Home > fake encounter > വ്യാജ ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട പൊലീസുകാരെ തൂക്കിക്കൊല്ലണം -സുപ്രീംകോടതി

വ്യാജ ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട പൊലീസുകാരെ തൂക്കിക്കൊല്ലണം -സുപ്രീംകോടതി

Madhyamam Published on Mon, 08/08/2011 –

 

ന്യൂദല്‍ഹി: വ്യാജ ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ തൂക്കിക്കൊല്ലണമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജുവും സി.കെ പ്രസാദും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ചാണ് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്.

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ രാജസ്ഥാനിലെ രണ്ട് മുതിര്‍ന്ന ഐ.പി.എസ് ഓഫിസര്‍മാരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടാണ് സുപ്രീം കോടതി ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. 2006 ഒക്‌ടോബര്‍ 23ന് ധാരാ സിങ് എന്ന ഗുണ്ടാത്തലവനെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട അഡീഷനല്‍ ഡി.ജി.പി അരവിന്ദ് ജയിന്‍, പൊലീസ് സൂപ്രണ്ട് അര്‍ശദ് എന്നിവര്‍ കീഴടങ്ങിയില്ലെങ്കില്‍ കേസ് അന്വേഷിക്കുന്ന സി.ബി.ഐ അവരെ അറസ്റ്റ് ചെയ്യണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

നിയമത്തിന്റെ സൂക്ഷിപ്പുകാരായി ജനങ്ങളെ സംരക്ഷിക്കേണ്ട പൊലിസുകാര്‍ കരാര്‍ കൊലയാളികളായി അവരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കരുതെന്ന് സുപ്രീം കോടതി ഓര്‍മിപ്പിച്ചു. സാധാരണക്കാരായ മനുഷ്യര്‍ കുറ്റകൃത്യം ചെയ്താല്‍ സാധാരണ ശിക്ഷ നല്‍കും. പക്ഷേ, പൊലീസുകാര്‍ കുറ്റം ചെയ്താല്‍ കുറെകൂടി കഠിനമായ ശിക്ഷയാണ് അവര്‍ക്ക് നല്‍കേണ്ടത് -ബെഞ്ചിന് നേതൃത്വം നല്‍കുന്ന കട്ജു പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ധാരാസിങ് വധക്കേസ് ഏറ്റെടുക്കാന്‍ കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടത്. തന്റെ ഭര്‍ത്താവിനെ രാജസ്ഥാന്‍ പൊലീസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ച് ധാരാസിങ്ങിന്റെ വിധവ സുശീലാ ദേവി സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഏറ്റുമുട്ടലില്‍ ധാരാസിങ് മരിച്ചതായി പിന്നീട് പൊലീസ് വാര്‍ത്ത ചമക്കുകയായിരുന്നുവെന്നും സുശീലാദേവി ഹരജിയില്‍ ആരോപിച്ചിരുന്നു.

Advertisements
Categories: fake encounter
  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: