Home > Naxal > സുപ്രീംകോടതി അതിരുകടക്കുന്നെന്ന് കേന്ദ്രം; നക്‌സല്‍ വിധിക്കെതിരെയും റിവ്യുഹരജി

സുപ്രീംകോടതി അതിരുകടക്കുന്നെന്ന് കേന്ദ്രം; നക്‌സല്‍ വിധിക്കെതിരെയും റിവ്യുഹരജി

Madhyamam Published on Sun, 08/14/2011 – 00:04 ( 16 hours 24 min ago)

ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ ഭാഗത്തു നിന്നുള്ള തുടര്‍ച്ചയായ ഇടപെടലുകള്‍ സൃഷ്ടിക്കുന്ന ആശങ്കക്കിടയില്‍ മറ്റൊരു സുപ്രധാന വിധി കൂടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ജുഡീഷ്യറിയുടെ അധികാര പരിധി മറികടന്നു കൊണ്ടുള്ള നീക്കം ശരിയല്ലെന്ന പരോക്ഷവിമര്‍ശം കൂടി ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിവ്യുഹരജി ഫയല്‍ ചെയ്തത്. രണ്ടു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് കേന്ദ്രം സുപ്രീം കോടതിയില്‍ റിവ്യു ഹരജി നല്‍കുന്നത്.

നക്‌സല്‍ വിരുദ്ധ ഓപറേഷന്‍ സംബന്ധിച്ച  വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കുറി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ജൂലൈ അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവിലെ രണ്ട് സുപ്രധാന ഭാഗങ്ങള്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. നക്‌സല്‍വിരുദ്ധ വേട്ടക്ക് പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നത് കോടതി വിലക്കിയിരുന്നു. ഉത്തരവിന്റെ  75, 76 പരഗ്രാഫുകളിലാണ് മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണഘടനയുടെ അന്തസത്തക്ക് നിരക്കുന്നതല്ല കോടതിയുടെ പരാമര്‍ശമെന്നും സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു. അധികാരത്തിലേക്കുള്ള ജുഡീഷ്യറിയുടെ കടന്നുകയറ്റമായും ഈ പരാമര്‍ശങ്ങളെ സര്‍ക്കാര്‍ നോക്കി കാണുന്നുണ്ട്.  അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവല്‍, അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതി എന്നിവരാണ് പുനഃപരിശോധനാ ഹരജി തയാറാക്കി നല്‍കിയത്.

കള്ളപ്പണവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞമാസമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹരജി  നല്‍കിയത്. കള്ളപ്പണം അന്വേഷിക്കാന്‍ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു അത്. ജുഡീഷ്യല്‍ ആക്റ്റിവിസത്തിന്റെയും അതിരു കടക്കലിന്റെയും ഭാഗമായാണ് വിധിയെന്നും സര്‍ക്കാര്‍ റിവ്യുഹരജിയില്‍ കുറ്റപ്പെടുത്തി.

നക്‌സല്‍ ഗ്രൂപ്പുകള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌പെഷല്‍ പൊലീസ് ഓഫിസര്‍മാരെ നിയോഗിക്കുന്നതിന് സര്‍ക്കാര്‍ വക ഫണ്ട് നേരിട്ടോ അല്ലാതെയോ വിനിയോഗിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന നിര്‍ദേശമാണ് ഉത്തരവു പകര്‍പ്പിന്റെ  75ാം പാരഗ്രാഫില്‍ കോടതി ചൂണ്ടിക്കാട്ടിയത്. ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയും എസ്.എസ് നജ്ജാറും ഉള്‍പ്പെടുന്ന ബെഞ്ചായിരുന്നു നക്‌സല്‍ വിധിപ്രസ്താവം നടത്തിയത്്.

പൊലീസ് സേന സംബന്ധിച്ച  എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്ന് ഭരണഘടന പ്രത്യേകം പറയുന്നതായി ഹരജി ചൂണ്ടിക്കാട്ടുന്നു.  ഇക്കാര്യത്തില്‍ കോടതി ഇടപെടാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. അധികാര വിഭജനത്തില്‍ വ്യക്തത വേണം -ഹരജി ചൂണ്ടിക്കാട്ടുന്നു.

നക്‌സല്‍ ബാധിത സംസ്ഥാനങ്ങളിലെ നടപടികള്‍ സുപ്രീംകോടതി വിധി ആഭ്യന്തര മന്ത്രാലയത്തിന്  തടസ്സമായിട്ടുണ്ട്്. ഓര്‍ഡിനന്‍സ് വഴി പ്രതിസന്ധി മറികടക്കുന്നതു സംബന്ധിച്ച നിയമോപദേശമാണ് മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍, കേന്ദ്രസര്‍ക്കാറിനുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ ഭിന്ന നിലപാടാണുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസും മറ്റും സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്ന സമീപനമാണ് കൈക്കൊണ്ടത്്. പ്രത്യേക പൊലീസ് ഓഫിസര്‍മാരെ നക്‌സല്‍വിരുദ്ധ നടപടികള്‍ക്ക് ഉപയോഗിക്കരുതെന്ന അഭിപ്രായാണ് തനിക്കുള്ളതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്ങും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

സി.പി.ഐ-മാവോയിസ്റ്റിന്റെ നിരോധം നീട്ടി

Madhyamam Published on Tue, 08/09/2011 – 22:46 ( 2 weeks 4 days ago)

ഹൈദരാബാദ്: സി.പി.ഐ-മാവോയിസ്റ്റ ്പാര്‍ട്ടിയുടെയും  പോഷകസംഘടനകളുടെയും  നിരോധം ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഒരുകൊല്ലത്തേക്കു കൂടി നീട്ടി. ആന്ധ്രപ്രദേശ് പബ്ലിക് സെക്യൂരിറ്റി ആക്ട് പ്രകാരമാണ് നിരോധം. റാഡിക്കല്‍ യൂത്ത് ലീഗ്, റൈതു കൂലി സംഘം, റാഡിക്കല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍, സിംഗരേനി കര്‍മിക സമക്യ, വിപ്ലവ കര്‍മിക സമക്യ, ഓള്‍ ഇന്ത്യ റവലൂഷനറി സ്റ്റുഡന്റ്‌സ് യൂനിയന്‍ തുടങ്ങിയ പോഷക സംഘടനകള്‍ക്കാണ ്‌നിരോധം ബാധകമാവുക.

 

Advertisements
Categories: Naxal
  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: