Home > Black Money > എട്ടുകൊല്ലം, ഒഴുകിയത് 4.8 ലക്ഷംകോടി !

എട്ടുകൊല്ലം, ഒഴുകിയത് 4.8 ലക്ഷംകോടി !

mathrubhumi
പി. ബസന്ത്‌

ന്യൂഡല്‍ഹി: ”ഇത് എത്ര പൂജ്യം?! സ്‌കൂളില്‍ പഠിക്കുന്ന കാലത്തു മാത്രമാണ് ഇത്രയധികം പൂജ്യങ്ങള്‍ കണ്ടിട്ടുള്ളത്”. 1,76,000 കോടി രൂപയുടെ 2 ജി സ്‌പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജി.എസ്. സിംഗ്‌വി അത്ഭുതപ്പെട്ടിരുന്നു. വില്ലേജ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റു നല്‍കുന്നതിന് പത്തോ അമ്പതോ രൂപ കൈക്കൂലി വാങ്ങുന്നതില്‍നിന്ന് കരാറുറപ്പിക്കുന്നതിന് കോടികള്‍ വാങ്ങുന്നതിലേക്ക് ഇന്ത്യയിലെ ഉദ്യോഗസ്ഥ-രാഷ്ട്രീയ-കോര്‍പ്പറേറ്റ് മാഫിയ വളര്‍ന്നിരിക്കുന്നു.

ജനസംഖ്യയുടെ 75 ശതമാനത്തിനും ദിനംപ്രതി 20 രൂപയ്ക്കു താഴെ വരുമാനമുള്ള ഇന്ത്യയില്‍നിന്ന് വിദേശത്ത് ഇതുവരെ കടത്തിയ കള്ളപ്പണംസംബന്ധിച്ച് വ്യക്തമായ കണക്കുകളൊന്നുമില്ല. അതേസമയം, ‘ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി’ (ജി.എഫ്.ഐ.) എന്ന സംഘടനയുടെ കണക്കുകള്‍പ്രകാരം 2000-ത്തിനും 2008-നുമിടയില്‍മാത്രം ഇന്ത്യയില്‍നിന്ന് പുറത്തേക്ക് ഒഴുകിയ കള്ളപ്പണം 4.8 ലക്ഷം കോടി രൂപയാണ്. അതായത് 4800000000000 രൂപ. പൂജ്യം എണ്ണിത്തീരാന്‍ ഏറെ സമയമെടുക്കും.

കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികളെടുക്കുന്നതിന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തുന്ന സമയമാണിത്. ഇതുമായി ബന്ധപ്പെട്ട കേസ് വിധിപറയാന്‍ മാറ്റിയിട്ടുണ്ട്. വേനലവധി കഴിഞ്ഞ് സുപ്രീംകോടതി തുറക്കുമ്പോള്‍ പുറത്തുവരുന്ന ആദ്യത്തെ വിധികളിലൊന്ന് ഇതായിരിക്കും. വിദേശബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിച്ചവരുടെ പേരുകള്‍ പുറത്തുവിടാന്‍ പറ്റില്ലെന്ന കര്‍ക്കശനിലപാടുമായി കേന്ദ്രസര്‍ക്കാര്‍ ഒരുവശത്ത്. രാജ്യത്തെ കൊള്ളയടിച്ച പണം വിദേശത്ത് സൂക്ഷിക്കുന്നവരുടെ പേരുകള്‍ പുറത്തുവിടുന്നതിന് എന്ത് തടസ്സമാണ് സര്‍ക്കാറിനുള്ളതെന്ന, കള്ളപ്പണക്കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയുടെ ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്.

നേരത്തേ ചൂണ്ടിക്കാട്ടിയ അക്കങ്ങള്‍ എട്ടുകൊല്ലത്തെ ഇടവേളയിലേതു മാത്രമാണ്. അപ്പോള്‍ കഴിഞ്ഞ 60 കൊല്ലത്തിനുള്ളില്‍ ഇവിടെ നിന്ന് കടത്തിയ തുക വളരെ ഉയര്‍ന്നതായിരിക്കാം. ഡോളറിനെതിരെ രൂപയ്ക്ക് ഉയര്‍ന്ന മൂല്യമുണ്ടായിരുന്ന 80-കള്‍ വരെയുള്ള കാലഘട്ടംകൂടി പരിഗണിക്കുമ്പോള്‍ 71 ലക്ഷം കോടി രൂപവരെ കള്ളപ്പണം വിദേശത്തുണ്ടാകാമെന്ന് പ്രശസ്ത സാമ്പത്തികവിദഗ്ധന്‍ പ്രൊഫ. ആര്‍. വൈദ്യനാഥന്‍ ചൂണ്ടിക്കാട്ടുന്നു. അഴിമതി നടത്തി നേടുന്ന പണത്തിനു പുറമെ, മയക്കുമരുന്നുകടത്ത്, നികുതിവെട്ടിപ്പ്, കള്ളക്കടത്ത്, ഭീകരപ്രവര്‍ത്തനം, ആയുധക്കടത്ത് തുടങ്ങിയവയില്‍നിന്നുള്ള അനധികൃതസമ്പാദ്യങ്ങളും വിദേശത്ത് സൂക്ഷിക്കുന്നു.

ഇന്ത്യയില്‍നിന്നുള്ളവരുടെ കള്ളപ്പണമാണ് സ്വിസ് ബാങ്കുകളില്‍ കൂടുതലുള്ളതെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് വെളിപ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണം സൂക്ഷിക്കാന്‍ സൗകര്യങ്ങള്‍ നല്‍കുന്ന ബാങ്കുകള്‍ 70 രാജ്യങ്ങളിലുണ്ട്. നികുതിരഹിത ബാങ്കിങ് സൗകര്യമുണ്ടെന്ന് 40-ഓളം രാജ്യങ്ങള്‍ സജീവമായി പ്രചരിപ്പിക്കുന്നുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിനു പുറമെ, ലിക്‌റ്റെന്‍സ്റ്റൈന്‍, ചാനല്‍ ഐലന്‍ഡ്‌സ്, കെയ്മന്‍ ഐലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തികസ്ഥിരതയുടെ അടിസ്ഥാനം ഇങ്ങനെ ലഭിക്കുന്ന കള്ളപ്പണനിക്ഷേപമാണ്. അപ്പോള്‍ കഴിയുന്നത്ര ‘കസ്റ്റമേഴ്‌സിനെ’ ആകര്‍ഷിക്കേണ്ടത് അവരുടെ ആവശ്യമാണ്.

കള്ളപ്പണം പുറത്തേക്ക് കൊണ്ടുപോകുന്നതിന് നിരവധി മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്.

Advertisements
Categories: Black Money
  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: