Home > Against RSS > കര്‍ക്കരെയുടെ ആത്മാവ് : ബ്രാഹ്മണിസ്റുകളെ വെറുതെ വിടുമെന്നോ? — ശാഹിദ

കര്‍ക്കരെയുടെ ആത്മാവ് : ബ്രാഹ്മണിസ്റുകളെ വെറുതെ വിടുമെന്നോ? — ശാഹിദ

Karkare.jpg

ജൂലിയാന്‍ അസാന്‍ജിയുടെ വിക്കിലീക്സ് വെളിപ്പെടുത്തലുകളില്‍നിന്ന് ഒരു കാര്യം വ്യക്തമായിട്ടുണ്ട്; അമേരിക്കക്ക് ഇന്ത്യയിലെ മുസ്ലിംകളെക്കുറിച്ച് നല്ല മതിപ്പുണ്ടത്രെ. അങ്ങനെ മതിപ്പുളവാക്കുന്ന റിപ്പോര്‍ട്ടാണ് 2005 ഡിസംബര്‍ രണ്ടിന് അന്നത്തെ ഇന്ത്യയിലെ യുഎസ് നയതന്ത്രപ്രതിനിധി മുല്‍ഫോര്‍ഡ് ‘അതീവരഹസ്യമായി’ അയച്ചുകൊടുത്തിരിക്കുന്നത്. വൈറ്റ് ഹൌസിലിരിക്കുന്നവര്‍ക്ക് അറിയേണ്ടിയിരുന്നത് ഇന്ത്യന്‍ മുസ്ലിംകളിലെ ഭീകരവാദികളുടെ വളര്‍ച്ചയെക്കുറിച്ചും പുതിയ തലമുറ എത്രമാത്രം തീവ്രചിന്താഗതികളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്നതിനെക്കുറിച്ചുമാണ്. ഈ ചോദ്യത്തിന് മറുപടി അയക്കുന്ന കൂട്ടത്തില്‍ ദല്‍ഹി എംബസി ഒരു കാര്യം ഉണര്‍ത്തുന്നുണ്ട്. അതിന്റെ അസല്‍രേഖ അപ്പടി പകര്‍ത്തട്ടെ: This cable is in response to Raftel requesting information on methods used by extremist groups to recruit and train youths under the age of 18. Post notes that India is home to a wide variety of extremist groups, including religious extremists (Hindu, Muslim and Sikh ), ethnic separatists, and extremists from the political left (Naxalites ) and right (primarily Hindu fascist ),  all of whom recruit children. However, Raftel requests information only on Islamic extremists groups such as Al Qaida, Ansar al Sunnah, the AbuSayyaf group, the Taliban and Kashmiri militants and we will confine our analysis to such group.’ ഇന്ത്യയില്‍ നാനാതരത്തിലുള്ള തീവ്രവാദിഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മതതീവ്രവാദികള്‍ (ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍) വംശീയ വിഘടനവാദികളും ഇടതുരാഷ്ട്രീയ ആത്യന്തികവാദികളും (നക്സലൈറ്റ്) വലതുപക്ഷചിന്താഗതിക്കാരും (ഹൈന്ദവ ഫാഷിസ്റുകള്‍) എല്ലാം കുട്ടികളെ റിക്രൂട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ചോദ്യം മുസ്ലിം ഭീകരവാദികളെക്കുറിച്ച് മാത്രമാണെന്നതിനാല്‍ മറുപടി വിഷയത്തില്‍ ഒതുക്കുകയാണ്.
അപ്പോള്‍ അമേരിക്കയുടെ താല്‍പര്യം മുസ്ലിം ഭീകരവാദത്തെക്കുറിച്ച് മാത്രമാണ്. അതും ഭാവിയില്‍ ഈ ഭീകരവാദ കച്ചവടം എത്ര നന്നായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും എന്ന് മനസ്സിലാക്കാനാവണം കുട്ടികളെ ഇഷ്ടം പോലെ റിക്രൂട്ട് ചെയ്യാന്‍ കിട്ടുന്നുണ്ടോ എന്നാരായുന്നത്. എന്നാല്‍ ഇവിടെ നിന്നയച്ച കേബിള്‍ സന്ദേശത്തില്‍ സത്യസന്ധമായി ചില വസ്തുതകള്‍ നിരത്തുന്നുണ്ട്. 1. ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് തീവ്രവാദത്തോട് വിചാരിക്കും പോലെ വലിയ ആഭിമുഖ്യമൊന്നുമില്ല. 2. കുതിക്കുന്ന സമ്പദ്വ്യവസ്ഥയും ജനാധിപത്യവും എല്ലാവരെയും ഉള്‍കൊള്ളുന്ന ബഹുസ്വരതയും മുഖ്യധാരയുടെ ഭാഗമാവാനും അന്യവത്കരണം ഒഴിവാക്കാനും മുസ്ലിംകളെ പ്രേരിപ്പിക്കുന്നു. 3. ഹൈന്ദവ ഫാഷിസ്റ് സംഘടനകള്‍ ഇന്ത്യയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്.
അടുത്തകാലം വരെ ഇന്ത്യന്‍ വ്യവസ്ഥിതി അംഗീകരിക്കാത്ത ഒരു സത്യമാണിത്. ഹിന്ദുത്വ ഫാഷിസത്തിന്റെ ഭീകരമുഖം തുറന്നുകാട്ടാന്‍ ആരും ധൈര്യപ്പെടാറില്ല. ഇനി മനഃസാക്ഷിയുടെ തേട്ടം കൊണ്ടോ രാഷ്ട്രീയ കാരണങ്ങളാലോ ആരെങ്കിലും അതിലേക്ക് വിരല്‍ ചൂണ്ടിപ്പോയാല്‍ ആ വിരല്‍ മുറിച്ചുമാറ്റാനോ അല്ലെങ്കില്‍ വിരലിന്റെ ഉടമയുടെ കഥ കഴിക്കാനോ നമ്മുടെ വ്യവസ്ഥിതി സര്‍വസന്നാഹങ്ങളുമായി കാത്തിരിപ്പുണ്ടെന്ന് എത്രയോ തവണ കണ്ടതാണ്. അതുകൊണ്ടു തന്നെ നമ്മുടെ നിരീക്ഷണ റഡാര്‍ ഇനി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ സിംഗിനു മേല്‍ സംവിധാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അദ്ദേഹം നെഹ്റുവിയന്‍ പാത പിന്തുടര്‍ന്ന്, അടുത്ത കാലത്ത് ഒരു കോണ്‍ഗ്രസ് നേതാവും ചെയ്യാന്‍ ധൈര്യപ്പെടാത്ത കൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നുകൊണ്ടു തന്നെ ഹിന്ദുത്വ ഭീകരതയെ അനാവൃതമാകുന്നതില്‍  അദ്ദേഹം ഔല്‍സുക്യം കാട്ടുന്നു. ഒരു പക്ഷേ, അദ്ദേഹത്തിന് പ്രചോദനം മധ്യപ്രദേശില്‍ നിന്ന് തന്നെയുള്ള കോണ്‍ഗ്രസ് കാരണവര്‍ അര്‍ജുന്‍ സിംഗായിരിക്കാം. ബാബരി ദുരത്തിനു ശേഷം കോണ്‍ഗ്രസ് ആമൂലാഗ്രം ഹിന്ദുത്വവത്കരിക്കുകയും മതേതര പ്രതിച്ഛായ പൂര്‍ണമായും തകരുകയും ചെയ്ത കാലസന്ധിയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് കേട്ട ഒറ്റപ്പെട്ട മതേതര ശബ്ദം അര്‍ജുന്‍ സിംഗിന്റേതായിരുന്നു. (കോണ്‍ഗ്രസ് 2004ല്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാംസ്കാരിക ഉന്നമനത്തിനായി പല നിയമനിര്‍മാണങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയതിന്റെ ഗുണഫലങ്ങളിലൊന്നാണ് ഇപ്പോള്‍ മലപ്പുറത്ത് ഉയരുന്ന അലീഗഡ് ഓഫ് കാമ്പസ്).
ദിഗ്വിജയ സിംഗ് ആര്‍എസ്എസിന്റെ അക്രമണോത്സുക, വിധ്വംസക സ്വഭാവത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിച്ചുവിടുന്നത് ഹേമന്ദ് കര്‍ക്കരെയുടെ അകാലമരണത്തില്‍ ഹിന്ദുത്വഭീകരവാദികളുടെ പങ്ക് തുറന്നുകാണിച്ചാണ്. 2008 നവംബര്‍ ഇരുപത്തിയാറിന് മുംബൈയില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ (എടിഎസ്) ഹേമന്ദ് കര്‍ക്കരേക്ക് പോരാട്ടഭൂമിയില്‍ രക്തസാക്ഷ്യം നേരിടേണ്ടി വന്നത് ഹൈന്ദവ ഫാഷിസ്റുകളുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് സമര്‍ത്ഥിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഭീകരാക്രമണം മറയാക്കി കര്‍ക്കരെയെ ആര്‍എസ്എസ് ചായ്വുള്ള പോലീസും ഇന്റലിജന്‍സ് ബ്യൂറോയും കുരുതി കൊടുക്കുകയായിരുന്നുവത്രെ. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ കുറെ വര്‍ഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ഭീകരവാദപ്രവര്‍ത്തനങ്ങളുടെ  ഞെട്ടിക്കുന്ന  രഹസ്യങ്ങള്‍ കര്‍ക്കരെ വെളിച്ചത്തു കൊണ്ടുവരാന്‍ പോകുന്നതിലുള്ള വിഭ്രാന്തി തന്നെ കാരണം. ഇന്ത്യയും മുസ്ലിം ഭീകരവാദികളുടെ താവളമായി മാറിയിരിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാനും അതുവഴി കരിനിയമങ്ങള്‍ ചുട്ടെടുത്ത് മൌലികാവശ്യങ്ങള്‍ പോലും ഹനിക്കുന്ന  സാഹചര്യമുണ്ടാക്കാനും ആര്‍എസ്എസ് കാലങ്ങളായി നടത്തുന്ന ഗൂഢാലോചനയുടെ പരിണതിയായാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ബോംബ് സ്ഫോടനങ്ങളും വിധ്വംസക കൃത്യങ്ങളുമെന്ന് അഖണ്ഡനീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കര്‍ക്കരെ അകാലത്തില്‍ മരിച്ചുവീഴുന്നത്.
കര്‍ക്കരെ സത്യസന്ധമായ കൃത്യനിര്‍വഹണത്തിലൂടെ പോരാടിയത് ആര്‍എസ്എസിനോട് മാത്രമായിരുന്നില്ല; കാവിഭീകരതയെ ഇക്കാലമത്രയും താലോലിച്ചു വളര്‍ത്തിയ രാജ്യത്തിന്റെ വ്യവസ്ഥിതിയോടു തന്നെയാണ്, ഭീകരവിരുദ്ധ യുദ്ധത്തിലൂടെ കഴിഞ്ഞ പത്തുവര്‍ഷമായി ലോകത്താകമാനം കാലുഷ്യം വിതയ്ക്കുന്ന സയണിസ്റ് – നിയോകോണ്‍ കുല്‍സിത അജണ്ടകളോടു കൂടിയാണ്. ലശ്ക്കറെ ത്വയ്യിബയുടെയും ജയ്ഷെ മുഹമ്മദിന്റെയും സിമിയുടെയുമൊക്കെ മറവില്‍ ആര്‍എസ്എസ് ആണ് മഹാരാഷ്ട്രയിലെ നന്ദേഡിലും മലേഗാവിലും സ്ഫോടനങ്ങള്‍ സൃഷ്ടിച്ചത് എന്ന വെളിപ്പെടുത്തല്‍ നാഗ്പൂരിലെ ഹെഡ്ഗേവാര്‍ ഭവനിലിരിക്കുന്നവര്‍ക്ക് ചില്ലറ അലോസരപ്പാടല്ല ഉണ്ടാക്കിയത്. മാലേഗാവ് സ്ഫോടനത്തിന്റെ സൂത്രധാരര്‍ കേണല്‍ എസ്പി പുരോഹിതും റിട്ട. മേജര്‍ ഉപാധ്യായയും പ്രജ്ഞാസിംഗും സംന്യാസി അമൃതാനന്ദും രാജ്യത്തുനടന്ന മറ്റു അര ഡസനോളം സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന കര്‍ക്കരെയുടെ വെളിപ്പെടുത്തല്‍ ആര്‍എസ്എസിന്റെ ഭീകര അജണ്ട തുറന്നുകാട്ടാന്‍ പര്യാപ്തമായിരുന്നു.
എന്നാല്‍ ഹിന്ദുത്വക്കേല്‍ക്കുന്ന ഏത് പ്രഹരവും തടുക്കാന്‍ ബാധ്യസ്ഥരായ ഇന്റലിജന്‍സ് ബ്യൂറോയും മഹാരാഷ്ട്ര പോലീസും ചേര്‍ന്ന് ഹേമന്ദ്കര്‍ക്കരെയുടെ കഥ കഴിച്ചു. അതിന്റെ വിശാംശങ്ങള്‍ Who Killed Karkare: the real face of terrorism in India എന്ന പുസ്തകത്തിലൂടെ മഹാരാഷ്ട്ര മുന്‍ ഐജി എംഎസ് മുഷ്രിഫ് അനാച്ഛാദനം ചെയ്യുകയുണ്ടായി. മുംബൈയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും മാരകായുധങ്ങളുമായി തീരത്ത് കപ്പലടുക്കുന്നുണ്ടെന്നും മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും അത് ബന്ധപ്പെട്ടവര്‍ക്ക് കൈമാറാതെ കര്‍ക്കരെയെ സിഎസ്ടിഎ, കാമ ഹോസ്പിറ്റല്‍ ഭാഗത്തേക്ക് ആനയിച്ച് നിഷ്ഠൂരം വെടിവച്ചിടുകയായിരുന്നു. ഗുണനിലവാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വസ്ത്രം അദ്ദേഹത്തിന് നല്‍കിയത് മുതല്‍ കാമ ആശുപത്രിക്കു മുന്നില്‍ ചോരവാര്‍ന്നു മരിച്ചിട്ട് മുക്കാല്‍ മണിക്കൂറോളം പോലീസ് സേന തിരിഞ്ഞുനോക്കിയില്ല എന്നതു വരെയുള്ള യാഥാര്‍ത്ഥ്യങ്ങള്‍ വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് തെളിവ് സഹിതം നിരത്തുമ്പോള്‍ സിംഗ് ‘ജിഹാദി ശക്തികളുടെ അനുയായി’ എന്നു പറഞ്ഞ് കൊഞ്ഞനം കുത്തുകയാണ് കാവിരാക്ഷസ•ാരിപ്പോള്‍.
കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഹിന്ദുത്വശക്തികളില്‍ നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കര്‍ക്കരെ തന്നെ ഫോണ്‍ചെയ്തു പറഞ്ഞുവെന്ന കാര്യം മുമ്പ് വെളിപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസുകാരടക്കം അതിനെ ചോദ്യം ചെയ്തു. ആര്‍എസ്എസുകാരില്‍ നിന്ന് മാത്രമല്ല, കോണ്‍ഗ്രസുകാരില്‍ നിന്നു വരെ എതിര്‍പ്പ് നേരിടേണ്ടി വന്ന കാര്യമാണ് ഈ ജനുവരി നാലിന് ദല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ ദിഗ്വിജയസിംഗ് രാജ്യവാസികളുമായി പങ്കുവച്ചത്. കര്‍ക്കരെ അങ്ങനെ വിളിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ നിയമസഭയില്‍ പോലും പറഞ്ഞത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി പരിഭവം നിരത്തുമ്പോള്‍ നാം തിരിച്ചറിയേണ്ടത് ആര്‍എസ്എസിന്റെ (ദു)സ്വാധീനത്തിന്റെ വ്യാപ്തിയാണ്.
ദിഗ്വിജയ് സിംഗിന് ഒറ്റയാനായി വേണം ഈ പോരാട്ടവുമായി മുന്നോട്ടുനീങ്ങാന്‍. കാരണം സ്വന്തം പാര്‍ട്ടിയില്‍ നിന്നു പോലും  മനസ്സറിഞ്ഞ പിന്തുണയോ സഹായമോ കിട്ടുമെന്ന് പ്രതീക്ഷിക്കാനാവില്ല. ബുറാഡി പ്ളീനറി സമ്മേളനത്തില്‍ ഹിന്ദുത്വ ശക്തികള്‍ക്കെതിരെ സിംഗ് ആഞ്ഞടിച്ചപ്പോള്‍ സോണിയമാഡം ‘ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയത’ തള്ളിപ്പറഞ്ഞ് ആരെയൊക്കെയോ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വര്‍ഗീയതയും തീവ്രവാദവും ആരുടെ ഭാഗത്തു നിന്നായാലും അപകടകരമാണ്. എന്നാല്‍ ഭൂരിപക്ഷ സമുദായത്തിന്റെ ഭാഗത്തു നിന്നുള്ള വര്‍ഗീയത കൂടുതല്‍ അപകടകാരിയും ജനാധിപത്യ- മതേതര സംവിധാനത്തിന്റെ കടക്കുതന്നെ കത്തിവയ്ക്കുന്നതുമാണെന്ന് ജവഹര്‍ലാല്‍ നെഹ്റു ഓര്‍മപ്പെടുത്തിയത് മാഡം പഠിച്ചിട്ടുണ്ടാവണമെന്നില്ല. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയത സമാനമല്ല എന്ന വലിയ യാഥാര്‍ത്ഥ്യം ആര്‍ക്കാണ് സോണിയാജിയെ ബോധ്യപ്പെടുത്താനാവുക? രാം പുനിയാനി സൂചിപ്പിച്ചത് സോണിയ ഇരുവര്‍ഗീയതകളെയും സമീകരിക്കുമ്പോള്‍ കോണ്‍ഗ്രസ് അതിന്റെ മതേതര ഗോപുരത്തില്‍ നിന്ന് താനേ നിലം പതിക്കുകയാണെന്നാണ്. (For Congress to equate majority and minority communalism is a big climb down from the secular foundations on which Nehru wanted this party to be based).
ദിഗ്വജയ സിംഗ് ഇനി പേടിക്കേണ്ടത് ഇന്ത്യന്‍ പൊതുബോധത്തെ രൂപപ്പെടുത്തുന്ന ബ്രാഹ്ണാധിപത്യത്തിലുള്ള ഇവിടത്തെ മീഡിയെയാണ്. സവര്‍ണ മാധ്യമങ്ങള്‍ക്ക് ദിഗ്വിജയ് സിംഗിന്റെ വെളിപ്പെടുത്തലുകളൊന്നും ലവലേശം രസിച്ചിട്ടില്ല. ഒരിക്കലും രസിക്കുകയുമില്ല. രാജ്ദീപ് സര്‍ദേശായി സിഎന്‍എന്‍ ഐബിഎന്‍ ചാനലില്‍ അദ്ദേഹത്തെ ഇന്റര്‍വ്യൂ നടത്തിയ ശേഷം എത്തിപ്പെട്ട നിഗമനമിതാണ്; ദിഗ്വിജയ് സിംഗ് പാക്കിസ്താനെ സഹായിക്കുകയാണെന്ന്. ‘രാഷ്ട്രീയ സഹാറ’ എഡിറ്റര്‍ അസീസ് ബര്‍ണിയുടെ ’26/11 ആര്‍എസ്എസ് കി ശിദ്യാന്ത്ര’ എന്ന പുസ്തകത്തിലെ നടുക്കുന്ന വസ്തുതകള്‍ ചൂണ്ടിക്കാട്ടി സര്‍ദേശായി അധിക്ഷേപിക്കുന്നത് ഉര്‍ദു മാധ്യമങ്ങളെയാണ്. ബര്‍ണിക്ക് ഊരുവിലക്ക് കല്‍പിക്കണമെന്ന് പോലും 2ജി സ്പെക്ട്രം ഫെയിം ബര്‍ക്കദത്തിന്റെ മറ്റൊരു പതിപ്പായ സര്‍ദേശായി വ്യംഗ്യേന ആഹ്വാനം ചെയ്യുന്നു. സത്യം ഉള്‍ക്കൊള്ളാനോ ഹിന്ദുത്വഭീകരതയുടെ കാപാലികത സമ്മതിക്കാനോ മുഖ്യധാരാ മാധ്യമങ്ങള്‍ ഇപ്പോഴും തയാറല്ലെന്ന് വ്യക്തം. ഈ വിഭാഗത്തെ സംബന്ധിച്ചിടത്തോളം സ്ഫോടനങ്ങള്‍ സൃഷ്ടിക്കാനും നശീകരണങ്ങള്‍ വിതയ്ക്കാനും മുസ്ലിം യുവാക്കള്‍ക്കേ മനസ്സ് വരൂ. എന്നാല്‍ ബുറാഡിയില്‍ ദിഗ്വിജയ് സിംഗ് ഓര്‍മിപ്പിച്ച പച്ചപ്പരമാര്‍ത്ഥം ഇന്നല്ലെങ്കില്‍ നാളെ ഇവര്‍ അംഗീകരിക്കേണ്ടി വരുമെന്ന് തീര്‍ച്ച. സൈന്യമടക്കം ഭരണയന്ത്രത്തിന്റെ നിഖില മേഖലകളിലും ഹൈന്ദവ ഫാഷിസ്റുകള്‍ നുഴഞ്ഞു കയറിയിരിക്കുകയാണ്. നിരപരാധികളായ പൌര•ാരെ നിഷ്ഠൂരം കൊല്ലുന്ന സ്ഫോടന പരമ്പരകളില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ പലപ്പോഴും രാജ്യത്തെ ശത്രുക്കളില്‍ നിന്ന് രക്ഷിക്കാന്‍ പ്രതിരോധ വകുപ്പ് രാജ്യത്തിന്റെ ഖജനാവില്‍ നിന്ന് പണമെടുത്ത് വാങ്ങുന്ന ആയുധങ്ങളുടെ ഭാഗമാണ്. ഹൈദരാബാദിലെ മക്ക മസ്ജിദില്‍ സ്ഫോടനം സൃഷ്ടിക്കുന്നതിന് ഉപയോഗിച്ച ആര്‍ഡിഎക്സും ടിഎന്‍ടിയും ചേര്‍ത്ത മിശ്രിതം സൈനികരാണ് സാധാരണ ഉപയോഗിക്കാറെന്ന് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് കണ്ടെത്തിയതോടെ സംശയത്തിന്റെ മുന നേരേ നീണ്ടത് മാലേഗാവിലെ അക്രമങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച പട്ടാള ഉദ്യോഗസ്ഥനായ കേണല്‍ എസ്പി പുരോഹിതിലേക്കും റിട്ടയര്‍ മേജര്‍മാരിലേക്കുമാണ്. പക്ഷേ, ആ വഴിക്കുള്ള അന്വേഷണത്തിന് തുരങ്കം വയ്ക്കാന്‍ വ്യവസ്ഥിതിക്ക് സര്‍ഗസിദ്ധമായ ശേഷിയുണ്ടെന്ന് നാം പലവട്ടം കണ്ടതാണ്.
ഹേമന്ദ് കര്‍ക്കരെയെ പോലുള്ള സത്യസന്ധനും പ്രാപ്തനുമായ ഒരു പോലീസ് മേധാവി ഭയപ്പെടേണ്ടത് പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരവാദികളില്‍ നിന്നോ മുജാഹിദീന്‍ ആക്ടിവിസ്റുകളില്‍ നിന്നോ അല്ല; പ്രത്യുത രാജ്യസ്നേഹത്തിന്റെ അപ്പോസ്തല•ാരായ സംഘ്പരിവാറില്‍ നിന്നാണ് എന്ന ഭീകരസത്യത്തിന് കുറെ മാനങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കുക.  കര്‍ക്കരെ വെടിയേറ്റു വീണ ഉടന്‍ ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവനായി നിയമിക്കുന്നത് അദ്ദേഹത്തിന്റെ ബദ്ധശത്രുവും മൊസാദിന്റെ ഇന്ത്യയിലെ ഏജന്റായി അറിയപ്പെടുന്നയാളുമായ രാകേഷ്മാരിയയാണ്. മുംബൈയില്‍ മുസ്ലിംകള്‍ ക്രൂരമായ പോലീസ് പീഡനങ്ങള്‍ക്ക് ഇരയായത് ഈ മനുഷ്യന്റെ കാര്‍മികത്വത്തിലാണ്.
ഭീകരവിരുദ്ധ പോരാട്ടമെന്ന ഇസ്ലാമിക വിരുദ്ധ സയണിസ്റ് അജണ്ടയിലെ സജീവ പാര്‍ട്ണറാണ് ആര്‍എസ്എസ്. ഈ കൂട്ടുകെട്ടില്‍ മൊസാദും ഐഎസ്ഐയുമുണ്ട്. അമേരിക്കയില്‍ ഉല്‍പാദിപ്പിക്കുന്ന ആയുധങ്ങള്‍ വിറ്റഴിക്കാന്‍ ഏഷ്യ എന്നും യുദ്ധസമാനമായ സംഘര്‍ഷത്തിലും ഭീകരവാദ ഭീതിയിലും കഴിയേണ്ടതുണ്ട്. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ചാവേറുകളെ പടച്ചുവിടുന്നതിലും ഘോരമായ നരഹത്യകള്‍ പൂര്‍ത്തിയാക്കുന്നതിലും ഈ ഏജന്‍സികള്‍ക്ക് വലിയ പങ്കുണ്ട്. സംഝോതാ തീവണ്ടി സ്ഫോടനത്തിനു പിന്നില്‍ കാവി ഭീകരതയാണെന്നും ഇന്ത്യ- പാക് സൌഹൃദ ചര്‍ച്ചക്ക് തുരങ്കം വയ്ക്കാനാണ് ഇവര്‍ ലക്ഷ്യമിട്ടതെന്നും തെളിഞ്ഞുവരികയാണെന്ന് ആഭ്യന്തര മന്ത്രി പി ചിദംബരത്തിന് തുറന്നു പറയേണ്ടി വന്നിരിക്കുന്നു.
കാവി ഭീകരത, രാഹുല്‍ഗാന്ധി യുഎസ് നയതന്ത്ര പ്രതിനിധിയോട് രഹസ്യമായി പറഞ്ഞതു പോലെ അല്‍ഖാഇയദയെക്കാള്‍ നാശകാരിയാണ്. കര്‍ക്കരെയെ കൊന്ന ദുശ്ശക്തികള്‍ ദ്വിഗ്വിജയ് സിംഗിന്റെ രക്തത്തിനു വേണ്ടിയും കത്തിയണക്കുന്നുണ്ടാവാം. ആര്‍എസ്എസിനെതിരായ ഈ പോരാട്ടത്തില്‍ രാജ്യത്തെ മുഴുവന്‍ മതേതര, ജനാധിപത്യ വിശ്വാസികളും അദ്ദേഹത്തിന് ശക്തി പകരേണ്ടതുണ്ട്. ഉത്തര്‍ പ്രദേശിലെ വര്‍ഗീയ വിരുദ്ധ മുന്നണിയുടെ (Anti communal Front) കണ്‍വീനര്‍ അമരേഷ് മിശ്ര ഓര്‍മപ്പെടുത്തുന്നതു പോലെ ഇന്ത്യയെ നശിപ്പിക്കാന്‍ പദ്ധതി ആവിഷ്കരിക്കുന്ന മൊസാദിനെയും ഇസ്രയേലിനെയും പരാജയപ്പെടുത്താന്‍ ആര്‍എസ്എസ് എന്ന രാക്ഷസീയ ദുര്‍ഭൂതത്തെ നമുക്ക് ഉ•ൂലനം ചെയ്യേണ്ടതുണ്ട്. ബ്രാഹ്മണനായ അമരേഷ് മിശ്രയുടെ ഈ ശപഥം നമുക്ക് ഏറ്റുചൊല്ലാം.

Yes I am a Brahmin yes I am Hindu a true
Sanatani Hindu.And yes Iam supporting Digvijay
Sing in his fight against the R.S.S. As an Indian,
Sanatani Hindu and a Brahmin I fimly believe that
R.S.S is bigger threat to India than all Pakistani
terrorists organisation put together. R.S.S is in
league with Mossad and Israel. Mossad is seeking
India’s destruction. We have the support of
millions of Sanatani Hindus who will crush the
demon called R.S.S. =

Advertisements
Categories: Against RSS
  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: