Home > Against RSS > അഭിനവ് ഭാരതിലും സിമിയിലും നുഴഞ്ഞുകയറിയെന്ന് പുരോഹിത്

അഭിനവ് ഭാരതിലും സിമിയിലും നുഴഞ്ഞുകയറിയെന്ന് പുരോഹിത്

Madhyamam Published on Thu, 08/11/2011
അഭിനവ് ഭാരതിലും സിമിയിലും  നുഴഞ്ഞുകയറിയെന്ന് പുരോഹിത്

മുംബൈ: സൈനിക ഇന്റലിജന്‍സിന്റെ നിഗൂഢ ഓപറേഷന്റെ ഭാഗമായി താന്‍ അഭിനവ് ഭാരത് സംഘടനയിലും സിമിയിലും നുഴഞ്ഞുകയറുകയായിരുന്നുവെന്ന് മാലേഗാവ് സ്‌ഫോടനകേസ് മുഖ്യപ്രതി കേണല്‍ ശ്രീകാന്ത് പുരോഹിത്. മുംബൈ ഹൈകോടതിയില്‍ നല്‍കിയ ജാമ്യഹരജിയിലാണ് പുരോഹിതിന്റെ വാദം. രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പ്രജ്ഞാസിങ് താക്കൂര്‍, ദയാനന്ദ പാണ്ഡെ എന്നിവര്‍ക്കൊപ്പം തന്റെ കക്ഷി ചേര്‍ന്നതെന്നും അവരെ കൂട്ടിയുള്ള യോഗങ്ങളും ചര്‍ച്ചകളുമൊക്കെ സൈന്യത്തിലെ ഉന്നതരെ അറിയിച്ചിരുന്നുവെന്നും പുരോഹിതിനു വേണ്ടി ഹാജരായ ശ്രീകാന്ത് ശിവാഡെ ചൊവ്വാഴ്ച കോടതിയില്‍ വ്യക്തമാക്കി. സൈനിക ഓപറേഷന്‍ സംബന്ധിച്ച് വെളിപ്പെടുത്താന്‍ തന്നെ അനുവദിക്കണമെന്ന് ആര്‍മി ചീഫിനോട് അപേക്ഷിച്ചെങ്കിലും അത് അനുവദിക്കപ്പെട്ടില്ല.

നേരത്തേ പുരോഹിത് സിമിയിലും നുഴഞ്ഞുകയറിയിരുന്നു. സംഘടനയുടെ അംഗമായി വിശ്വാസമാര്‍ജിച്ച ശേഷം അകത്തുനിന്നു വിവരങ്ങള്‍ ശേഖരിച്ചു. തന്റെ സേവനങ്ങള്‍ക്ക് സൈന്യത്തില്‍ നിന്ന് അദ്ദേഹത്തിന് അംഗീകാരം ലഭിച്ചതായും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, ‘ഔദ്യോഗിക ആവശ്യ’ത്തിന് നുഴഞ്ഞു കയറിയ ഉദ്യോഗസ്ഥനെ കേസില്‍നിന്ന് എന്തുകൊണ്ട് സൈന്യം സംരക്ഷിക്കുന്നില്ല എന്ന് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്ന ജസ്റ്റിസ് അഭയ് എം തിപ്‌സെ ചോദിച്ചു.

2006ലെ മാലേഗാവ് സ്‌ഫോടനത്തിലെ പങ്ക് വ്യക്തമായതിനെ തുടര്‍ന്ന് ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സ്‌ക്വാഡ് ആണ് പുരോഹിതിനെ അറസ്റ്റ് ചെയ്തത്. പുരോഹിതിന്റെ അറസ്‌റ്റോടെ സംഝോത എക്‌സ്‌പ്രസ്, അജ്മീര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും മാലേഗാവ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണെന്ന് വെളിപ്പെട്ടു. സ്‌ഫോടനങ്ങള്‍ക്ക് ഉപയോഗിച്ച ആര്‍.ഡി.എക്‌സ് സൈന്യത്തിന്റെതാണെന്നും വെളിപ്പെട്ടു. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഫണ്ടിലേക്ക് പ്രതിരോധവകുപ്പിന്റെ പണം തിരിച്ചുവിട്ടതായും പുരോഹിത് ഭീകരവിരുദ്ധ സ്‌ക്വാഡിനോട് പറഞ്ഞിരുന്നു. കശ്മീരില്‍നിന്ന് 25ഓളം മുസ്‌ലിം യുവാക്കള്‍ വഴി ആര്‍.ഡി.എക്‌സ് പുണെയിലെത്തിച്ചുവെന്നും രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്താന്‍ മുസ്‌ലിം യുവാക്കളെ ഉപയോഗിച്ചിരുന്നുവെന്നും ബംഗളുരുവില്‍ നാര്‍കോ പരിശോധനക്കിടെ പുരോഹിത് വെളിപ്പെടുത്തി.

അതേസമയം, തനിക്കെതിരെ തെളിഞ്ഞ കുറ്റങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണ് പുരോഹിത് കോടതിയില്‍ പയറ്റുന്നതെന്ന് മുന്‍ മഹാരാഷ്ട്ര ഐ.ജി എസ്.എം മുശ്‌രിഫ് പ്രതികരിച്ചു. കര്‍ക്കരെക്കു ശേഷം മാലേഗാവ് സ്‌ഫോടന കേസ് മരവിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisements
Categories: Against RSS
  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: