Home > Neera Radiya > തരുണ്‍ദാസ് റാഡിയ ടേപ്പിലെ പ്രമുഖ താരം

തരുണ്‍ദാസ് റാഡിയ ടേപ്പിലെ പ്രമുഖ താരം

madhyamam Published on Thu, 08/11/2011 – 23:16 ( 15 hours 5 min ago)
തരുണ്‍ദാസ് റാഡിയ ടേപ്പിലെ പ്രമുഖ താരം

ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണ ബോര്‍ഡ് അംഗമാക്കിയ തരുണ്‍ദാസ്, കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയ ഉള്‍പ്പെട്ട വിവാദ ടേപ്പിലെ പ്രമുഖ താരം. യു.പി.എ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ മന്ത്രിമാരെ നിശ്ചയിക്കാന്‍ ഇറങ്ങിക്കളിച്ചവരുടെ കൂട്ടത്തിലാണ് തരുണ്‍ദാസിന്റെ സ്ഥാനം. കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ ദേശീയപാത-ഗതാഗത മന്ത്രിയാക്കാന്‍ തരുണ്‍ദാസ് നടത്തിയ കരുനീക്കങ്ങള്‍ അടങ്ങുന്ന സംഭാഷണം റാഡിയ ടേപ്പിലുണ്ട്.

വ്യവസായികളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പ്രധാന ഉപദേശകരില്‍ ഒരാളെന്ന നിലയില്‍ കോര്‍പറേറ്റ് കേന്ദ്രങ്ങളുമായി പലവിധ ബന്ധങ്ങള്‍ തരുണ്‍ദാസിനുണ്ട്. ശതകോടികളുടെ വെട്ടിപ്പ് നടത്തി ഇടപാടുകാരെ വഞ്ചിച്ച ഐ.ടി രംഗത്തെ അതികായരായ സത്യം കമ്പ്യൂട്ടേഴ്‌സിനുവേണ്ടി അരയും തലയും മുറുക്കി തരുണ്‍ദാസ് രംഗത്തുണ്ടായിരുന്നു. കൊക്കകോള അടക്കം വിവിധ കോര്‍പറേറ്റ് കമ്പനികളുടെ ഉപദേശക സമിതി അംഗത്വം പുറമെ.

ഏതു പദ്ധതിയില്‍നിന്നും 15 ശതമാനം തുക അടിച്ചുമാറ്റുന്നയാളാണ് കമല്‍നാഥ് എന്ന മട്ടിലാണ് വിവാദ ടേപ്പില്‍ റാഡിയ-തരുണ്‍ദാസ് സംഭാഷണം മുന്നേറുന്നത്. പുതിയ മന്ത്രിമാര്‍ ആരൊക്കെയാണെന്ന കാര്യം ഇരുവരും സംസാരിക്കുന്നു. ഒട്ടേറെ തുക കൈകാര്യം ചെയ്യുന്ന ഗതാഗത-ഹൈവേ വകുപ്പ് കമല്‍നാഥിന് കിട്ടാന്‍ താന്‍ ഏറെ പണിയെടുത്തുവെന്ന് തരുണ്‍ദാസ് പറയുന്നു. റാഡിയയോടു മാത്രമായി ഒരു സ്വകാര്യം പറയാമെന്ന മുഖവുരയോടെ അദ്ദേഹം പിന്നെയും തുടര്‍ന്നു: ‘കമല്‍നാഥിന് ആ വകുപ്പു നല്‍കണമെന്ന് ഞാന്‍ പറഞ്ഞു. ശരിക്കും നിര്‍ബന്ധിച്ചു.’ റാഡിയ ടേപ്പ് സംഭാഷണങ്ങള്‍ പുറത്തുവന്നപ്പോള്‍ കമല്‍നാഥിനെക്കുറിച്ച് പറഞ്ഞത് തരുണ്‍ദാസ് നിഷേധിച്ചില്ല.

Advertisements
Categories: Neera Radiya
  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: