Home > Against RSS > രാഘവന്റെ സംഘം വിവരങ്ങള്‍ ചോര്‍ത്തിയത് ആര്‍.എസ്.എസിന്

രാഘവന്റെ സംഘം വിവരങ്ങള്‍ ചോര്‍ത്തിയത് ആര്‍.എസ്.എസിന്

Madhyamam Published on Sat, 08/06/2011 ഹസനുല്‍ ബന്ന

രാഘവന്റെ സംഘം വിവരങ്ങള്‍ ചോര്‍ത്തിയത് ആര്‍.എസ്.എസിന്

ന്യൂദല്‍ഹി: മലയാളിയായ മുന്‍ സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഗുജറാത്ത് വംശഹത്യയുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് ആര്‍.എസ്.എസിനായിരുന്നുവെന്ന് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. അന്വേഷണ സംഘം ഗുജറാത്ത് അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ തുഷാര്‍ മേത്തക്ക് ചോര്‍ത്തി നല്‍കിയ വിവരങ്ങളാണ് ആര്‍.എസ്.എസ് താത്തികാചാര്യന്‍ ഗുരുമൂര്‍ത്തി സ്വാമിനാഥന്റെ പക്കലെത്തിയതെന്ന് ഭട്ട് വ്യക്തമാക്കി.

ഗുജറാത്ത് കലാപക്കേസില്‍ നിന്ന് മോഡിയെ രക്ഷപ്പെടുത്താന്‍ ആര്‍.എസ്.എസ് നടത്തുന്ന പരിശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഗുരുമൂര്‍ത്തി സ്വാമിനാഥനാണ്. മൂര്‍ത്തി തയാറാക്കിയ നിവേദനവുമായാണ് ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോഡിയെ വേട്ടയാടരുതെന്നാവശ്യപ്പെട്ട് എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രതിനിധി സംഘം രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കണ്ടിരുന്നത്.

പ്രത്യേക അന്വേഷണ സംഘം കേസന്വേഷണത്തിന്റെ പല പ്രധാന വിവരങ്ങളും തുഷാര്‍ മേത്തയുടെ മെയിലിലേക്കാണ് അയച്ചുകൊടുത്തിരുന്നത്. കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ മോഡി സര്‍ക്കാറിന് വേണ്ടി കോടതിയില്‍ ഹാജരായിക്കൊണ്ടിരുന്നത് തുഷാര്‍ മേത്തയായിരുന്നു. ഈ മെയിലുകള്‍ തുഷാര്‍ മേത്ത ഗുരുമൂര്‍ത്തി സ്വാമിനാഥന്‍ എന്ന ആര്‍.എസ്.എസ് ആചാര്യന്റെ ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ചതിന്റെ തെളിവുകളാണ് ഭട്ട് സുപ്രീംകോടതിയില്‍ ഹാജരാക്കിയത്. ഗുരുമൂര്‍ത്തി ഈ വിവരങ്ങളെല്ലാം ബി.ജെ.പിയുടെ രാജ്യസഭാംഗം കൂടിയായ പ്രമുഖ നിയമജ്ഞന്‍ രാം ജത്മലാനിക്കും അഭിഭാഷകനായ അദ്ദേഹത്തിന്റെ മകന്‍ മഹേഷ് ജത്മലാനിക്കും മെയില്‍ വഴി അയച്ചുകൊടുത്തു. അറസ്റ്റിലായ മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷാക്ക് വേണ്ടി വാദിക്കുന്നത് രാം ജത്മലാനിയും മഹേഷ് ജത്മലാനിയുമാണ്. കലാപവേളയില്‍ മോഡിയുടെ ആഭ്യന്തര മന്ത്രിയായിരുന്നു അമിത് ഷാ. ഗുജറാത്ത് കലാപക്കേസിലെ മറ്റു പ്രതികളുടെ വക്കീലുമാര്‍ക്കും തനിക്ക് ലഭിച്ച പ്രധാന വിവരങ്ങള്‍ മേത്ത കൈമാറിയെന്ന് ഭട്ട് ബോധിപ്പിച്ചു. അവധിക്കാല യാത്രയുമായി ബന്ധപ്പെട്ടാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന  മേത്തയുടെ ഇ-മെയില്‍ വിലാസം അദ്ദേഹത്തിന്റെ തന്നെ സമ്മതപ്രകാരം പരിശോധിച്ചതെന്ന്  ഭട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു.

സഞ്ജീവ് ഭട്ടിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഗുജറാത്ത് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി സംസ്ഥാന കോണ്‍ഗ്രസ് രംഗത്തെത്തി. നരേന്ദ്രമോഡി സര്‍ക്കാര്‍ കലാപവേളയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ എവ്വിധം ഉപയോഗപ്പെടുത്തിയെന്ന് എല്ലാവര്‍ക്കും അറിയുന്നതാണെന്ന് ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് അര്‍ജുന്‍ മൊഥ്‌വാദിയ പറഞ്ഞു. ആരോപണങ്ങള്‍ക്കെല്ലാം രേഖകളുടെ പിന്‍ബലവുമുണ്ട്. കലാപത്തിലെ പ്രതികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മില്‍ കൂട്ടുകെട്ടിലാണ്. എന്നാല്‍, സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും ഇത്തര?മാരു കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന് ഈ മെയിലുകള്‍ തെളിയിക്കുന്നതായി മൊഥ്‌വാദിയ പറഞ്ഞു. സുപ്രീം കോടതി നിയോഗിച്ച സംഘത്തിന് മേലും കരിനിഴല്‍ വീണത് വളരെ ഗുരുതരമാണ്. വിഷയം ഗൗരവപൂര്‍വം സുപ്രീം കോടതി പരിശോധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഭട്ടിന്റെ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കാന്‍ ഗുജറാത്ത് സര്‍ക്കാറിന്റെ ഔദ്യോഗിക വക്താവ് ജയനാരായന്‍ വ്യാസ് വിസമ്മതിച്ചു. കോടതിക്ക് മുമ്പിലുള്ള വിഷയത്തില്‍ പ്രതികരിക്കുന്നത് കോടതിയലക്ഷ്യമാകുമെന്ന് വ്യാസ് പറഞ്ഞു.

ഗുജറാത്ത് കലാപക്കേസിലെ ഏതെങ്കിലും പ്രതികള്‍ക്ക് വേണ്ടി താന്‍ ഇതുവരെ ഗുജറാത്തിലെ ഒരു കോടതിയിലും ഹാജരായിട്ടില്ലെന്ന് മഹേഷ് ജത്മലാനി പ്രതികരിച്ചു. സുപ്രീംകോടതിയില്‍ ഒരു പ്രതിക്ക് വേണ്ടി ഹാജരാകുന്നുണ്ടെന്ന് അമിത് ഷായെ ഉദ്ദേശിച്ച് ജത്മലാനി പറഞ്ഞു. എന്നാല്‍, തുഷാര്‍ മേത്തയില്‍ നിന്നോ ഗുരുമൂര്‍ത്തിയില്‍ നിന്നോ ഇത്തരത്തിലുള്ള ഇ-മെയില്‍ സന്ദേശങ്ങള്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നും മഹേഷ് ജത്മലാനി കൂട്ടിച്ചേര്‍ത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ആര്‍.എസ്.എസ് താത്തികാചാര്യന്‍ ഗുരുമൂര്‍ത്തി പ്രതികരിച്ചത്.

Advertisements
Categories: Against RSS
  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: