India > STOP ! DEATH PENALTY IN INDIA

STOP ! DEATH PENALTY IN INDIA

Stop !  Death Penalty IN India

Stop ! Death Penalty IN India

രാജീവ് വധം: പ്രതികളെ തൂക്കിലേറ്റുന്നതിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തം

Madhyamam Published on Sat, 08/27/2011

കോയമ്പത്തൂര്‍: രാജീവ്ഗാന്ധി വധക്കേസിലെ മുഖ്യപ്രതികളായ ശാന്തന്‍, പേരറിവാളന്‍, മുരുകന്‍ എന്നിവരെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ സെപ്റ്റംബര്‍ ഒന്‍പതിന് തൂക്കിലേറ്റാനുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍ കൂടുതല്‍ രാഷ്ട്രീയ കക്ഷികളും സന്നദ്ധ സാമൂഹിക സംഘടനകളും രംഗത്ത്. ആവശ്യവുമായി പലയിടങ്ങളിലും പ്രക്ഷോഭവും നടക്കുന്നുണ്ട്.
കേരളത്തില്‍ സി.എ. ബാലന്‍െറ ദയാഹരജി രാഷ്പ്രതി നിരാകരിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസും നിയമമന്ത്രിയായ വി.ആര്‍. കൃഷ്ണയ്യരും നടത്തിയ ശ്രമഫലമായി വധശിക്ഷ റദ്ദാക്കിയതായും ഇത്തരത്തില്‍ മുഖ്യമന്ത്രി ജയലളിതയും ശിക്ഷ റദ്ദാക്കാന്‍ നടപടിയെടുക്കണമെന്ന് എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈക്കോ ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് കാഞ്ചീപുരത്ത് നടന്ന മനുഷ്യച്ചങ്ങലയില്‍ വൈക്കോ കണ്ണിയായി.
തൂക്കിലേറ്റലിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കണമെന്ന് പാട്ടാളി മക്കള്‍ കക്ഷി നേതാവ് ഡോ. രാമദാസ് അഭിപ്രായപ്പെട്ടു. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ തമിഴര്‍ ദേശീയ ഇയക്കം നേതാവ് പി. നെടുമാരന്‍, ദലിത് പാന്തേഴ്സ് പാര്‍ട്ടി നേതാവ് തിരുമാവളവന്‍, ദ്രാവിഡ കഴകം പ്രസിഡന്‍റ് കെ. വീരമണി, പെരിയാര്‍ ദ്രാവിഡ കഴകം പ്രസിഡന്‍റ് കൊളത്തൂര്‍ മണി, പുതിയ തമിഴകം പ്രസിഡന്‍റ് കോ. കൃഷ്ണസ്വാമി എം.എല്‍.എ എന്നിവരും ശക്തമായി രംഗത്തെത്തി. സി.പി.ഐ, തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം എന്നീ സംഘടനകളും പ്രതികളെ തൂക്കിലേറ്റേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പ്രതികളെ തൂക്കിലേറ്റണമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.വി. തങ്കബാലു ആവശ്യപ്പെട്ടു.

വധശിക്ഷ: വെല്ലൂര്‍ ജയിലിന്‍െറ സുരക്ഷ കര്‍ശനമാക്കി

Madhyamam Published on Sat, 08/27/2011 – 23:10 ( 10 hours 3 min ago)

വെല്ലൂര്‍ (ചെന്നൈ): രാജീവ്ഗാന്ധി വധക്കേസില്‍ മൂന്നുപ്രതികളെ സെപ്റ്റംബര്‍ ഒമ്പതിന് തൂക്കിക്കൊല്ലാന്‍ രാഷ്ട്രപതി അനുമതി നല്‍കിയ സാഹചര്യത്തില്‍ വെല്ലൂര്‍ ജയിലിന്‍െറ സുരക്ഷ കര്‍ശനമാക്കി. മുരുകന്‍, പേരറിവാളന്‍, ശാന്തന്‍ എന്നീ പ്രതികളെ ഈ ജയിലിലാണ് തടവില്‍ വെച്ചിരിക്കുന്നത്. ഇവരുടെ വധശിക്ഷക്കെതിരെ വ്യാപകമായി ശബ്ദം ഉയരുന്ന സാഹചര്യത്തില്‍ ജയിലിന്  കനത്ത സുരക്ഷയാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി തമിഴ് സംഘടനകള്‍ വധശിക്ഷക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. വൈകോയുടെ നേതൃത്വത്തില്‍ നിരാഹാരസമരവും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചിരുന്നു. പ്രതികള്‍ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. പ്രശ്നത്തില്‍ ഉടനെ ഇടപെടണമെന്ന് പി.എം.കെ നേതാവ് എസ്. രാംദാസ്, വൈകോ തുടങ്ങിയവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി പ്രശ്നത്തില്‍ ഇടപെടണമെന്ന് മുന്‍മുഖ്യമന്ത്രി എം.കരുണാനിധി ആവശ്യപ്പെട്ടിട്ടുണ്ട്.

രാജീവ് ഗാന്ധി വധം: വധശിക്ഷ സെപ്റ്റംബര്‍ ഒന്‍പതിന്

Madhyamam Published on Fri, 08/26/2011 – 17:14 ( 1 day 17 hours ago)
രാജീവ് ഗാന്ധി വധം: വധശിക്ഷ സെപ്റ്റംബര്‍ ഒന്‍പതിന്

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളെ സെപ്റ്റംബര്‍ ഒമ്പതിന് തൂക്കിക്കൊല്ലും. 20 വര്‍ഷമായി വെല്ലൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ദയാഹരജി രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ കഴിഞ്ഞദിവസം തള്ളിയിരുന്നു. മൂവരുടെയും വധശിക്ഷ സ്ഥിരീകരിച്ച് രാഷ്ട്രപതിയുടെ ഓഫിസില്‍നിന്നുള്ള ഉത്തരവ് വ്യാഴാഴ്ച വെല്ലൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് ലഭിച്ചു. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കാനുള്ള തീയതി തീരുമാനിച്ച ശേഷം വെള്ളിയാഴ്ച ജയില്‍ അധികൃതര്‍ പ്രതികളെ അറിയിച്ചു.
രാജീവ് വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനിയുടെ ഭര്‍ത്താവാണ് മുരുകന്‍. നളിനിയെയും നേരത്തേ വധശിക്ഷക്ക് വിധിച്ചിരുന്നുവെങ്കിലും രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയതിനെ തുടര്‍ന്ന് ജീവപര്യന്തമാക്കി മാറ്റിയിരുന്നു.
മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ദയാഹരജികളില്‍ മുന്‍ രാഷ്ട്രപതിമാരായ കെ.ആര്‍. നാരായണന്‍, എ.പി.ജെ. അബ്ദുല്‍കലാം എന്നിവര്‍ അനുകൂല നിലപാടെടുത്തുവെങ്കിലും ഉത്തരവ് നടപ്പാക്കാന്‍ ആഭ്യന്തരവകുപ്പ് തയാറായില്ലെന്ന് ആരോപണമുണ്ട്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആഭ്യന്തരവകുപ്പ് വീണ്ടും ശിപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ ദയാഹരജി തള്ളിയത്.
അതിനിടെ, രാജീവ് വധക്കേസ് പ്രതികളെ തൂക്കിക്കൊല്ലരുതെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നുവരുകയാണ്. 20 വര്‍ഷത്തോളം ജയിലിലിട്ട് പീഡിപ്പിച്ച ശേഷം തൂക്കിക്കൊല്ലാനുള്ള തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകര്‍ പറഞ്ഞു.
രാജീവ് വധക്കേസ് പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന് ഡി.എം.കെ പ്രസിഡന്റ് എം. കരുണാനിധി ആവശ്യപ്പെട്ടു. മൂന്നു ജീവന്‍ രക്ഷിക്കാന്‍ സോണിയഗാന്ധി നടപടിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

The Hindu MADURAI, August 23, 2011

Protest against death penalty

Staff Reporter

UP IN ARMS: Cadres of Viduthalai Chiruthaigal Katchi staging a protest in the city on Monday. Photo: S. James
UP IN ARMS: Cadres of Viduthalai Chiruthaigal Katchi staging a protest in the city on Monday. Photo: S. James

Members of the Viduthalai Chiruthaigal Katchi (VCK) staged a protest on Monday demanding the abolition of death penalty of Perarivalan, Santhan and Murugan, the three convicts in the Rajiv Gandhi Assassination case whose clemency petitions were rejected by the President of India.

The protest led by its rural district secretary, M. Ellalan, in the presence of R. Pandiammal, urban district secretary, was staged in front of the Thiruvalluvar statue near the Collectorate. Raising slogans demanding the Central Government to stop the death penalty, the cadres also demanded the immediate intervention of Chief Minister Jayalalithaa. The cadres carried placards with slogans, ‘end death penalty in India.’

M. Sangatamilan, principal secretary, Muthukumar Paasarai, highlighted the VCK leader Thol.Thirumavalavan’s opinion that there should be a punishment for crimes such as murder but murder as punishment was barbaric. Kalaivanan, State joint secretary, and Thennilavan and Chiruthaikani of the State youth front also participated in the protest.

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ: പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഹുര്‍രിയത്ത് മുന്നറിയിപ്പ്

Madhyamam Published on Fri, 08/12/2011 – 20:15 ( 2 weeks 1 day ago)

ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയാല്‍ താഴ്‌വരയില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് മുന്നറിയിപ്പ്. അഫ്‌സല്‍ ഗുരുവിനു വേണ്ടി ഭാര്യ തബസും സമര്‍പ്പിച്ച ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതിയെ അറിയിച്ചത്.

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നതിലൂടെ രൂപപ്പെടുന്ന ഏതൊരു പ്രത്യാതത്തിന്റെയും ഉത്തരവാദിത്തം  കേന്ദ്ര സര്‍ക്കാറിനു  മാത്രമായിരിക്കുമെന്ന് ഹുര്‍രിയത്ത് നേതാവ് മര്‍വായിസ് ഉമര്‍ ഫാറൂഖ് പറഞ്ഞു. അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊല്ലുന്നതിലൂടെ കശ്മീരിലെ സംഘര്‍ഷ സഹചര്യം പതിന്‍മന്‍ടങ്ങായി വര്‍ധിക്കും.താഴ്‌വരയുടെ വിശ്വാസം വീണ്ടെടുക്കാന്‍ പരസ്‌പര ധാരണ വളര്‍ത്തുന്ന നടപടികളെ കുറിച്ച് ചവാചാലരാകുന്ന സര്‍ക്കാര്‍ അഫ്‌സല്‍ ഗുരുവിനെ കൊലപ്പെടുത്തുന്നതിലൂടെ ഏതു വിശ്വാസമാണ്  വീണ്ടെടുക്കുകയെന്ന് വ്യക്തമാക്കണം.  അഫ്‌സല്‍ ഗുരു വിഷയത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുടെ പുറത്തുള്ള കളി  ബി.ജെ.പി ഉപേക്ഷിക്കണമെന്നും മിര്‍വായിസ്  ഓര്‍മിപ്പിച്ചു.

താഴ്‌വരയിലെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ പീപ്പിള്‍സ് അമോക്രാറ്റിക് പാര്‍ട്ടി(പി.ഡി.പി)യും സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ചു. വധശിക്ഷ നടപ്പാക്കുന്ന നീക്കം ഉപേക്ഷിക്കാന്‍ പാര്‍ട്ടി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പിന്നിട്ട രണ്ട് പതിറ്റാണ്ടുകളിലെ സംഘര്‍ഷം കാരണം താഴ്‌വര നേരിട്ട ഗുരുതരമായ സ്ഥിതിവിശേഷം സര്‍ക്കാര്‍ കണക്കിലെടുക്കണം. തീവ്രവാദത്തോട് ശക്തമായ എതിര്‍പ്പുള്ളപ്പോള്‍ തന്നെ ദേശീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി വേണം അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍്. വധശിക്ഷ നടപ്പാക്കുന്നതിലൂടെ ജനങ്ങുടെ വിശ്വാസം തകരും. താഴ്‌വരയിലെ ജനങ്ങളെ അത് കൂടുതല്‍ അകറ്റുകയും ചെയ്യും.

പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസും ഇക്കാര്യത്തില്‍ രണ്ടു തട്ടിലാണെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയം കൈക്കൊണ്ട നിലപാടിനെ രാഷ്ട്രപതി ശരിവെക്കേണ്ടതില്ലെന്ന്  കോണ്‍ഗ്രസ് സെക്രട്ടറി പ്രവീണ്‍ ധാവര്‍ പറഞ്ഞു. അന്തിമ തീരുമാനം കൈക്കൊള്ളും മുമ്പ് എല്ലാ തലങ്ങളും വിശദമായി വിലയിരുത്താന്‍ സര്‍ക്കാര്‍ തയാറാകണം.

അതേ സമയം ബി.ജെ.പിയുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ധൃതി കാണിക്കുന്നതെന്ന ആക്ഷേപം ശരിയല്ലെന്ന് പാര്‍ട്ടി വക്താവ് മനീഷ് തിവാരി വ്യക്തമാക്കി.

വിവിധ പൗരാവകാശ സംഘടനകളും വധശിക്ഷ ഉടന്‍ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.

രാജീവ് കൊലക്കേസ് പ്രതികളുടെ വധശിക്ഷ റദ്ദാക്കണം -ഡോ. രാമദാസ്

Madhyamam Published on Fri, 08/12/2011 – 20:12 ( 2 weeks 1 day ago)

ചെന്നൈ: രാജീവ് ഗാന്ധി കൊലക്കേസ് പ്രതികളായ മുരുകന്‍, കാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ റദ്ദാക്കണമെന്നും ഇവരുടെ ദയാഹരജി തള്ളിയ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ നടപടി പുനഃപരിശോധിക്കണമെന്നും പാട്ടാളി മക്കള്‍ കക്ഷി നേതാവ് ഡോ. രാമദാസ് ആവശ്യപ്പെട്ടു.

2001ല്‍ ഇവരുടെ ദയാഹരജി പരിഗണിച്ച അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍, രാജീവിന്റെ കൊലയാളികളായ തനു, ശിവരശന്‍ എന്നിവര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കൊലപാതകത്തിന് സഹായികളായി കുറ്റം ചുമത്തപ്പെട്ട മൂവരെയും തൂക്കിക്കൊല്ലേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് 2003ല്‍ ദയാഹരജികള്‍ പുനഃപരിശോധിച്ച അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമും മുരുകന്‍, കാന്തന്‍, പേരറിവാളന്‍ എന്നിവര്‍ക്കെതിരായ വധശിക്ഷ റദ്ദാക്കാനാണ് ഉത്തരവിട്ടത്.

ഇതില്‍ ഒരു നടപടിയുമെടുക്കാതിരുന്ന ആഭ്യന്തരമന്ത്രാലയം മൂന്നുപേരെയും തൂക്കിക്കൊല്ലണമെന്ന് വീണ്ടും ശിപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ദയാഹരജികള്‍ തള്ളിയിരിക്കുന്നത്. 20 വര്‍ഷമായി ജയിലില്‍ കഴിയുന്ന ഇവരെ വധശിക്ഷക്ക് വിധേയമാക്കുന്നത് സ്വാഭാവികനീതിക്ക് നിരക്കുന്നതല്ലെന്ന് രാമദാസ് പറഞ്ഞു.

സരബ്ജിത്തിനെ മാനുഷിക പരിഗണന നല്‍കി വിട്ടയക്കണമെന്ന് ഇന്ത്യ

Madhyamam Published on Thu, 08/11/2011 – 19:14 ( 2 weeks 2 days ago)

ന്യൂദല്‍ഹി: വധശിക്ഷ കാത്ത് പാകിസ്താന്‍ ജയിലില്‍ കഴിയുന്ന  ഇന്ത്യക്കാരന്‍ സരബ്ജിത് സിങ്ങിനെ മാനുഷിക പരിഗണന നല്‍കി വിട്ടയക്കണമെന്ന് ഇന്ത്യ. 1990ല്‍ ലാഹോറിലും മുള്‍ട്ടാനിലുമായി നടന്ന ബോംബാക്രമണവുമായി ബന്ധപ്പെട്ട് തടവിലായ സരബ്ജിതിന് മാനുഷിക പരിഗണന നല്‍കാന്‍ പാകിസ്താനോട് ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ രാജ്യസഭയെ അറിയിച്ചു. സരബ്ജിതിന്റെ ദയാഹര്‍ജി പാകിസ്താന്‍ പ്രസിഡന്റിന്റെ പരിഗണന കാത്തിരിക്കെയാണ് ഇന്ത്യയുടെ അഭ്യര്‍ഥന. മൂന്ന് സ്‌ഫോടനങ്ങളില്‍ കുറ്റാക്കാരനെന്ന് കണ്ടെത്തിയ സരബ്ജിതിനെ പാക് കോടതി 1991 സെപ്റ്റംബര്‍ 15നാണ് വധശിക്ഷക്ക് വിധിച്ചത്.

പാകിസ്താന്‍ ജയിലിലുള്ള മുഴുവന്‍ ഇന്ത്യക്കാരുടെയും മോചനത്തിനായി സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചു. 558 ഇന്ത്യക്കാര്‍ വിവിധ പാക്ജയിലുകളിലുണ്ടെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്

Hints : സരബ്ജിത്ത് ഇതിനോടകം 17 വര്‍ഷം ജയിലില്‍ ചെലവഴിച്ചു. 1990ല്‍ പഞ്ചാബ് പ്രവിശ്യയില്‍ നടന്ന ബോംബ് സ്ഫോടനങ്ങളുടെ ആസൂത്രകന്‍ എന്നാരോപിച്ചാണ് വധശിക്ഷക്കു വിധിച്ചത്.

 

പാര്‍ലമെന്റ് ആക്രമണം: അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്രം

Madhyamam Published on Thu, 08/11/2011 – 08:45 ( 2 weeks 3 days ago)
എം.സി.എ. നാസര്‍
പാര്‍ലമെന്റ് ആക്രമണം: അഫ്‌സല്‍ ഗുരുവിന്റെ  ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്രം

ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണ ക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ അന്തിമ  നിലപാട് രാഷ്ട്രപതിയെ അറിയിച്ചു. അഫ്‌സല്‍ ഗുരുവിനുവേണ്ടി ഭാര്യ തബസ്സും നല്‍കിയ ദയാഹര്‍ജിയുടെ പുറത്താണ്  സര്‍ക്കാറിന്റെ അഭിപ്രായം ആഭ്യന്തര മന്ത്രാലയം കൈമാറിയത്. ദയാഹര്‍ജി തള്ളണമെന്ന അഭിപ്രായമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നറിയുന്നു.

ജൂലൈ 27നാണ് ദയാഹര്‍ജി രാഷ്ട്രപതിക്ക് കൈമാറിയതെന്ന് ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജ്യസഭയെ അറിയിച്ചു. ദയാഹര്‍ജി സമര്‍പ്പിച്ച ശേഷം യുക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിന് വ്യക്തമായ സമയക്രമം  ഭരണഘടന അനുശാസിക്കുന്നില്ലെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി. എല്ലാ കേസുകളിലും നീതിപൂര്‍വകവും പൊടുന്നനെയുള്ളതുമായ തീരുമാനം കൈക്കൊള്ളുക എന്നത് തികച്ചും ഭരണപരമായ തീരുമാനം മാത്രമാണ്.

2001 ഡിസംബറില്‍ നടന്ന പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ടാണ് അഫ്‌സല്‍ ഗുരുവിനെ ശിക്ഷിച്ചത്. കശ്മീര്‍ സ്വദേശിയായ ഗുരുവിനെ മനഃപൂര്‍വം കേസില്‍ കുടുക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന് നീതി ഉറപ്പാക്കാതിരിക്കാന്‍ ബോധപൂര്‍വം നീക്കം നടന്നതായും പ്രമുഖ പൗരാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. വധശിക്ഷ സുപ്രീം കോടതി 2004ല്‍ ശരിവെച്ചു. ഇതേ തുടര്‍ന്ന്  രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജിയിലെ തീരുമാനം പ്രധാനമാണ്. 2006 ഒക്‌ടോബര്‍ 20ന് വധശിക്ഷ നടപ്പാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.

ഗുരുവിന്റെ വധശിക്ഷ നീട്ടിക്കൊണ്ടു പോകുന്നതിനെതിരെ ബി.ജെ.പി രാജ്യവ്യാപകമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്.

 

രാജീവ് വധം: പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴകത്ത് വ്യാപക പ്രതിഷേധം

Mathrubhumi Posted on: 28 Aug 2011

 

ചെന്നൈ: രാജിവ്ഗാന്ധി വധക്കേസില്‍ പ്രതികളുടെ വധശിക്ഷ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി. രാഷ്ട്രീയ കക്ഷികളും സന്നദ്ധ സംഘടനകളും ചലച്ചിത്ര പ്രവര്‍ത്തകരും അടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ടവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ക്കഴിയുന്ന മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരെ സപ്തംബര്‍ ഒമ്പതിന് തൂക്കിക്കൊല്ലാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ വധശിക്ഷ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ ആരംഭിച്ചിരുന്നു.

വധശിക്ഷ റദ്ദുചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ചെന്നൈ ലോകോളേജ് വിദ്യാര്‍ഥിനികളായ കയല്‍വിഴി, വടിവാംബാള്‍, സുജാത എന്നിവര്‍ നടത്തുന്ന ഉപവാസം ശനിയാഴ്ചയും തുടര്‍ന്നു. വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതി വളപ്പിലായിരുന്നു ഇവര്‍ ഉപവാസം ആരംഭിച്ചത്. ശനിയാഴ്ച ഉപവാസ വേദി കോയമ്പേടു ബസ്സ്റ്റാന്‍ഡിനു സമീപത്തേക്കു മാറ്റി. എം.ഡി.എം.കെ. നേതാവ് വൈകൊ ഉള്‍പ്പെടെ നിരവധി പേര്‍ ഉപവാസത്തിന് പിന്തുണയുമായി എത്തി. പ്രതികളുടെ വധശിക്ഷ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് കറുത്ത മുഖംമൂടി ധരിച്ച് ചെന്നൈ സൈദാപ്പേട്ടില്‍ ഒരുസംഘം ആളുകള്‍ പ്രകടനം നടത്തി.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പേരറിവാളന്റെ ജന്‍മനാടായ ജോലാര്‍പേട്ടയിലും പ്രതിഷേധം ശക്തമായി. ദ്രാവിഡകഴകത്തിന്റെ പ്രവര്‍ത്തകനായിരുന്ന പേരറിവാളന്‍ രാജീവ്ഗാന്ധി വധക്കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ട ആളാണെന്ന് തദ്ദേശ വാസികള്‍ ആരോപിച്ചു. പേരറിവാളന്റെ അധ്യാപകര്‍ ഉള്‍പ്പെടെ പലരും ശിക്ഷ ഒഴിവാക്കണമെന്ന ശക്തമായ ആവശ്യവുമായി രംഗത്തെത്തി. എത്രയും പെട്ടെന്നുതന്നെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഇവരുടെ വധശിക്ഷ റദ്ദു ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് സേലത്ത് ഒരു സംഘം ആള്‍ക്കാര്‍ തീവണ്ടി ഉപരോധിച്ചു. പിന്നീട് പോലീസെത്തി ഇവരെ തിരിച്ചയച്ചശേഷമാണ് ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചത്. ധര്‍മപുരി, തിരുവാരൂര്‍, കൃഷ്ണഗിരി തുടങ്ങിയ ഇടങ്ങളിലും പ്രകടനങ്ങള്‍ നടന്നു.

 

Advertisements
  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: