Home > Medicin > പെന്റാവാലന്റ് വാക്‌സിന്‍: തിടുക്കത്തിനു പിന്നില്‍ ഗാവിയും ബില്‍ഗേറ്റ്‌സും

പെന്റാവാലന്റ് വാക്‌സിന്‍: തിടുക്കത്തിനു പിന്നില്‍ ഗാവിയും ബില്‍ഗേറ്റ്‌സും

Madhyamam Published on Sun, 08/14/2011 –
ടി. നിഷാദ്
പെന്റാവാലന്റ് വാക്‌സിന്‍: തിടുക്കത്തിനു  പിന്നില്‍ ഗാവിയും ബില്‍ഗേറ്റ്‌സും

കോഴിക്കോട്: അഞ്ച് പ്രതിരോധ വാക്‌സിനുകള്‍ ഒന്നിച്ചുചേര്‍ത്ത ‘പെന്റാവാലന്റ്’ വാക്‌സിന്‍ കേരളത്തിലും തമിഴ്‌നാട്ടിലും ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാനുള്ള നാഷനല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ് ഓണ്‍ ഇമ്യൂണൈസേഷന്റെ (എന്‍.ടി.എ.ജി.ഐ) തീരുമാനത്തിനു പിന്നില്‍ ദുരൂഹത. ന്യൂമോണിയ മരണങ്ങള്‍ കൂടുതലുള്ളതും പ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന കുട്ടികളുടെ എണ്ണം താരതമ്യേന കുറവുള്ളതും യൂനിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാം (യു.ഐ.പി) ഫലപ്രദമായി നടക്കുന്നതുമായ ദല്‍ഹിയെ ഒഴിവാക്കി കേരളത്തെയും തമിഴ്‌നാടിനെയും തെരഞ്ഞെടുത്തതിനു പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളാണെന്ന് ആരോപണമുയര്‍ന്നുകഴിഞ്ഞു. പഠനങ്ങളൊന്നും നടത്താതെ പെന്റാവാലന്റ് യു.ഐ.പിയുടെ ഭാഗമാക്കി മാറ്റാന്‍ തിടുക്കപ്പെടുന്നതിനു പിന്നില്‍ ഗ്ലോബല്‍ അലൈന്‍സ് ഫോര്‍ വാക്‌സിന്‍സ് ആന്‍ഡ് ഇമ്യൂണൈസേഷന്‍ (ഗാവി) യും ബില്‍ഗേറ്റ്‌സുമാണെന്നും സൂചനയുണ്ട്. ഡിഫ്തീരിയ, പെര്‍ട്ടസിസ്, ടെറ്റനസ് (ഡി.പി.ടി) എന്നിവക്കു പുറമെ ഹെപ്പറ്റൈറ്റിസ് ബി,  ഹീമോഫിലസ് ഇന്‍ഫ്‌ളുവന്‍സ-ബി (ഹിബ്) എന്നീ വാക്‌സിനുകള്‍ സംയോജിപ്പിച്ചാണ് ‘പെന്റാവാലന്റ്’ വാക്‌സിന്‍ നല്‍കുന്നത്. പ്രത്യേകം കുത്തിവെപ്പ് എടുക്കാതെ ഒറ്റത്തവണയായി നല്‍കാമെന്നുള്ളതാണ് ഇതിന്റെ മെച്ചം.  പെന്റാവാലന്റ് യു.ഐ.പിയുടെ ഭാഗമായി ഉപയോഗിക്കാന്‍ തീരുമാനമെടുത്ത എന്‍.ടി.എ.ജി.ഐ യോഗത്തിന്റെ മിനുട്‌സില്‍ നിലവില്‍ ഇത് സ്വകാര്യ ആശുപത്രികളില്‍ ഉപയോഗിക്കുന്നതായി പരാമര്‍ശിക്കുന്നുണ്ട്. എന്നാലിത് പെന്റാവാലന്റ് ഉപയോഗിക്കുന്നതിനുള്ള ന്യായീകരണമല്ലെന്നും കൃത്യമായ ആഘാത പഠനങ്ങള്‍ നടത്തുന്നതിനു മുമ്പ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കരുതെന്നും ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.  ഹിബ് മൂലമുണ്ടാകുന്ന മെനിഞ്ചൈറ്റിസ് മരണങ്ങളെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ല. എന്നാല്‍,  സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഹെല്‍ത്ത് ഇന്റലിജന്‍സിന്റെ (സി.ബി.എച്ച്.ഐ) കണക്ക് പ്രകാരം 2009, 2010 വര്‍ഷങ്ങളില്‍ ഏറ്റവുമധികം ന്യൂമോണിയ മരണം നടന്നത് ദല്‍ഹിയിലാണ് -905 മരണം. കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇതേ കാലയളവില്‍ 192 മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി അഞ്ചുലക്ഷം കുട്ടികള്‍ക്കും തമിഴ്‌നാട്ടില്‍ 11 ലക്ഷം കുട്ടികള്‍ക്കും  കുത്തിവെപ്പ് കൊടുക്കുന്നു.  ദല്‍ഹിയില്‍ 2.5 ലക്ഷത്തിനാണ് കുത്തിവെപ്പ് കൊടുക്കുന്നത്.  ഇക്കാരണങ്ങളാലാണ് ദല്‍ഹി അനുയോജ്യ സ്ഥലമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

യു.ഐ.പിക്ക് ‘ഗാവി’ നല്‍കുന്ന 165 മില്യണ്‍ ഡോളറില്‍ (ഏകദേശം 7425 കോടി രൂപ) 110 മില്യണ്‍ ഡോളറും (ഏതാണ്ട് 4950 കോടി രൂപ) ബില്‍ഗേറ്റ്‌സിന്റെ വകയാണ്. ബില്‍ഗേറ്റ്‌സ് അഞ്ച് സംസ്ഥാനങ്ങളിലും ഗാവി മൂന്ന് സംസ്ഥാനങ്ങളിലും ആദ്യഘട്ടത്തില്‍ പെന്റാവാലന്റ് ഉപയോഗിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുവഴി സര്‍ക്കാര്‍ നയത്തില്‍ അവര്‍ ഇടപെടുകയാണെന്നും കുത്തിവെപ്പ് സാര്‍വത്രികമായ രണ്ട് സംസ്ഥാനങ്ങളും ഇതിനായി തെരഞ്ഞെടുത്തതിലൂടെ അവരുടെ താല്‍പര്യത്തിന് കേന്ദ്രം വഴങ്ങുകയാണെന്നും ആക്ഷേപം ഉയര്‍ന്നിരിക്കയാണ്.

Advertisements
Categories: Medicin
  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: