Home > Anna Hazare > ഉപവാസം മൂര്‍ധന്യത്തിലെത്തിയിട്ടും തിരിഞ്ഞുനോക്കാതെ അയല്‍ക്കാര്‍

ഉപവാസം മൂര്‍ധന്യത്തിലെത്തിയിട്ടും തിരിഞ്ഞുനോക്കാതെ അയല്‍ക്കാര്‍

Madhyamam Published on Fri, 08/26/2011
ഹസനുല്‍ ബന്ന
ഉപവാസം മൂര്‍ധന്യത്തിലെത്തിയിട്ടും തിരിഞ്ഞുനോക്കാതെ അയല്‍ക്കാര്‍

ന്യൂദല്‍ഹി: ബുധനാഴ്ച രാത്രി എട്ടു മണിനേരം.അണ്ണാ ഹസാരെയുടെ ജീവന്‍ അപകടത്തിലാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാറിനായിരിക്കും ഉത്തരവാദിത്തമെന്നും മുന്നറിയിപ്പ് നല്‍കി കെജ്രിവാള്‍ വിഷയം വൈകാരികമാക്കിയ സന്ദര്‍ഭം. അടുത്ത സഹായികള്‍ നോര്‍ത്ത് ബ്ളോക്കിലേക്ക് ചര്‍ച്ചക്കായി തിരിച്ചിരിക്കുന്നു. ഉപവാസം അവസാനിപ്പിക്കുമോ ഇല്ലയോ എന്ന് ഉത്കണ്ഠ പടരുന്ന മുഹൂര്‍ത്തം.
മൈതാനം വിട്ടുപോകുന്നതിനനുസരിച്ച് കാറുകളിലും ബൈക്കുകളിലും ആളുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. വലിയ ലോറികളില്‍ കൊണ്ടുവന്ന് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. എന്നാലും ഭക്ഷണത്തിന് തിക്കും തിരക്കുമില്ല.
അഞ്ചു രൂപയുടെ അണ്ണാ തൊപ്പി(ഞാന്‍ അണ്ണയാണെന്ന് ആലേഖനം ചെയ്ത ഗാന്ധി തൊപ്പി)യും 50  രൂപയുടെ ദേശീയ പതാകയും വില്‍പന പൊടിപൊടിക്കുന്നുണ്ട്. വരുന്നവരെല്ലാം പതാക വാങ്ങുന്നില്ളെങ്കിലും അഞ്ചു രൂപയുടെ തൊപ്പി വാങ്ങി തലയില്‍ വെച്ച് അണ്ണയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
രാംലീലാ മൈതാനിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തുകൂടി പ്രവേശിച്ചപ്പോഴും 24 മണിക്കൂര്‍ ചാനലുകള്‍ കാണിച്ചുകൊണ്ടിരിക്കുന്ന ജനത്തിരക്കൊന്നുമില്ല. അങ്ങോട്ടുമിങ്ങോട്ടും ആളുകള്‍ അനായാസം നടക്കുന്നു.
പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും നീങ്ങുന്ന കൊച്ചു സംഘങ്ങള്‍. അറബിയുടെ ചിത്രത്തോടൊപ്പം ഭീകരവിരുദ്ധ പ്രതിജ്ഞ ആലേഖനം ചെയ്ത ടീഷര്‍ട്ടുമായി സംവരണ സമരം നയിച്ച ‘യൂത്ത് ഫോര്‍ ഇക്വാലിറ്റി’ പ്രവര്‍ത്തകര്‍. മുദ്രാവാക്യങ്ങളിലേറെയും സോണിയഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മനീഷ് തിവാരിക്കും കപില്‍ സിബലിനും ചിദംബരത്തിനുമെതിരെ.
ഇടക്കിടെ വന്ദേമാതരം,  ഭാരത് മാതാ കീ ജയ് വിളികളും. കുറെ കിഴക്കോട്ട് മാറി ലൈവ് പിടിച്ചിരിക്കുന്ന ചാനല്‍ കാമറകള്‍ക്കുമുന്നില്‍ പാറ്റപൊടിയുന്ന കണക്കെ ജനങ്ങള്‍ ഇളകി മറിയുന്നു. അനുയായികള്‍ ഉല്ലാസത്തിമിര്‍പ്പില്‍ തന്നെ. മൈതാനത്തും മൈതാനത്തിലേക്കുള്ള വഴികളിലുമായി പതിനായിരം പേര്‍ കാണും.
തൊട്ടു ചേര്‍ന്നുകിടക്കുന്ന പള്ളിയില്‍ നിന്ന് ഇശാ നമസ്കാരത്തിന്‍െറ ബാങ്കു വിളിയുയര്‍ന്നെങ്കിലും അത് പ്രത്യേകിച്ചൊരു പ്രതികരണമോ നിശ്ശബ്ദതയോ മൈതാനത്തിലുണ്ടാക്കിയില്ല. മൈതാനത്തിനകത്തേക്ക് എത്തിനോക്കുകപോലും ചെയ്യാതെ പള്ളിയിലേക്ക് കയറിപ്പോകുന്ന മുസ്ലിം ജനസാമാന്യം.
രണ്ടു ദിവസം മുമ്പ് ഒരു മുസ്ലിപെണ്‍കുട്ടിയെ നോമ്പുതുറപ്പിക്കുന്ന ചിത്രമെടുത്ത് മാധ്യമങ്ങള്‍ വന്‍ പ്രചാരം നല്‍കിയിട്ടും ഹസാരെയുടെ ഉപവാസത്തെക്കുറിച്ചുള്ള ന്യൂനപക്ഷങ്ങളുടെ ഭീതിയും ആശങ്കയും മാറാന്‍ സാഹയകമായിട്ടില്ളെന്ന് രാംലീലയിലെ ആള്‍ക്കൂട്ടങ്ങള്‍ തെളിയിക്കുന്നു.
അണ്ണാ ഹസാരെയുടെ ഉപവാസം മൂര്‍ധന്യത്തിലെത്തിയിട്ടും രാംലീലയുടെ അയല്‍പക്കത്ത് തിങ്ങിപ്പാര്‍ക്കുന്ന ലക്ഷക്കണക്കിന് ന്യൂനപക്ഷ സമുദായങ്ങള്‍ രാംലീലാ മൈതാനിയിലേക്ക് തിരിഞ്ഞുനോക്കുന്നില്ളെന്നതാണ് വാസ്തവം. അഴിമതിക്കെതിരായ പോരാട്ടത്തില്‍ താല്‍പര്യമുണ്ടെങ്കിലും രാംലീലയിലെ ഉപവാസത്തില്‍നിന്ന് അകന്നുനില്‍ക്കുകയാണ് അവര്‍.
അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ മുസ്ലിംകളില്‍ നിര്‍ബന്ധ വന്ധ്യംകരണം നടത്തിയ തുര്‍ക്കുമാന്‍ ഗേറ്റിനോട് ചേര്‍ന്നാണ് രാംലീലാ മൈതാനം. ചിയ്ലിഖബര്‍, ബല്ലി മാറാന്‍, ചാവടി ബസാര്‍, അജ്മീരി ഗേറ്റ് ഫറാസ്, ചൗസാത്ത് കമ്പ ഖാന തുടങ്ങി രാംലീലയെ വലയം ചെയ്തിരിക്കുന്നതെല്ലാം മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ബസ്തികള്‍. ഇവരാരും ഉപവാസസ്ഥലത്തേക്ക് തിരിഞ്ഞുനോക്കുന്നില്ല.

Advertisements
Categories: Anna Hazare
  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: