Home > Mavel Maharashtra > മാവല്‍ മഹാരാഷ്ട്രയിലെ നന്ദിഗ്രാം ആകുന്നു?

മാവല്‍ മഹാരാഷ്ട്രയിലെ നന്ദിഗ്രാം ആകുന്നു?

Madhyamam Published on Thu, 08/11/2011 – 23:30 ( 15 hours 30 min ago)
പൊലീസ് വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ പുറത്ത്

മുംബൈ: കര്‍ഷകര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മൂന്ന് ജീവന്‍ പൊലിഞ്ഞ മാവല്‍ ഗ്രാമം മറ്റൊരു നന്ദിഗ്രാം ആകുന്നുവെന്ന് ആശങ്ക. ബംഗാളിലെ നന്ദിഗ്രാമിന് സമാനമായ സംഭവങ്ങളാണ് പുണെയിലെ മാവല്‍ ഗ്രാമത്തിലും അരങ്ങേറുന്നത്. മാവലില്‍  സമരക്കാര്‍ക്ക് നേരെ പൊലീസ് നിറയൊഴിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. മാവലില്‍ ചൊവ്വാഴ്ചയുണ്ടായ പൊലീസ് വെടിവെപ്പില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകളാണ്. അരനൂറ്റാണ്ടിനിടെ ഏഴ് തവണയാണ് മാവലുകാരുടെ കൃഷിഭൂമി വ്യവസായ ആവശ്യത്തിന് ഏറ്റെടുത്തത്.

പിംപ്രി ചിന്‍ച്‌വാഡ എന്ന വ്യവസായ ഗ്രാമത്തിലേക്ക് വെള്ളം കൊണ്ട് പോകുന്നതിന് പൗണ അണക്കെട്ടില്‍ നിന്ന് ജലമെടുക്കാനുള്ള പദ്ധതിക്കെതിരെ കര്‍ഷകര്‍ സമരം തുടങ്ങിയത് മൂന്ന് വര്‍ഷം മുന്‍പാണ്. 33 കിലോമീറ്റര്‍ വരുന്ന പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കിയാല്‍ തങ്ങളുടെ ഭൂമി നഷ്ടപ്പെടുമെന്ന് ഇവര്‍ ഭയക്കുന്നു.

വ്യവസായ ആവശ്യത്തിനായി വെള്ളം കൊണ്ട് പോയാല്‍ കൃഷിനാശമുണ്ടാകുമെന്നും മാവല്‍ ഗ്രാമവാസികള്‍ പറയുന്നു. എന്‍.സി.പി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ ശക്തികേന്ദ്രമാണിത്. എന്നാല്‍, കര്‍ഷകര്‍ക്കെതിരായ ഓരോ പദ്ധതിയും നടപ്പാക്കുന്നതിന് പിന്നില്‍ അജിത് പവാറിന്റെ കരങ്ങള്‍ ഉണ്ടെന്ന് നേരത്തേ തന്നെ ആരോപണമുണ്ട്.

ഒരുകാലത്ത് ആംബേമോഹര്‍ എന്ന കൃഷിയുടെ കേന്ദ്രമായായിരുന്നു മാവല്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍, ആംബേമോഹര്‍ കൃഷി ഇപ്പോള്‍ ഗ്രാമത്തിലെവിടെയും കാണാനില്ല. പൗണ ഡാം നിര്‍മാണം, പുണെ-മുംബൈ റോഡ് വികസനം, എക്‌സ്‌പ്രസ് വേ നിര്‍മാണം, പിംപ്രി ചിന്‍ച്‌വഡ വ്യവസായ നഗരവികസനം, ഹിന്‍ജവാഡി ഐ.ടി പാര്‍ക്ക്, തല്‍ഗാവ് വ്യവസായ വികസന പദ്ധതി എന്നിവക്ക് വേണ്ടി കര്‍ഷകരുടെ ഭൂമി സര്‍ക്കാര്‍ പിടിച്ചുവാങ്ങി.

അതേസമയം, കഴിഞ്ഞദിവസം നടന്ന പൊലീസ് വെടിവെപ്പിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി. ജനങ്ങളെ പിന്തുടര്‍ന്ന് വെടിവെക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ആളുകളുടെ തലക്ക് നേരെ പൊലീസുകാര്‍ നിറയൊഴിക്കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വന്നു

Advertisements
Categories: Mavel Maharashtra
  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: